പുറകോട്ടെടുത്ത പിക്കപ്പ് ലോറിയിടിച്ച് ഒന്നര വയസുകാരന് ദാരുണാന്ത്യം. ആനക്കര ഉമ്മത്തൂർ നിരപ്പ് സ്വദേശി പൈങ്കണ്ണത്തൊടി വീട്ടിൽ മുബാറക്ക് - ആരിഫ ദമ്പതികളുടെ മകൻ ഒന്നര വയസുള്ള മുഹമ്മദ് മുസമിൽ ആണ് മരിച്ചത്. വീടിന്റെ തൊട്ടുമുൻവശത്തെ മൈതാനത്ത് വിറക് കീറാൻ കൊണ്ടുവന്ന യന്ത്രം കാണാൻ എത്തിയതായിരുന്നു മുസമിൽ.
- Home
- News
- Kerala News
- Malayalam News Highlights: വ്യോമാക്രമണം കടുപ്പിച്ച് ഇസ്രയേൽ, ഗാസയെ വിഭജിച്ചെന്ന് വാദം
Malayalam News Highlights: വ്യോമാക്രമണം കടുപ്പിച്ച് ഇസ്രയേൽ, ഗാസയെ വിഭജിച്ചെന്ന് വാദം

വ്യോമാക്രമണം കടുപ്പിച്ച് ഇസ്രയേൽ. ഗാസയെ രണ്ടായി വിഭജിച്ചെന്ന് അവകാശവാദം. യുദ്ധം തുടങ്ങിയതിന് ശേഷമുള്ള ഏറ്റവും കടുത്ത വ്യോമാക്രമണമാണ് ഇന്നലെ രാത്രി നടന്നത്. സേന ഗാസയുടെ തീരപ്രദേശത്ത് എത്തിയതായി ഇസ്രയേൽ അവകാശപ്പെട്ടു. വെടി നിർത്തലിനായി അമേരിക്കയുടെ ഭാഗത്ത് നിന്നും ശ്രമം തുടരുകയാണ്. സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കണ് പിറകെ സിഐഎ ഡയറക്ടർ വില്യം ബേർൺസും ഇസ്രയേലിലെത്തി. പശ്ചിമേശ്യൻ സന്ദർശനം തുടരുന്ന ബ്ലിങ്കൻ ഇന്ന് തുർക്കി നേതൃത്വവുമായി ചർച്ച നടത്തും. വേണ്ടി വന്നാൽ ലബനോനെതിരെ യുദ്ധം ചെയ്യാൻ തയ്യാറാണെന്നും അതിന് ഒരുങ്ങിയിട്ടുണ്ടെന്നും ഇസ്രയേൽ സൈന്യം വ്യക്തമാക്കി. ലബനോനിൽ ഇസ്രയേൽ നടത്തിയ റോക്കറ്റാക്രമണത്തിൽ നാല് പേർ കൊല്ലപ്പെട്ടു. കാറിന് നേരെ മിസൈൽ തൊടുക്കുകയായിരുന്നു. സാധാരണക്കാരണ് കൊല്ലപ്പെട്ടത്. ഗാസയിലെ മരണ സംഖ്യ 9770 ആയി ഉയർന്നു. കൊല്ലപ്പെട്ടവരിൽ നാലായിരത്തിൽ അധികം പേർ കുട്ടികളാണ്.
വിറക് കീറുന്ന യന്ത്രം കാണാനെത്തിയ ഒന്നര വയസുകാരൻ പുറകോട്ടെടുത്ത പിക്കപ്പ് ലോറിക്ക് അടിയിൽപെട്ട് മരിച്ചു
പലസ്തീൻ ഐക്യദാർഢ്യ നിലപാടിൽ മാറ്റമില്ല; സിപിഎം ക്ഷണം തള്ളാതെ ആര്യാടൻ ഷൗക്കത്ത്
മലപ്പുറത്ത് പാർട്ടി വിലക്ക് ലംഘിച്ച് പലസ്തീൻ ഐക്യദാർഢ്യ പരിപാടി സംഘടിപ്പിച്ചത് നിലപാടാണെന്നും അതിൽ മാറ്റമില്ലെന്നും കോൺഗ്രസ് നേതാവ് ആര്യാടൻ ഷൗക്കത്ത്. ഇക്കാര്യത്തിൽ പാർട്ടിക്കുണ്ടായ തെറ്റിദ്ധാരണ മാറ്റും. താൻ അച്ചടക്കം ലംഘിച്ചോ എന്നത് മാധ്യമങ്ങളോട് പറയുന്നില്ല. കെപിസിസി ജനറൽ സെക്രട്ടറിയാണ് താനെന്ന് പറഞ്ഞ ആര്യാടൻ ഷൗക്കത്ത് അച്ചടക്കമുള്ള പാർട്ടി പ്രവർത്തകനാണെന്നും പ്രതികരിച്ചു. സിപിഎമ്മിന്റെ ക്ഷണം തള്ളാനും ആര്യാടൻ ഷൗക്കത്ത് തയ്യാറായില്ല.
