ഓപ്പറേഷൻ തൂഫാന്‍റെ ഭാഗമായി നടത്തിയ പരിശോധനയിൽ 18 കോടിയോളം രൂപ വില വരുന്ന ഹൈബ്രിഡ് കഞ്ചാവുമായി ദമ്പതികൾ പൊലീസിന്‍റെ പിടിയിലായതിന് പിന്നാലെ മുഖ്യപ്രതിയും അറസ്റ്റിൽ
- Home
- News
- Kerala News
- കയ്യില്‍ കോടികളുടെ 'മുതല്', ഭർത്താവിന് കൂട്ട് ഭാര്യയും, എല്ലാം ഫ്ലാറ്റിൽ ഭദ്രം; പക്ഷേ പ്ലാനിങ്ങിൽ ചെറിയ ഒരു പാളിച്ച, മുഖ്യപ്രതിയും പിടിയിൽ
കയ്യില്‍ കോടികളുടെ 'മുതല്', ഭർത്താവിന് കൂട്ട് ഭാര്യയും, എല്ലാം ഫ്ലാറ്റിൽ ഭദ്രം; പക്ഷേ പ്ലാനിങ്ങിൽ ചെറിയ ഒരു പാളിച്ച, മുഖ്യപ്രതിയും പിടിയിൽ

ദിവസങ്ങൾക്ക് ശേഷം പശ്ചിമേഷ്യയിൽ വീണ്ടും അശാന്തി. ഇറാനെ വീണ്ടും ആക്രമിച്ചു എന്ന് അമേരിക്കൻ സെൻട്രൽ കമാൻഡ്. ഇന്നലെ രണ്ടാമതും കപ്പൽ ആക്രമിച്ചതിനു ശേഷം ആയിരുന്നു ആക്രമണം. എയർ ഡിഫൻസ് സംവിധാനത്തെ ഉൾപ്പടെ ലക്ഷ്യമിട്ടുവെന്നും അമേരിക്ക വ്യക്തമാക്കി. സിരിക്, ഖേഷം ദ്വീപുകളിൽ സ്ഫോടനമുണ്ടായെന്ന് ഇറാൻ മാധ്യമങ്ങളും സ്ഥിരീകരിച്ചു. അതേസമയം, ഇറാനെതിരെ ഭീഷണി മുഴട്ടി ട്രംപ് രംഗത്തെത്തി. അമേരിക്കൻ സൈന്യം ജോലി തീർക്കാൻ തീരുമാനിച്ചാൽ ഇറാൻ പിന്നെ ബാക്കി ഉണ്ടാവില്ല. അമേരിക്ക - ഇറാൻ തുടർ ചർച്ചകൾ തിങ്കളാഴ്ച നടക്കുമെന്ന് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു.
Asianet news Live updatesകയ്യില്‍ കോടികളുടെ 'മുതല്', ഭർത്താവിന് കൂട്ട് ഭാര്യയും, എല്ലാം ഫ്ലാറ്റിൽ ഭദ്രം; പക്ഷേ പ്ലാനിങ്ങിൽ ചെറിയ ഒരു പാളിച്ച, മുഖ്യപ്രതിയും പിടിയിൽ
Asianet news Live updatesകടലിലുണ്ടായ സൈനിക നടപടിക്കിടെ ദാരുണമായ സംഭവം, സ്ഫോടക അവശിഷ്ടം ദേഹത്തു പതിച്ചു, ചെറുബോട്ടിൽ കടലിൽ പോയ ഖത്തർ പൗരന് ജീവൻ നഷ്ടമായി
ചെറുബോട്ടിൽ കടലിൽ പോയ ഖത്തർ പൗരൻ സ്ഫോടക അവശിഷ്ടം ദേഹത്തു പതിച്ചു കൊല്ലപ്പെട്ടു
Asianet news Live updatesദുരൂഹം, യുവാവിന്‍റെ മരണം കൊലപാതകമോ? രാത്രി 9 മണിയോടെ വീടിന് സമീപത്തെ കുഴിയിൽ അവശനിലയി കിടക്കുന്ന നിലയിൽ കണ്ടെത്തി, പിന്നാലെ മരണം
പത്തനംതിട്ടയിൽ 35കാരന്‍റെ മരണം കൊലപാതകം എന്ന് സംശയം. പത്തനംതിട്ട ചിറ്റാറിൽ സന്ദീപിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്
Asianet news Live updatesഎറണാകുളം മരടിൽ ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച സ്ത്രീയെ പൊലീസ് കണ്ടെത്തി
എറണാകുളം മരടിൽ ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച സ്ത്രീയെ പൊലീസ് കണ്ടെത്തി. ക്യാൻസർ രോഗിയാണെന്നും കുഞ്ഞിനെ വളർത്താൻ നിവൃത്തിയില്ലാത്തിനാലാണ് ഉപേക്ഷിക്കുന്നതെന്നുമാണ് യുവതിയുടെ മൊഴി.
