കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ ശനിയാഴ്ച നടന്ന അപകടത്തിൽ മൂന്ന് വിദ്യാർഥികളുടെ നിര്യാണത്തെത്തുടർന്ന് നാളെ നടക്കാനിരുന്ന പരീക്ഷകളും ക്ലാസുകളും മാറ്റി വച്ചു. പരീക്ഷകളുടെ പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കും.
- Home
- News
- Kerala News
- Malayalam News Highlights: കുസാറ്റ് ദുരന്തം; അന്വേഷണം പ്രഖ്യാപിച്ച് വിദ്യാഭ്യാസ വകുപ്പ്
Malayalam News Highlights: കുസാറ്റ് ദുരന്തം; അന്വേഷണം പ്രഖ്യാപിച്ച് വിദ്യാഭ്യാസ വകുപ്പ്

കളമശ്ശേരിയിലെ കുസാറ്റ് ക്യാമ്പസില്‍ സ്കൂള്‍ ഓഫ് എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥികള്‍ സംഘടിപ്പിച്ച ടെക്ഫെസ്റ്റിനിടെയുണ്ടായ അപകടത്തില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു. വിസിയോടും ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിയോടും ഉന്നത വിദ്യാഭ്യാസ മന്ത്രി ആര് ബിന്ദു റിപ്പോര്‍ട്ട് തേടി. സംഭവത്തില്‍ കളമശ്ശേരി പൊലീസ് കേസെടുത്തു. പരിക്കേറ്റ വിദ്യാര്‍ത്ഥികളുടെ അടക്കം മൊഴികള്‍ ഇന്ന് രേഖപ്പെടുത്തും. ടെക്ഫെസ്റ്റിനിടെയുണ്ടായ തിക്കും തിരക്കും കാരണം ഉണ്ടായ ദുരന്തത്തിൽ മരിച്ചവരുടെ പോസ്റ്റ്മോർട്ടം ഇന്ന് രാവിലെ ഏഴോടെ ആരംഭിക്കും.ഇന്നലെ വൈകിട്ടാണ് സര്‍വ്വകലാശാല കാന്പസിൽ ടെക് ഫെസ്റ്റിന്റെ ഭാഗമായ സംഗീത നിശക്ക് തൊട്ടുമുമ്പുണ്ടായ തിക്കിലും തിരക്കിലും മൂന്ന് വിദ്യാര്‍ത്ഥികളടക്കം നാല് പേര് മരിച്ചത്. അപകടത്തില്‍ 51 പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ ഒരാളുടെ നില അതീവ ഗുരുതരമാണ്.
കുസാറ്റ് അപകടം: നാളെ നടത്താനിരുന്ന പരീക്ഷകളും ക്ലാസുകളും മാറ്റിവെച്ചു; പുതുക്കിയ തീയതി പിന്നീട്
നോവായി സാറയും ആന്‍ റുഫ്തയും അതുലും; കണ്ണീരണിഞ്ഞ് സഹപാഠികളും അധ്യാപകരും; കുസാറ്റില്‍ പൊതുദര്‍ശനം
അപ്രതീക്ഷിത ദുരന്തത്തില്‍ പ്രിയകൂട്ടുകാരന്‍ വിടവാങ്ങിയതിന്‍റെ തീരാവേദനയിലാണ് കുസാറ്റ് ക്യാമ്പസിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും. ഇന്നലെ രാത്രി കുസാറ്റ് ക്യാമ്പസില്‍ ടെക് ഫെസ്റ്റിനിടെയുണ്ടായ അപകടത്തില്‍ മരിച്ച മൂന്നു വിദ്യാര്‍ത്ഥികളുടെയും മൃതദേഹം പൊതുദര്‍ശനത്തിനുവെച്ചപ്പോള്‍ കണ്ണീരടക്കാനാകാതെയാണ് സഹപാഠികളും അധ്യാപകരും അന്തിമോപചാരമര്‍പ്പിക്കാനെത്തിയത്. അപകടത്തില്‍ മരിച്ച കുത്താട്ടുകുളം സ്വദേശിയും കുസാറ്റിലെ സിവില്‍ എന്‍ജിനീയറിങ് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയുമായ അതുല്‍ തമ്പി, ഇലക്ട്രോണിക് ആന്‍ഡ് കമ്യൂണിക്കേഷന്‍ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികളായ നോര്‍ത്ത് പറവൂര്‍ സ്വദേശി ആന്‍ റുഫ്ത, താമരശ്ശേരി സ്വദേശി സാറാ തോമസ് എന്നിവരുടെ മൃതദേഹങ്ങളാണ് രാവിലെ മുതല്‍ കുസാറ്റ് ക്യാമ്പസിലെ ഐടി ബ്ലോക്കില്‍ പൊതുദര്‍ശനത്തിനുവെച്ചത്.
