ഇതിനായി കോഴിക്കോട് ഐഐഎമ്മിന്റെ (IIM) സഹായം വരെ പോലീസ് തേടിയിരുന്നു. ഫോറൻസിക് ബയോമെക്കാനിക്സ് സംവിധാനത്തിലൂടെയാണ് ജയമാധവൻ നായർ വീണു മരിച്ചതല്ല എന്ന് ശാസ്ത്രീയമായി കണ്ടെത്തിയത്.
- Home
- News
- Kerala News
- Malayalam News Live: നിർണായകമായത് വർഷങ്ങൾക്ക് ശേഷവും മായാത്ത ഒരു തുള്ളി രക്തക്കറ; രവീന്ദ്രൻ നായരെ 4 വർഷത്തിനിടെ നിരവധി തവണ ചോദ്യം ചെയ്തു, കുരുക്കഴിച്ചത് ശാസ്ത്രീയ പരിശോധന
Malayalam News Live: നിർണായകമായത് വർഷങ്ങൾക്ക് ശേഷവും മായാത്ത ഒരു തുള്ളി രക്തക്കറ; രവീന്ദ്രൻ നായരെ 4 വർഷത്തിനിടെ നിരവധി തവണ ചോദ്യം ചെയ്തു, കുരുക്കഴിച്ചത് ശാസ്ത്രീയ പരിശോധന

മുൻ മുഖ്യമന്ത്രി പിണറായി വിജയനും മുൻ മന്ത്രി മുഹമ്മദ് റിയാസിനുമെതിരായ വിജിലൻസ് കേസിൽ രണ്ട് പ്രത്യേക അന്വേഷണ സംഘങ്ങളെ നിയോഗിക്കും. ഇഡി റിപ്പോർട്ടിന്റെയും ഹൈക്കോടതി ഉത്തരവിന്റെയും അടിസ്ഥാനത്തിലാണ് അഴിമതി തടയൽ നിയമപ്രകാരം കേസെടുത്തിരിക്കുന്നത്. രണ്ട് കേസുകളിലും പിണറായിയുടെ മകൾ വീണ രണ്ടാം പ്രതിയാണ്.
Malayalam News Live: നിർണായകമായത് വർഷങ്ങൾക്ക് ശേഷവും മായാത്ത ഒരു തുള്ളി രക്തക്കറ; രവീന്ദ്രൻ നായരെ 4 വർഷത്തിനിടെ നിരവധി തവണ ചോദ്യം ചെയ്തു, കുരുക്കഴിച്ചത് ശാസ്ത്രീയ പരിശോധന
Malayalam News Live: 18 കാരന്റെ ആത്മഹത്യ; മകന്റെ മരണത്തിന് ഉത്തരവാദി പൊലീസെന്ന് മുഹമ്മദ് അസ്ലമിന്റെ അച്ഛൻ
കൊടുങ്ങല്ലൂരിൽ 18കാരൻ ജീവനൊടുക്കിയ സംഭവത്തിൽ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി കുടുംബം. 18 കാരൻ മുഹമ്മദ് അസ്ലമിന്റെ മരണത്തിന് ഉത്തരവാദി പൊലീസാണെന്നും വ്യാജ കേസ് എടുത്തതിലും പൊലീസ് മർദ്ദനത്തിലും മനംനൊന്താണ് മകൻ ജീവനൊടുക്കിയതെന്നും കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നും അച്ഛൻ നൗഷാദ് ആവശ്യപ്പെട്ടു.