Asianet news Live updatesകേസുമായി ബന്ധപ്പെട്ട് സമൻസ്; കാടിനുള്ളിലേക്ക് കയറിപ്പോയ ഊര് മൂപ്പനെ കാണാതായി, അതീവ ജാഗ്രതയിൽ തെരച്ചിൽ
കോന്നി കൊക്കാത്തോട് കാട്ടാത്തി ഉന്നതിയിലെ ഊര് മൂപ്പനെ വനത്തിനുള്ളിൽ കാണാതായി. 70 കാരനായ ഊര് മൂപ്പൻ മോഹൻദാസിനെയാണ് ശനിയാഴ്ച രാവിലെ മുതലാണ് കാണാതായത്.
Asianet news Live updatesതന്ത്രി കണ്ഠര് രാജീവർക്കെതിരെ സൈബർ ആക്രമണം; ആഭ്യന്തരമന്ത്രിക്ക് പരാതി നൽകി തന്ത്രികുടുംബം
ശബരിമല തന്ത്രി കണ്ഠര് രാജീവർക്കും താഴമൺ മഠത്തിനുമെതിരെയുള്ള സൈബർ ആക്രമണത്തിൽ ആഭ്യന്തരമന്ത്രിക്ക് പരാതി നൽകി തന്ത്രികുടുംബം. അവാസ്തവങ്ങളായ വാർത്തകളും വ്യാജ പ്രചരണങ്ങളും നടത്തുന്നു എന്നാണ് പരാതി
Asianet news Live updatesകൂട്ടുകാർക്കൊപ്പം പാറമടക്കുളത്തിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർത്ഥികൾ മുങ്ങിമരിച്ചു
എരുമേലിയിൽ രണ്ട് വിദ്യാർത്ഥികൾ പാറമടക്കുളത്തിൽ മുങ്ങി മരിച്ചു. കൊടുത്തോട്ടം സ്വദേശികളായ ആഷിറും ആഷ്ലിനുമാണ് മരിച്ചത്.
Asianet news Live updatesഡിവൈഡർ പറന്നുവന്ന് കാറിൽ വീണു, കാറിന്റെ പിന്നിൽ മറ്റൊരു വാഹനം ഇടിച്ച് അപകടം; സ്കേറ്റിംഗ് ദേശീയ താരം ഉൾപ്പെടെ രണ്ടുപേർക്ക് പരിക്ക്
ദേശീയപാതയിൽ ഡിവൈഡർ പറന്നുവന്ന് കാറിൽ വീണതിനെ തുടർന്ന് കാറിന്റെ പിന്നിൽ മറ്റൊരു വാഹനം ഇടിച്ചുണ്ടായ അപകടത്തിൽ സ്കേറ്റിംഗ് ദേശീയ താരം ഉൾപ്പെടെ രണ്ടുപേർക്ക് പരിക്ക്. എറണാകുളം മഹാരാജാസ് കോളേജ് മലയാളം വിഭാഗം മേധാവി ഓടിച്ച വാഹനത്തിനു മുമ്പിലാണ് ഡിവൈഡർ കാറ്റത്ത് പറന്നു വീണത്.
