Asianet News MalayalamAsianet News Malayalam

'വിവേചനം കാണിച്ചിട്ടില്ല', ക്രിസ്ത്യന്‍ കോളേജിലെ വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ പ്രതികരിച്ച് പ്രിന്‍സിപ്പാള്‍

ആരോടും യാതൊരു രീതിയിലുമുള്ള വിവേചനവും കാണിച്ചിട്ടില്ലെന്ന് പ്രിന്‍സിപ്പില്‍ ഗോഡ്വിന്‍ സാമ്രാട്ട് വ്യക്തമാക്കി. 

malabar christian college principal reaction about student death
Author
Kozhikode, First Published Mar 3, 2020, 2:56 PM IST

കോഴിക്കോട്: കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളേജിലെ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ പ്രതികരിച്ച് പ്രിന്‍സിപ്പല്‍. ആരോടും യാതൊരു രീതിയിലുമുള്ള വിവേചനവും കാണിച്ചിട്ടില്ലെന്ന് പ്രിന്‍സിപ്പില്‍ ഗോഡ്വിന്‍ സാമുവല്‍ വ്യക്തമാക്കി. 

കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളേജ് ഇക്കണോമിക്സ് മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥി ജസ്പ്രീത് സിംഗ് ഞായാറാഴ്ചയാണ് തൂങ്ങിമരിച്ചത്. ഹാജര്‍ കുറവായതിനാല്‍ പരീക്ഷ എഴുതാന്‍ അനുവദിക്കാത്തതിന്‍റെ വിഷമത്തിലായിരുന്നു ജസ്പ്രീത്. പ്രിന്‍സിപ്പലിന്‍റെ കാല് പിടിച്ച് അപേക്ഷിച്ചിട്ടും പരീക്ഷ എഴുതാന്‍ അനുവദിച്ചില്ലെന്ന് കുടുംബം ആരോപിച്ചിരുന്നു.

ജസ്പ്രീത് സിംഗിന്‍റെ ആത്മഹത്യക്ക് കാരണം പ്രിൻസിപ്പൽ ആണെന്ന് ആരോപിച്ച് മലബാർ ക്രിസ്ത്യൻ കോളേജിലേക്ക് കെഎസ്‍യു നടത്തിയ മാർച്ചിൽ നേരിയ സംഘർഷമുണ്ടായി. പൊലീസ് ടിയർ ഗ്യാസും രണ്ട് വട്ടം ജലപീരങ്കിയും പ്രയോഗിച്ചു. കോളേജിൽ നടക്കുന്നത് പ്രിൻസിപ്പലിന്‍റെ ഏകാധിപത്യം ആണെന്ന് കെഎസ്‍യു ആരോപിച്ചു. ഗോഡ്‍വിൻ സാമുവലിന് എതിരെ നരഹത്യയ്ക്ക് കേസെടുക്കണമെന്നും കെഎസ്‍യു ആവശ്യപ്പെട്ടു. വേണ്ടത്ര ഹാജർ ഇല്ലാത്ത ജസ്പ്രീതിനെ പരീക്ഷ എഴുതാൻ കോളേജ് അധികൃതർ അനുവദിച്ചിരുന്നില്ല. ഇതിൽ മനംനൊന്ത് ഞായറാഴ്ചയാണ് ജസ്പ്രീത് തൂങ്ങിമരിച്ചത്.

'കാല് പിടിച്ച് പറഞ്ഞിട്ടും പരീക്ഷ എഴുതിച്ചില്ല', കോളേജ് അധികൃതര്‍ക്കെതിരെ മരിച്ച വിദ്യാര്‍ത്ഥിയുടെ കുടുംബം

മലബാര്‍ ക്രിസ്ത്യന്‍ കോളേജ് വിദ്യാര്‍ത്ഥി ജസ്പ്രീത് സിംഗ് ആത്മഹത്യചെയ്ത സംഭവത്തില്‍ കോളേജ് അധികൃതര്‍ക്കും പ്രിന്‍സിപ്പലിനുമെതിരെ കുടുംബം. പരീക്ഷ എഴുതാന്‍ അനുവദിക്കാത്തതാണ് ആത്മഹത്യക്ക് കാരണമെന്നാണ് ആരോപണം. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പടെ ഹാജറാക്കിയിട്ടും പ്രിന്‍സിപ്പല്‍ സമ്മതിച്ചില്ലെന്നും സഹോദരിരമാര്‍ പറഞ്ഞു.

 

Follow Us:
Download App:
  • android
  • ios