വെടിക്കെട്ട് നിരോധനത്തിൽ കൊച്ചിൻ ദേവസ്വം ബോർഡ് അപ്പീൽ നൽകും
അസമയത്തെ വെടിക്കെട്ട് നിരോധനത്തിൽ അപ്പീലുമായി കൊച്ചിൻ ദേവസ്വം ബോർഡ്. വെടിക്കെട്ട് ക്ഷേത്രാചാരങ്ങളുടെ ഭാഗമാണെന്നും വെടിക്കെട്ട് ഒഴിവാക്കാനാവില്ലെന്നും ചൂണ്ടിക്കാട്ടി സിങ്കിൾ ബഞ്ച് ഉത്തരവിനെതിരെ ഡിവിഷൻ ബഞ്ചിനെ സമീപിക്കും. ഇന്ന് ചേർന്ന കൊച്ചിൻ ദേവസ്വം ബോർഡ് യോഗത്തിലാണ് തീരുമാനം
അസമയത്തെ വെടിക്കെട്ട് നിരോധനം: ഉത്തരവിൽ വ്യക്തതയില്ല, റദ്ദാക്കണമെന്ന് സർക്കാർ
അസമയത്ത് വെടിക്കെട്ട് വിലക്കിയ ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധിക്കെതിരെ സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ. ഇടക്കാല ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സർക്കാർ അപ്പീൽ നൽകിയത്. പരിഗണനാ വിഷയത്തിന് അപ്പുറമുള്ള കാര്യങ്ങളാണ് സിംഗിൾ ബെഞ്ച് പരിശോധിച്ചതെന്ന് സർക്കാർ ഹർജിയിൽ വ്യക്തമാക്കി.
കെ എസ് യു-പൊലീസ് സംഘർഷം, നിരവധിപ്പേർക്ക് പരിക്ക്, അറസ്റ്റ്; നാളെ വിദ്യഭ്യാസ ബന്ദിന് ആഹ്വാനം
തിരുവനന്തപുരം നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ കെ എസ് യു പ്രവർത്തകരും പൊലീസും തമ്മിൽ സംഘർഷം. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ ബിന്ദുവിന്റെ രാജിയാവശ്യവുമായി കെ എസ് യു പ്രവർത്തകർ മന്ത്രിയുടെ വീട്ടിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചാണ് തലസ്ഥാനത്ത് സംഘർഷത്തിലേക്ക് നയിച്ചത്. ബാരിക്കേട് മറിച്ചിടാൻ പ്രവർത്തകർ ശ്രമിച്ചതോടെ, പ്രവർത്തകർക്കെതിരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ലാത്തി വീശി. ഇതോടെ, പ്രവർത്തകരും പൊലീസും തമ്മിൽ കയ്യാങ്കളിയായി. ലാത്തി ചാർജിൽ വനിതാ പ്രവർത്തകര്‍ അടക്കം നിരവധിപ്പേർക്ക് പരിക്കേറ്റു.
ഗ്രൂപ്പ് സി പരീക്ഷയ്ക്കെത്തിയ ഉദ്യോഗാർത്ഥിനികളുടെ താലി അഴിച്ചുവപ്പിച്ചു, കർണാടകയില്‍ പ്രതിഷേധം
കര്‍ണാടക സിവിൽ സർവ്വീസ് പരീക്ഷയ്ക്കെത്തിയെ വിദ്യാർത്ഥിനിയോട് താലി അഴിച്ചുമാറ്റാന്‍ ആവശ്യപ്പെട്ടതായി ആരോപണം. കര്‍ണാടകയിലെ കലബുറഗിയിലാണ് സംഭവം. പ്രവേശന കവാടത്തിലെ സുരക്ഷാ പരിശോധനകള്‍ക്കിടെയാണ് വനിതാ ഉദ്യോഗാര്‍ത്ഥിയ്ക്ക് ദുരനുഭവം ഉണ്ടായതെന്നാണ് പരാതി. പരീക്ഷയിലെ ചോദ്യങ്ങളേക്കുറിച്ചുള്ള രൂക്ഷ വിമര്‍ശനങ്ങള്‍ക്കിടയിലാണ് പുതിയ ആരോപണം