Malayalam News Live: ജൂതപ്പള്ളിക്ക് മുൻപിൽ തീയിട്ട സംഭവം; തീവ്രവാദ ബന്ധം സംശയിച്ച് പൊലീസും കേന്ദ്ര ഏജൻസികളും
എറണാകുളം കടവുംഭാഗത്ത് ജൂതപ്പള്ളിക്ക് മുന്നിൽ തീയിട്ട സംഭവത്തിൽ തീവ്രവാദ ബന്ധം സംശയിച്ച് പോലീസും കേന്ദ്ര ഏജൻസികളും. കഴിഞ്ഞ ദിവസം അറസ്റ്റിലായ പ്രതി പുത്തൻകുരിശ് സ്വദേശി എബിൻ പോളിന്റെ ഫോണിൽ ദുരൂഹ ചാറ്റുകൾ കണ്ടെത്തി. തീയിട്ടത് ഇയാൾ ഫോണിൽ ചിത്രീകരിച്ച് ചിലർക്ക് അയച്ചതായി കണ്ടെത്തിയിട്ടുണ്ട്.
Malayalam News Live: നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം; സുഹൈലിനെതിരെ കുരുക്ക് മുറുകുന്നു
നെടുമ്പാശ്ശേരി മിനി കൂപ്പര് അപകടത്തില് പ്രതി സുഹൈലിനെ പൊലീസ് ഇന്ന് കസ്റ്റഡിയിൽ വാങ്ങും. പ്രതിയെ സംരക്ഷിക്കാന് പൊലീസ് ഒത്തുകളിക്കുന്നു എന്ന ആരോപണങ്ങൾക്കിടെയാണ് നടപടി. സുഹൈലിനെതിരെ എക്സൈസും കേസെടുത്തിട്ടുണ്ട്.
Malayalam News Live: തിരുവനന്തപുരത്ത് പൊലീസ് വാഹനത്തിലേക്ക് പിക്ക് അപ്പ് വാൻ ഇടിച്ചുകയറി
തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷന് മുന്നിൽ വാഹനാപകടം. പൊലീസ് വാഹനത്തിലേക്ക് പിക്ക് വാൻ ഇടിച്ചുകയറി. അപകടത്തില് ഒരു പൊലീസ് ഉദ്യോഗസ്ഥ അടക്കം മൂന്ന് പേർക്ക് പരിക്കേറ്റു. ഇന്നലെ രാത്രിയായിരുന്നു അപകടം. മദ്യപിച്ചയാളെ പിടികൂടി സ്റ്റേഷനിലെത്തിച്ച വാഹനത്തിന് പിന്നിൽ പിക്ക്അപ്പ് വാന് ഇടിച്ച് കയറുകയായിരുന്നു.
Malayalam News Live: മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചു
ലിയോ മാർപാപ്പയ്ക്ക് ശ്വാസകോശ അർബുദം സ്ഥിരീകരിച്ചതായി വത്തിക്കാൻ. ശസ്ത്രക്രിയക്ക് വിധേയനായ അദ്ദേഹത്തിന്റെ വലത് ശ്വാസകോശത്തിലെ താഴത്തെ ഭാഗം നീക്കം ചെയ്തു. അടുത്തിടെ നടത്തിയ ആരോഗ്യപരിശോധനയിലാണ് അർബുദം സ്ഥീരികരിച്ചത്.
Malayalam News Live: പിണറായി വിജയനും റിയാസിനുമെതിരെ അന്വേഷണം; ഉത്തരവ് ഇന്നിറങ്ങും
മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയനും മുൻ മന്ത്രി മുഹമ്മദ് റിയാസിനുമെതിരായ വിജിലൻസ് കേസിൽ രണ്ട് പ്രത്യേക സംഘങ്ങളെ നിയോഗിച്ചുള്ള ഉത്തരവ് ഇന്നിറങ്ങും. തിരുവനന്തപുരം, കോഴിക്കോട് യൂണിറ്റ് എസ്പിമാരുടെ നേതൃത്വത്തിലായിരിക്കും എസ്ഐടി പ്രവർത്തിക്കുക. ഇഡി റിപ്പോർട്ട് പ്രകാരം, രണ്ടു കാലഘട്ടങ്ങളിൽ നടന്ന സാമ്പത്തിക ആരോപണങ്ങളായതിലാണ് രണ്ട് കേസുകള് രജിസ്റ്റർ ചെയ്തത്.