07:42 AM (IST) Oct 23

Malayalam News Live: കോഴിക്കോട് ആംബുലൻസിൽ ബൈക്കിടിച്ച് യുവാവിന് ദാരുണാന്ത്യം; ഡ്രൈവർക്കും നഴ്സിനും ആംബുലൻസിലുണ്ടായ രോഗിക്കും പരിക്ക്

തിരുവമ്പാടിയിൽ ആംബുലൻസിൽ ബൈക്ക് ഇടിച്ച് യുവാവിന് ദാരുണാന്ത്യം. പുതുപ്പാടി സ്വദേശി സുബൈർ ആണ് മരിച്ചത്. അപകടത്തിൽ ആംബുലൻസ് ഡ്രൈവർക്കും നഴ്സിനും ആംബുലൻസിലുണ്ടായ രോഗിക്കും പരിക്കേറ്റു.

Read Full Story
07:26 AM (IST) Oct 23

Malayalam News Live: ഗ്യാനേഷ് കുമാറിനെതിരെ വിജിലൻസിനൊപ്പം ക്രൈം ബ്രാഞ്ചും കേസെടുത്തേക്കും; പുതിയ തെളിവുകൾ തേടാനാണ് നീക്കം, ലീയുടെ ആത്മഹത്യയിലും പുതിയ അന്വേഷണം

ഗ്യാനേഷ് കുമാറിനെതിരെ വിജിലൻസിനൊപ്പം ക്രൈം ബ്രാഞ്ചും കേസെടുത്തേക്കും. കേസിൽ പുതിയ തെളിവുകൾ തേടാനാണ് നീക്കം. ലീയുടെ ആത്മഹത്യയിലും പുതിയ അന്വേഷണം ഉണ്ടാകും.

Read Full Story
06:59 AM (IST) Oct 23

Malayalam News Live: ഓം പ്രകാശ് മാഥൂർ കേരള ​ഗവർണറായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും; ഹൈക്കോടതി ചീഫ് ജസ്റ്റിസ് സത്യവാചകം ചൊല്ലിക്കൊടുക്കും, ചടങ്ങിൽ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കും

കേരളത്തിൻ്റെ പുതിയ ഗവർണറായി ഓം പ്രകാശ് മാഥൂർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ഉച്ചയ്ക്ക് 12.30 യോടെ ആയിരിക്കും സത്യപ്രതിജ്ഞ. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് സത്യവാചകം ചൊല്ലിക്കൊടുക്കും.

Read Full Story
06:46 AM (IST) Oct 23

Malayalam News Live: ഗ്യാനേഷ് കുമാറിന്‍റെ രാജി; ഇന്ന് പൗരാവകാശ പ്രവർത്തകരുടെ രാജ്യവ്യാപക പ്രതിഷേധം, നേഹാ ബോറയുടെ ഹർജിയിൽ ദില്ലി ഹൈക്കോടതി വിധി ഇന്ന്

ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ട് ഇന്ന് പൗരാവകാശ പ്രവർത്തകരുടെ രാജ്യവ്യാപക പ്രതിഷേധം. പീപ്പിള്‍ എഗന്‍സ്റ്റ് എസ് ഐ ആര്‍ എന്ന കൂട്ടായ്മയുടെ നേതൃത്വത്തിൽ ദില്ലിയിലടക്കം രാജ്യത്തെ വിവിധയിടങ്ങളിൽ മാർച്ച് സംഘടിപ്പിക്കും.

Read Full Story
06:30 AM (IST) Oct 23

Malayalam News Live: മാസപ്പടി കേസ് - പിണറായി ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാകില്ല; തിടുക്കപ്പെട്ടുള്ള നീക്കം വേണ്ടെന്ന തീരുമാനത്തിൽ ഇഡിയും

മാസപ്പടി കേസിലെ ഇഡി സമൻസിൽ പിണറായി ഇന്ന് ഹാജരാകില്ല. സുപ്രീംകോടതി ഉത്തരവും നിയമസഭാസമ്മേളനവും ചൂണ്ടിക്കാട്ടി ഇന്ന് ഹാജരാകില്ല എന്നറിയിച്ച് പിണറായി ഇഡിക്ക് മറുപടി നൽകി. ഹൈക്കോടതിയിൽ ഇന്ന് പിണറായി, മുഹമ്മദ് റിയാസ്, വീണ അടക്കമുള്ളവരുടെ അപ്പീൽ പരാമർശിക്കും.

Read Full Story