സിക്കിമിൽ സൈനിക വാഹനാപകടത്തിൽ മരിച്ച മാത്തൂർ സ്വദേശി വൈശാഖിന് കണ്ണീരിൽ കുതിർന്ന യാത്രാ മൊഴി. ചുങ്കമന്നം എയുപി സ്കൂളിലെ പൊതുദർശനത്തിലേക്ക് നിരവധി പേർ ഒഴുകിയെത്തി. മൃതദേഹം ഐവർ മഠത്തിൽ സൈനിക ബഹുമതികളോടെ സംസ്കരിച്ചു. Read More
Malayalam Live News: അതിശൈത്യത്തിൽ വലഞ്ഞ് അമേരിക്ക, താപനില -45 വരെ താഴ്ന്നു

കടുത്ത ശൈത്യത്തിൽ വലഞ്ഞ് അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങൾ താപനില മൈനസ് 45 വരെ താഴ്ന്നു. ഉത്തേരന്ത്യൻ സംസ്ഥാനങ്ങളിലും ശൈത്യം കഠിനം.
മലയാളി സൈനികൻ വൈശാഖിന് സല്യൂട്ട്
ജുഡീഷ്യൽ അന്വേഷണം വേണമെന്ന് ഷാഫി പറമ്പിൽ
സിപിഎം നേതാക്കളുടെ വെളിപ്പെടുത്തലുകളിൽ കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന് ഷാഫി പറമ്പിൽ എംഎൽഎ. പാർട്ടി അന്വേഷണം പ്രഖ്യാപിച്ച് തടിത്തപ്പാൻ ഇതൊരു ഉള്‍പാർട്ടി തർക്കമല്ലെന്നും ഷാഫി പറമ്പിൽ പറഞ്ഞു. സിപിഎമ്മിലെ മാഫിയ വൽക്കരണമാണ് ഇതെല്ലാം സൂചിപ്പിക്കുന്നത്. ഇത്ര ഗുരുതരമായ വിഷയത്തിൽ മുഖ്യമന്ത്രി ഈ വർഷം തന്നെ പ്രതികരിക്കണമെന്നും ഷാഫി പറമ്പിൽ പരിഹസിച്ചു.
ഇപി ജയരാജനെതിരെ അന്വേഷണം സംസ്ഥാനത്ത് തീരുമാനിക്കാമെന്ന് കേന്ദ്ര നേതാക്കൾ
പിബി ഇപ്പോൾ അനുമതി നല്കേണ്ട ആവശ്യമില്ല.സംസ്ഥാന കമ്മിറ്റിയിൽ ആരോപണം ഉയർന്നു എന്ന് സംസ്ഥാന ഘടകം അറിയിച്ചു
ആക്ഷേപം എഴുതി കിട്ടുമ്പോൾ അന്വേഷിക്കാൻ ധാരണ.നടപടി വേണമെങ്കിൽ മാത്രം കേന്ദ്ര കമ്മിറ്റി ചർച്ച ചെയ്യും
മാവോയിസ്റ്റ് നേതാവ് പ്രചണ്ഡ നേപ്പാൾ പ്രധാനമന്ത്രിയാകും
നേപ്പാളിൽ കൂട്ടുകക്ഷിസർക്കാരിന്റെ പ്രധാനമന്ത്രിയാകാൻ മുൻ മാവോയിസ്റ്റ് നേതാവ് പ്രചണ്ഡ. അധികാരത്തിലെത്തുന്നത് പ്രതിപക്ഷ കമ്മ്യൂണിസ്റ്റ് ലെനിനിസ്റ്റും പ്രചണ്ഡയുടെ മാവോയിസ്റ്റ് സെന്ററും തമ്മിലെ സഖ്യസർക്കാർ. 5 വർഷത്തിന്റെ ആദ്യപകുതിക്കുശേഷം പ്രചണ്ഡ സ്ഥാനമൊഴിയുമെന്ന് ധാരണ.
രാജസ്ഥാൻ പി.എസ്.സി പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്ന സംഭവം: 55 പേർ അറസ്റ്റിൽ
രാജസ്ഥാൻ പബ്ലിക് സർവീസ് കമ്മീഷന്റെ ടീച്ചർ റിക്രൂട്ട്മെന്റ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്ന സംഭവത്തിൽ 55 പേർ അറസ്റ്റിൽ. ക്രമക്കേടിന്റെ സൂത്രധാരനായ സുരേഷ് വിഷ്ണോയ് അടക്കമുളളവരാണ് പിടിയിലായത്.
സുസ്ഥിര വികസനത്തിന് ഇന്ത്യയുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് ചൈനീസ് വിദേശകാര്യമന്ത്രി
സുസ്ഥിര വികസനത്തിന് ഇന്ത്യയുമായി ചേർന്ന് പ്രവർത്തിക്കാൻ തയാറെന്ന് ചൈനീസ് വിദേശകാര്യമന്ത്രി. അതിർത്തിയിൽ സ്ഥിരത നിലനിർത്താൻ ഇരു രാജ്യങ്ങളും ബാധ്യസ്ഥരാണെന്നും വാങ് യി വ്യക്തമാക്കി. നയതന്ത്ര സൈനിക തലങ്ങളിൽ ചർച്ചകൾ പുരോഗമിക്കുകയാണെന്നും ചൈനീസ് വിദേശകാര്യമന്ത്രി പറഞ്ഞു.
യുക്രെയ്ൻ സംഘർഷത്തിൽ ചർച്ചയ്ക്ക് തയ്യാറെന്ന് പുടിൻ
യുക്രെയ്ൻ സംഘർഷത്തിൽ ചർച്ചയ്ക്ക് തയ്യാറെന്ന് പുടിൻ. കീവും പടിഞ്ഞാറ രാജ്യങ്ങളും വിസ്സമ്മതിക്കുകയാണെന്നും റഷ്യൻ പ്രസിഡന്റ്. പ്രതികരണം റഷ്യൻ ടെലിവിഷന് നൽകിയ അഭിമുഖത്തിൽ
തായ്വാന് ചുറ്റുമുള്ള സമുദ്ര - വ്യോമമേഖലകളിൽ സൈനിക പരിശീലനം നടത്തി ചൈന
തായ്‍വാന് ചുറ്റുമുള്ള സമുദ്ര, വ്യോമ മേഖലകളിൽ ആക്രമണ പരീശീലനം നടത്തിയതായി ചൈനീസ് സൈന്യം. അമേരിക്കയുടേയും തായ്‍വാന്റേയും പ്രകോപനമാണ് കാരണമെന്ന് പ്രസ്താവന. ഓഗസ്റ്റിൽ അമേരിക്കൻ ജനപ്രതിനിധിസഭാ സ്പീക്കർ നാൻസി പെലോസിയുടെ സന്ദർശനത്തെത്തുടർന്നും ചൈന സൈനികപരീശീലനം നടത്തിയിരുന്നു
സന്തോഷ് ട്രോഫി ഫുട്ബോളിൽ കേരളം ഇന്ന് ആദ്യ മത്സരത്തിന് ഇറങ്ങും
രാജസ്ഥാനാണ് എതിരാളികൾ. വൈകീട്ട് മൂന്നരയ്ക്ക് കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിലാണ് മത്സരം.