Asianet news Live updatesപിജെ ജോസഫിന് മന്ത്രി തുല്യ പദവി വേണമെന്ന് മന്ത്രി മോൻസ് ജോസഫ്; 'പദവി സ്വാഭാവികമായും അവകാശപ്പെട്ടത്'
പിജെ ജോസഫിന് മന്ത്രി തുല്യ പദവി വേണമെന്ന് മന്ത്രി മോൻസ് ജോസഫ്. ജോസഫ് സാർ യുഡിഎഫിലെ ഏറ്റവും മുതിർന്ന നേതാവും യുഡിഎഫിന്റെ ആദ്യ കൺവീനറുമാണ്. പദവി സ്വാഭാവികമായും അവകാശപ്പെട്ടതാണെന്നും മന്ത്രി
Asianet news Live updatesആരതിയുടെ ആത്മഹത്യ - ഭർത്താവ് അതുൽ ജയിലിൽ, 14 ദിവസത്തേക്ക് റിമാൻഡ്; ഗാർഹിക പീഡനത്തിനും ആത്മഹത്യാപ്രേരണയ്ക്കും കേസെടുത്തു
ആരതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് അതുലിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഗാർഹിക പീഡനത്തിനും ആത്മഹത്യാപ്രേരണയ്ക്കുമാണ് കേസ്. ഭർത്താവിൽ നിന്ന് ക്രൂരമായ ശാരീരിക പീഡനം നേരിട്ടെന്ന് വ്യക്തമാക്കുന്ന ആരതിയുടെ ആത്മഹത്യാകുറിപ്പും ചാറ്റുകളും പുറത്തുവന്നു
Asianet news Live updatesമീനാക്ഷിപുരത്ത് മകളെ ക്രൂരമായി മർദിച്ച സംഭവം; അച്ഛൻ കസ്റ്റഡിയിൽ, കേസെടുത്ത് പൊലീസ്
മീനാക്ഷിപുരത്ത് അച്ഛൻ മകളെ ക്രൂരമായി മർദിച്ച സംഭവത്തിൽ കേസെടുത്ത് പൊലീസ്. സംഭവത്തിൽ അച്‌ഛനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചൈൽഡ് ലൈൻ പ്രവർത്തകരുടെ കൗൺസിലിംഗിൽ കുട്ടി കാര്യങ്ങൾ തുറന്നു പറഞ്ഞിരുന്നു
Asianet news Live updatesസ്വര്‍ണം വാങ്ങുന്നത് കുറച്ച് കാലത്തേക്ക് നിര്‍ത്തി വയ്ക്കണമെന്നതടക്കമുള്ള നിർദ്ദേശങ്ങൾ ജനങ്ങൾ ആവേശത്തോടെ ഏറ്റെടുത്തു, മൻ കി ബാത്തിൽ നന്ദി പറഞ്ഞ് മോദി
പശ്ചിമേഷ്യൻ സംഘർഷത്തിന്‍റെ പശ്ചാത്തലത്തിൽ ചെലവുചുരുക്കൽ നിർദ്ദേശങ്ങളായ സ്വര്‍ണം വാങ്ങുന്നത് നിര്‍ത്തി വയ്ക്കുക, കാര്‍ പൂളിംഗ്, വര്‍ക്ക് ഫ്രം ഹോം, വിദേശ യാത്രകള്‍ കുറയ്ക്കുക തുടങ്ങിയവ ഏറ്റെടുത്ത ജനങ്ങൾക്ക് മൻ കി ബാത്തിലൂടെ പ്രധാനമന്ത്രി നന്ദി പറഞ്ഞു
Asianet news Live updatesനെടുമ്പാശ്ശേരി ദേശീയപാതയിൽ വാഹനാപകടം - പത്തനംതിട്ട സ്വദേശികളായ രണ്ട് യുവാക്കൾ മരിച്ചു
അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു.ഇന്ന് ഉച്ചയ്ക്കാണ് അപകടമുണ്ടായത്. ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് ആദ്യം ഒരു കാറിന് പിന്നിലും, പിന്നീട് ലോറിക്ക് പിന്നിലും ഇടിച്ച് മറിയുകയായിരുന്നു.
Asianet news Live updatesഅയോധ്യ ക്ഷേത്രക്കൊള്ള; സാമ്പത്തിക നിലയിൽ വളർച്ചയുണ്ടായെന്ന് കണ്ടെത്തൽ, പ്രതികളുടെ കുടുംബാംഗങ്ങളെയും ചോദ്യം ചെയ്ത് പൊലീസ്
അയോധ്യ ക്ഷേത്രക്കൊള്ളയുമായി ബന്ധപ്പെട്ട് പ്രതികളുടെ കുടുംബാംഗങ്ങളെയും ചോദ്യം ചെയ്ത് പൊലീസ്. കഴിഞ്ഞ നാല് വർഷത്തിനിടെ സമ്പാദിച്ച വസ്തുവകകളുടെ വിവരങ്ങൾ തേടിയ അന്വേഷണ സംഘം ആഭരണങ്ങൾ, ബാങ്ക് നിക്ഷേപങ്ങൾ എന്നിവയുടെയും വിശദാംശങ്ങൾ ചോദിച്ചറിഞ്ഞു.