'പരിപാടി പൊലീസിനെ അറിയിക്കാതിരുന്നത് വലിയ തെറ്റ്', ദുരന്ത നിവാരണ അതോറിറ്റി അന്വേഷിക്കുമെന്ന് മന്ത്രി
കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ ടെക്ഫെസ്റ്റിനിടെ തിക്കിലും തിരക്കിലും പെട്ട് നാല് പേർ മരിച്ച ദാരുണ സംഭവം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അന്വേഷിക്കും. സാങ്കേതിക വിദഗ്ധരടങ്ങുന്ന മൂന്നംഗ സമിതിയാണ് അന്വേഷണം നടത്തുക. രണ്ടു ദിവസത്തിനകം സമിതിയിലെ അംഗങ്ങളെ തീരുമാനിക്കും. കോളേജുകളിലെ ടെക്ഫെസ്റ്റ് ഉൾപ്പടെയുള്ള പരിപാടികൾക്ക് മാർഗ്ഗരേഖയുണ്ടാക്കുമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു അറിയിച്ചു. പരിപാടി പൊലീസിനെ അറിയിക്കാത്തത് ഗുരുതരമാണ്. പരിപാടിയിൽ പൊലീസ് ഇല്ലാതെപോയതെന്താണെന്ന് പരിശോധിക്കേണ്ടതാണ്. പൊലീസിനെ അറിയിച്ചില്ലെന്നത് ഗുരുതമായ കാര്യമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
മധ്യപ്രദേശ്, രാജസ്ഥാൻ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ കേരള പൊലിസ് സംഘത്തിലെ ഒരു എസ്ഐയുടെ തോക്കും തിരയും നഷ്ടമായതിൽ ദുരൂഹത
മധ്യപ്രദേശ്, രാജസ്ഥാൻ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ കേരള പൊലിസ് സംഘത്തിലെ ഒരു എസ്ഐയുടെ തോക്കും തിരയും നഷ്ടമായതിൽ ദുരൂഹത. കൂടെയുണ്ടായിരുന്ന ഇൻസ്പെക്ടർ തോക്കും തിരയും അടങ്ങുന്ന ബാഗ് വലിച്ചെറിഞ്ഞെന്ന് ഒരു പൊലീസുകാരൻ മൊഴി നൽകിയതോടെയാണ് വിവാദം മുറുകിയത്. തോക്ക് തപ്പി പൊലീസ് സംഘം ഇപ്പോഴും രാജസ്ഥാനിൽ തുടരുകയാണ്.
യൂത്ത് കോൺഗ്രസ് ആറന്മുള നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് ആയത് കഞ്ചാവ് കേസ് പ്രതിയെന്ന് ഡിവൈഎഫ്ഐ
യൂത്ത് കോൺഗ്രസ് ആറന്മുള നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് ആയത് കഞ്ചാവ് കേസ് പ്രതിയെന്നു ഡിവൈഎഫ്ഐ. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നഹാസ് പത്തനംതിട്ടയുടെ സഹോദരൻ നസീബ് സുലൈമാൻ ആണ് വൈസ് പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടതെന്നും ഡിവൈഎഫ്ഐ ആരോപിക്കുന്നു. എന്നാൽ വിജയിച്ചവരുടെ പട്ടികയിലുള്ള നസീബ് ആരാണെന്ന് അറിയില്ലെനന്നാണ് യൂത്ത് കോൺഗ്രസ് പ്രതികരണം. ഡിവൈഎഫ്ഐ ആരോപണം നഹാസും തള്ളി.
