ശിവസൂര്യയെ കുറിച്ച് നിലവിൽ സൂചനകളില്ലെന്നും ശിവസൂര്യ എത്താൻ സാധ്യതയുള്ള സ്ഥലങ്ങളിലൊക്കെ അന്വേഷണം നടത്തുമെന്നും എസ് പി പറഞ്ഞു. തിരോധനവുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചതായും എസ് പി അറിയിച്ചു.
കണ്ണൂർ: കണ്ണൂർ ചൊക്ലിയിലെ ശിവസൂര്യയുടെ തിരോധാനത്തിൽ അന്വേഷണം തുടരുന്നതായി ക്രൈംബ്രാഞ്ച് എസ്പി കെ വി വേണുഗോപാൽ. ശിവസൂര്യയെ കുറിച്ച് നിലവിൽ സൂചനകളില്ലെന്നും ശിവസൂര്യ എത്താൻ സാധ്യതയുള്ള സ്ഥലങ്ങളിലൊക്കെ അന്വേഷണം നടത്തുമെന്നും എസ് പി പറഞ്ഞു. തിരോധനവുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചതായും എസ് പി അറിയിച്ചു. ഫോൺ ഉപയോഗം നിയന്ത്രിച്ചതിന്റെ പേരിലാണ് ശിവസൂര്യ വീട് വിട്ട് പോയത്. ശിവസൂര്യ പോയിട്ട് ഇന്നേക്ക് 100 ദിവസം തികഞ്ഞു. പാലക്കാട് അടുത്തുള്ള സ്ഥലങ്ങളിൽ അന്വേഷണ സംഘം പരിശോധന നടത്തുകയാണ്. സംഭവത്തിൽ പ്രതിഷേധവുമായി നാട്ടുകാരും രംഗത്തെത്തി.