Asianet news Live updates'ശബരിനാഥ് ആന്തൂറിയം പൂവുമായി മഴയത്ത് നിൽക്കുന്നു, എസ്പി ദീപക്ക് അവലോസുണ്ട നൽകുന്നില്ല', അവിശ്വാസ നീക്കത്തെ പരിഹസിച്ച് മേയർ വിവി രാജേഷ്
യു ഡി എഫിന്‍റെ അവിശ്വാസ നീക്കത്തിന് മറുപടിയുമായി തിരുവനന്തപുരം മേയർ വി വി രാജേഷ്. സി പി എമ്മിനെയും കോൺഗ്രസിനെയും പരിഹസിച്ച അദ്ദേഹം, കോർപ്പറേഷൻ ഭരണസമിതിയുടെ നേട്ടങ്ങൾ എടുത്തുപറയുകയും പ്രതിപക്ഷ നീക്കങ്ങളെ നേരിടുമെന്ന് വ്യക്തമാക്കുകയും ചെയ്തു
Asianet news Live updatesഇ ഡി ആക്രമണക്കേസ്; അസാധാരണ നടപടിയുമായി സര്‍ക്കാര്‍, പ്രോസിക്യൂട്ടർ ഗീനാകുമാരിയെ എതിര്‍ കക്ഷിയാക്കാൻ നീക്കം
ഇ ഡി ആക്രമണക്കേസിൽ പ്രതിക്കായി പ്രോസിക്യൂട്ടർ വാദിച്ച നടപടിയിൽ അസാധാരണ നടപടിയുമായി സര്‍ക്കാര്‍. പ്രോസിക്യൂട്ടർ ഗീനാകുമാരിക്കെതിരെയാണ് സര്‍ക്കാര്‍ നീക്കം. ജാമ്യത്തിനെതിരെയുള്ള അപ്പീലില്‍ എതിര്‍ കക്ഷിയാക്കാനാണ് തീരുമാനം.
Asianet news Live updates'മൗലവിമാരുടെയും മൊല്ലാക്കമാരുടെയും മുന്നിൽ മുട്ടുകുത്താനല്ലാതെ നിങ്ങൾക്ക് എന്തറിയാം', അഖിലേഷിനെതിരെ ആഞ്ഞടിച്ച് യോഗി; അയോധ്യ കൊള്ള ഉയർത്തി മറുപടി
അയോധ്യ ക്ഷേത്രക്കൊള്ള വിവാദത്തിൽ യോഗി ആദിത്യനാഥും അഖിലേഷ് യാദവും തമ്മിൽ രൂക്ഷമായ വാക്പോര്. രാമഭക്തരെ വെടിവച്ച പാരമ്പര്യമാണ് എസ്പിയുടേതെന്ന് യോഗി ആരോപിച്ചപ്പോൾ, വിശ്വാസത്തെ നോക്കുകുത്തിയാക്കിയവരെ യോഗി സംരക്ഷിക്കുകയാണെന്ന് അഖിലേഷ് തിരിച്ചടിച്ചു
Asianet news Live updatesകടക്കെണിയിലും ദാരിദ്ര്യത്തിലും നാലംഗ കുടുംബത്തിന്‍റെ കടുംകൈ, മൂവാറ്റുപുഴയാറ്റിൽ നിന്ന് ഏഴുവയസുകാരി ഹന്നയുടെ മൃതദേഹവും കണ്ടെടുത്തു
പിറവം പുഴയിൽ നിന്നും പായിപ്ര സ്വദേശിനി വിജിയുടെയും രണ്ട് വയസുള്ള ആൺ കുഞ്ഞിൻ്റെയും മൃതദേഹം രണ്ട് ദിവസം മുൻപ് കണ്ടെത്തിയിരുന്നു. ഫയർഫോഴ്സ് നടത്തിയ തെരച്ചിലിൽ ഭർത്താവ് നാരായണന്‍റെ മൃതദേഹം മൂവാറ്റുപുഴയാറിൽ നിന്ന് ഇന്നലെ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഹന്ന മോളുടെ മൃതദേഹവും ലഭിച്ചത്.
Asianet news Live updatesവിദ്യാര്‍ത്ഥിയുടെ ബാഗില്‍ ചാരായം കണ്ടെത്തിയതിന് പിന്നാലെ വീണ്ടും കര്‍ശന പരിശോധന; 110 ലിറ്റര്‍ ചാരായവും 200 ലിറ്റര്‍ വാഷും പിടികൂടി
താമരശ്ശേരിയില്‍ വിദ്യാര്‍ത്ഥിയുടെ ബാഗില്‍ നിന്നും ചാരായം കണ്ടെത്തിയതിന് പിന്നാലെ പരിശോധന കര്‍ശനമാക്കി എക്‌സൈസ് വകുപ്പ് അധികൃതര്‍
Asianet news Live updatesശക്തമായ മഴ, ശ്രദ്ധിക്കുക, ബുധനാഴ്ച വരെ വടക്കൻ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത. 6 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിലാണ് ഓറഞ്ച് അലർട്ട്