നെയ്യാറ്റിൻകരയിൽ കെഎസ്ആർടിസി ബസുകൾ തമ്മിൽ കൂട്ടി ഇടിച്ചു, ഡ്രൈവർമാരുടെ നില ഗുരുതരം, 25 പേർക്ക് പരിക്ക്
നെയ്യാറ്റിൻകര മൂന്ന്കല്ല്മൂട്ടിൽ രണ്ട് കെഎസ്ആർടിസി ബസുകൾ തമ്മിൽ കൂട്ടി ഇടിച്ചു 25 ഓളം പേർക്ക് പരിക്ക്. രണ്ട് ബസുകളിലെയും ഡ്രൈവർമാരുടെ നില ഗുരുതരമാണ്. നാഗർ കോവിലിൽ നിന്നും തിരുവനന്തപുരതേക്ക് വന്ന ബസും തിരുവനന്തപുരത്തു നിന്നും നെയ്യാറ്റിൻകരയിലേക്ക് പോയ ബസ്സുമാണ് അപകടത്തിൽ പെട്ടത്
സംസ്ഥാനത്ത് പകർച്ചവ്യാധി വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മൂന്ന് ജില്ലകൾക്ക് പ്രത്യേക ജാഗ്രതാ നിർദ്ദേശം
സംസ്ഥാനത്ത് പകർച്ചവ്യാധി വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മൂന്ന് ജില്ലകൾക്ക് പ്രത്യേക ജാഗ്രതാ നിർദ്ദേശം. തിരുവനന്തപുരം, കൊല്ലം, എറണാകുളം ജില്ലകളിൽ പ്രത്യേക ശ്രദ്ധ പുലർത്തണം. പകർച്ചപ്പനി പ്രതിരോധം ചർച്ച ചെയ്യാൻ ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ചേർന്ന ഉന്നതതല യോഗത്തിന്റേതാണ് നിർദേശം. ഈ ജില്ലകളിലെ നഗരപരിധിയിലും തീരമേഖലകളിലും ഡെങ്കിപ്പനി വ്യാപനം രൂക്ഷമാണെന്നാണ് വിലയിരുത്തൽ. പ്രതിരോധ പ്രവർത്തനങ്ങൾ ഫലപ്രദമായില്ലെന്നും വിലയിരുത്തൽ ഉണ്ട്. ഇടവിട്ടുള്ള മഴ തുടരുന്ന പശ്ചാത്തലത്തിൽ പെട്ടെന്ന് രോഗികളുടെ എണ്ണം കുറയാൻ സാധ്യത ഇല്ലെന്നാണ് നിഗമനം.
വെള്ളിയാഴ്ച 86 പേർക്കാണ് സംസ്ഥാനത്ത് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്
ഇന്ത്യ , ഓസ്ട്രേലിയ രണ്ടാം ട്വന്റി 20 ഇന്ന്, മത്സരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ വൈകിട്ട് ഏഴിന്
ഇന്ത്യ , ഓസ്ട്രേലിയ രണ്ടാം ട്വന്റി 20 ഇന്ന്, മത്സരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ വൈകിട്ട് ഏഴിന്. കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം വേദിയാവുന്ന ആറാമത്തെ അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരമാണ് ഇന്നത്തേത്.