ഇൻസുലേറ്റർ മാറാന്‍ ശ്രമിക്കുന്നതിനിടെ 11 കെ വി ലൈനിൽ നിന്നും ഷോക്കേറ്റ് കെഎസ്ഇബി ജീവനക്കാരന് ദാരുണാന്ത്യം
കൈപമംഗലത്ത് 11 കെ വി ലൈനിൽ നിന്നും ഷോക്കേറ്റ് കെഎസ്ഇബി ജീവനക്കാരൻ മരിച്ചു. കെഎസ്ഇബി കയ്പമംഗലം സെക്ഷനിലെ ജീവനക്കാരൻ അഴീക്കോട് പേബസാർ സ്വദേശി തമ്പി (45) ആണ് മരിച്ചത്. ചെന്ത്രാപ്പിന്നി ചിറക്കൽ പള്ളിക്കടുത്ത് ഉച്ചക്ക് പന്ത്രണ്ടരയോടെ ആയിരുന്നു അപകടം. ഏരിയൽ ട്രോളി വാഹനത്തിൽ കയറി 11 കെ.വി ലൈനിലെ ഇൻസുലേറ്റർ മാറാനായി ശ്രമിക്കുമ്പോഴാണ് ഷോക്കേറ്റത്. ലൈൻ ഓഫ് ചെയ്ത ശേഷമാണ് ജോലിക്ക് കയറിയതെന്ന് ഉദ്യോഗസ്ഥർ പറയുന്നു. എന്നാല് എങ്ങിനെയാണ് വൈദ്യുതി പ്രവഹിച്ചതെന്ന് വ്യക്തമല്ല. ഉടൻ തന്നെ ചെന്ത്രാപ്പിന്നിയിൽ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വയലാർ നാഗംകുളങ്ങരയിൽ കടത്തുവള്ളം മുങ്ങി
ആലപ്പുഴ ജില്ലയിലെ വയലാർ നാഗംകുളങ്ങരയിൽ കടത്തുവള്ളം മുങ്ങി. എല്ലാവരും നീന്തിരക്ഷപ്പെട്ടു. വള്ളത്തിൽ 12 പേരുണ്ടായിരുന്നു.
പ്രവചനങ്ങൾ തിരുത്തുന്ന ഫലം മധ്യപ്രദേശിലുണ്ടാകും
മധ്യപ്രദേശിൽ ഇഞ്ചോടിഞ്ച് പോരാട്ടമെന്ന പ്രവചനങ്ങൾ തള്ളുകയാണ് കേന്ദ്ര മന്ത്രിയും ബിജെപി സ്ഥാനാർഥിയുമായ നരേന്ദ്ര സിംഗ് തോമർ. സംസ്ഥാനത്ത് ഇത്തവണ ബിജെപി അനായാസം ഒറ്റയ്ക്ക് ഭൂരിപക്ഷം നേടുമെന്ന് നരേന്ദ്ര സിംഗ് തോമർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
കളമശ്ശേരി സ്ഫോടനം
കളമശ്ശേരി സ്ഫോടന കേസ് പ്രതി ഡൊമിനിക് മാർട്ടിനെ 10 ദിവസം പൊലീസ് കസ്റ്റഡിയിൽ വിട്ട് കോടതി. പ്രതിയുടെ രാജ്യാന്തര ബന്ധം അന്വേഷിക്കണമെന്നും പ്രതിയെ പത്തിലേറെ സ്ഥലങ്ങളിലെത്തിച്ച് തെളിവെടുക്കണമെന്നും പൊലീസ് കോടതിയില്‍ വിശദമാക്കി. അതേ സമയം അഭിഭാഷകൻ വേണ്ടെന്ന നിലപാട് ആവർത്തിക്കുകയാണ് പ്രതി ഡൊമിനിക് മാർട്ടിൻ. പൊലീസിനെതിരെ പരാതിയില്ലെന്നും താൻ ആരോഗ്യവാനാണെന്നും ഇയാൾ പറഞ്ഞു.
മൂവാറ്റുപുഴയിലെ ഇതരസംസ്ഥാന തൊഴിലാളികളുടെ മരണം
മൂവാറ്റുപുഴയിലെ ഇതരസസംസ്ഥാന തൊഴിലാളികളുടെ മരണം കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലീസ്. പ്രതിയെന്ന് സംശയിക്കുന്ന ഒഡിഷ സ്വദേശി ഗോപാൽ സംസ്ഥാനം വിട്ടു. കൂടാതെ മരിച്ച രണ്ട് പേരുടെയും മൊബൈൽ ഫോണുകളും കാണാതായിട്ടുണ്ട്. ഇയാൾ മൊബൈൽ ഫോണുകളുമായി കടന്നുകളഞ്ഞതാകാമെന്ന് പൊലീസ് പറയുന്നു.
