പാലക്കാട്: വൃഷ്ടിപ്രദേശത്തുളള മഴമൂലം മലമ്പുഴ ഡാമിലേക്കുളള നീരൊഴുക്ക് തുടരുന്നതിനാല്‍ ഡാമിന്റെ നാല് ഷട്ടറുകള്‍ നാളെ തുറക്കും. അണക്കെട്ടിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിനായിട്ടാണ് ഷട്ടറുകള്‍ അഞ്ച് സെന്റിമീറ്റര്‍ വീതം ഉയർത്തുന്നതെന്ന് മലമ്പുഴ ഇറിഗേഷന്‍ ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

നാളെ രാവിലെ 11 മണിയോടെയാകും ഡാമിന്റെ ഷട്ടറുകൾ തുറക്കുക. മുക്കൈ പുഴ, കല്പാത്തി പുഴ, ഭാരതപ്പുഴയുടെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ഡാം അധികൃതർ മുന്നറിയിപ്പ് നൽകി.