എസ്എഫ്ഐ സംഘടനാ സംവിധാനത്തിന്‍റെ വീഴ്ചയെന്ന് വിലയിരുത്തി സിപിഎം
സര്‍വ്വകലാശാല തെരഞ്ഞെടുപ്പുകളിൽ മുഖം രക്ഷിച്ച് നിര്‍ത്തിയെങ്കിലും തട്ടകങ്ങളിൽ നേരിട്ട വലിയ തിരിച്ചടികൾ എസ്എഫ്ഐ സംഘടനാ സംവിധാനത്തിന്‍റെ ഗുരുതര വീഴ്ചയെന്ന് വിലയിരുത്തി സിപിഎം. തെറ്റുതിരുത്തലിൽ തുടങ്ങി നേതൃ തലത്തിലെ അഴിച്ചുപണിക്കു വരെയുള്ള സാധ്യതകൾ മുതിര്‍ന്ന നേതാക്കൾ തള്ളിക്കളയുന്നില്ല
13 ഇസ്രയേലികളക്കം 17 ബന്ദികളെ കൂടി മോചിപ്പിച്ച് ഹമാസ്
13 ഇസ്രയേലികളക്കം 17 ബന്ദികളെ കൂടി മോചിപ്പിച്ച് ഹമാസ്. വിട്ടയക്കൽ വെടിനിർത്തൽ കരാറിന്റെ ഭാഗമായി. ഗാസയിലേക്ക് സഹായമെത്തിക്കുന്നത് വൈകുന്നത് ബന്ദിമോചനത്തെയും ബാധിക്കുമെന്ന് ഹമാസിന്റെ മുന്നറിയിപ്പ്
ഉത്തരാഖണ്ഡ് സിൽക്യാര രക്ഷാദൗത്യത്തിലെ പ്രതിസന്ധി തുടരുന്നു, 41 തൊഴിലാളികൾ ടണലിൽ കുടുങ്ങിയിട്ട് 15 ദിവസം
ഉത്തരാഖണ്ഡ് സിൽക്യാര രക്ഷാദൗത്യത്തിലെ പ്രതിസന്ധി തുടരുന്നു. പൈപ്പിൽ കുടുങ്ങിയ യന്ത്രഭാഗങ്ങൾ ഉച്ചയോടെ മുറിച്ചുമാറ്റും. യന്ത്ര സഹായത്തോടെയുള്ള ഡ്രില്ലിങ് ഉപേക്ഷിച്ചു. 41 തൊഴിലാളികൾ ടണലിൽ കുടുങ്ങിയിട്ട് 15 ദിവസം.
കുസാറ്റിൽ ദുരന്തമുണ്ടാക്കിയത് അശാസ്ത്രീയ വേദിയും ആൾക്കൂട്ട നിയന്ത്രണത്തിന് സംവിധാനം ഇല്ലാതിരുന്നതും
കുസാറ്റിൽ ദുരന്തമുണ്ടാക്കിയത് അശാസ്ത്രീയ വേദിയും ആൾക്കൂട്ട നിയന്ത്രണത്തിന് സംവിധാനം ഇല്ലാതിരുന്നതും. മഴയും വില്ലനായി. ദുരന്തമുണ്ടായ വേദി 1990 ൽ നിർമാണ സമയത്തു തന്നെ തകർന്നത്. കലാലയ ആഘോഷങ്ങളിൽ സുരക്ഷ ഉറപ്പാക്കാൻ ചട്ടം വന്നേക്കും
കുസാറ്റ് ദുരന്തത്തിൽ മരിച്ച നാല് പേരുടെയും പോസ്റ്റ്മോർട്ടം അൽപസമയത്തിനകം
കുസാറ്റ് ദുരന്തത്തിൽ മരിച്ച നാല് പേരുടെയും പോസ്റ്റ്മോർട്ടം അൽപസമയത്തിനകം. പരിക്കേറ്റവരിൽ ഒരാളുടെ നില അതീവ ഗുരുതരം.
അപകടം കാമ്പസിലെ ടെക്ഫെസ്റ്റിന്റെ ഭാഗമായ സംഗീത നിശയ്ക്ക് തൊട്ടുമുന്പുണ്ടായ തിക്കിലും തിരക്കിലും പെട്ട്
കോഴിക്കോട്ടെ നവകേരള സദസ്സ്; കുസാറ്റ് ദുരന്തത്തെതുടര്‍ന്ന് മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം ഒഴിവാക്കി
കോഴിക്കോട്: കോഴിക്കോട് നവകേരള സദസ്സിന്‍റെ മൂന്നാം ദിവസമായ ഇന്ന് കുസാറ്റ് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സാംസ്കാരിക പരിപാടികൾ ഒഴിവാക്കി. രാവിലെ ഒന്‍പത് മണിക്ക് ഓമശ്ശേരി അമ്പലക്കണ്ടി സ്നേഹതീരം കൺവെൻഷൻ സെന്ററിൽ പ്രഭാതയോഗം ചേരും. എന്നാൽ പ്രഭാത യോഗത്തിന് ശേഷമുള്ള മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനവും കളമശേരി ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഒഴിവാക്കി. തിരുവമ്പാടി, ബാലുശ്ശേരി, കൊടുവള്ളി, ബേപ്പൂര്‍, കുന്ദമംഗലം മണ്ഡലങ്ങളില്‍ നിന്നുള്ള ക്ഷണിതാക്കള്‍ പ്രഭാത യോഗത്തിൽ പങ്കെടുക്കും.