പാലക്കാട്: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനാൽ മലമ്പുഴ ഡാമിന്റെ ഷട്ടറുകൾ ഉയർത്തും. ഷട്ടറുകൾ പത്ത് മുതൽ പതിനഞ്ച് സെന്റീ മീറ്റർ വരെ ഉയർത്തുമെന്ന് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. ഷട്ടറുകൾ തുറക്കുന്നതിനാൽ മുക്കൈ പുഴ, കൽപ്പാത്തിപ്പുഴ, ഭാരതപ്പുഴ എന്നിവയുടെ തീരത്ത് താമസിക്കുന്നവർക്ക് ജാഗ്രതാ നിർദ്ദേശവും നൽകിയിട്ടുണ്ട്.

അതേസമയം, സംസ്ഥാനത്ത് തുലാമഴ അടുത്ത രണ്ട് ദിവസം കൂടി തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. വടക്കന്‍ കേരളത്തിലാണ് കൂടുതല്‍ മഴയ്ക്ക് സാധ്യത. തുലാവര്‍ഷത്തിന്‍റെ ഭാഗമായി അറബിക്കടലില്‍ ലക്ഷദ്വീപിനോട് ചേര്‍ന്ന് രൂപം കൊണ്ട ന്യൂനമര്‍ദ്ദമാണ് കേരളത്തില്‍ ശക്തമായ മഴ പെയ്യാന്‍ കാരണമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.

Read Also: കേരളത്തിൽ മഴ കനക്കും, ഉച്ചയ്ക്ക് ശേഷം ഇടിമിന്നല്‍ ഭീഷണിയാകും; ജാഗ്രതാ മുന്നറിയിപ്പ്