വിയ്യൂർ അതീവ സുരക്ഷ ജയിൽ സംഘർഷം
വിയ്യൂര്‍ അതീവ സുരക്ഷാ ജയിലില്‍ നടന്നത് കലാപശ്രമമെന്ന് എഫ് ഐ ആർ. ടി പി ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനി ഉൾപ്പെടെ 10 പേർക്കെതിരെ വധശ്രമത്തിനും പൊതുമുതൽ നശിപ്പിച്ചതിനും കേസെടുത്തു. സംഭവത്തിൽ നാല് ജീവനക്കാർക്കും ഒരു തടവ്കാരനും പരിക്കേറ്റിരുന്നു. വധശ്രമം, പൊതുമുതൽ നശിപ്പിക്കൽ, കലാപാഹ്വാനം എന്നീ വകുപ്പുകൾ ചേർത്താണ് വിയ്യൂർ പൊലീസ് കേസെടുത്തത്.
ഇഡിയെ ഉപയോഗിച്ച് ഭയപ്പെടുത്താൻ നോക്കണ്ട,
ഇഡിയെ ഉപയോഗിച്ച് ഭയപ്പെടുത്താൻ നോക്കേണ്ടെന്ന് ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ. ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കവേ ആയിരുന്നു ബാഗേലിന്‍റെ പ്രതികരണം. മൂന്ന് വർഷമായി തൻ്റെ പിന്നാലെ അന്വേഷണ ഏജൻസികളുണ്ടെന്നും തനിക്കെതിരെ ഒന്നും കണ്ടെത്താനായില്ല എന്നും ഭൂപേഷ് ബാഗേൽ വ്യക്തമാക്കി. മോദിയും അമിത് ഷായും കൂടാതെ ഇഡിയും രാഷ്ട്രീയ ജോലി ഏറ്റെടുക്കുന്നുവെന്നും ബാഗേൽ വിമർശിച്ചു.
ഞായറാഴ്‍ച വെറും 17 ലക്ഷം, ദുരന്തമായി യുടി 69, നിലംതൊടാനാകാതെ നടി ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവ്
നടി ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവ് രാജ് കുന്ദ്ര നായകനായി എത്തിയതാണ് യുടി 69. യുടി 69ന് ആകെ നേടാനായ കളക്ഷൻ വെറും 47 ലക്ഷം മാത്രമാണ് എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്. ഞായറാഴ്ച ഏകദേശം 17 ലക്ഷമാണ് ചിത്രത്തിന് നേടാനിയിട്ടുണ്ടാകുക എന്നും റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാകുന്നത്. യുടി 69 ഏകദേശം 20 കോടി ബജറ്റിലാണ് ഒരുങ്ങിയത് എന്നതും കണക്കിലെടുക്കുമ്പോള്‍ ആകെ ഒരു കോടി പോലും മൂന്ന് ദിവസത്തിനുള്ളില്‍ നേടാനാകാത്ത സാഹചര്യത്തില്‍ വൻ നഷ്‍ടമാകുകയാണ്.
നിരോധനത്തിനെതിരായ പോപ്പുലർ ഫ്രണ്ട് ഹർജി സുപ്രീം കോടതി തള്ളി
നിരോധനത്തിനെതിരായ പോപ്പുലർ ഫ്രണ്ടിൻറെ ഹർജി സുപ്രീം കോടതി തള്ളി. ആദ്യം ദില്ലി ഹൈക്കോടതിയിൽ പോകാൻ സുപ്രീം കോടതി നിർദ്ദേശിച്ചു. നിരോധനം ശരിവച്ച യുഎപിഎ ട്രൈബ്യൂണൽ ഉത്തരവിനെതിരെയായിരുന്നു പിഎഫ്ഐ ഹർജി. കഴിഞ്ഞ വർഷമാണ് പോപ്പുലർഫ്രണ്ടിനെ കേന്ദ്ര സർക്കാർ നിരോധിച്ചത്. നിരോധനം യുഎപിഎ ട്രൈബ്യൂണൽ ശരിവെക്കുകയും ചെയ്തു. ഇതിനെതിരെയായിരുന്നു ഹർജി. ആദ്യം കേൾക്കേണ്ടത് ദില്ലി ഹൈക്കോടതിയാണ്. അതിന് ശേഷം വേണമെങ്കിൽ സുപ്രീംകോടതിയെ സമീപിക്കാമെന്നാണ് കോടതി നിർദ്ദേശം.
Gold Rate Today: സ്വർണവിലയിൽ വീണ്ടും ഇടിവ്; വിപണിയിലേക്ക് ഉറ്റുനോക്കി ഉപഭോക്താക്കൾ
സംസഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. ഒരു പവൻ സ്വർണത്തിന് 120 രൂപയാണ് കുറഞ്ഞത്. ശനിയാഴ്ചയും സ്വർണവില കുറഞ്ഞിരുന്നു. അതേസമയം ഇന്നലെ വില മാറിയില്ല. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി നിരക്ക് 45080 രൂപയാണ്.
'മഹുവയെ അയോഗ്യയാക്കാനുള്ള നീക്കത്തെ ശക്തമായി എതിർക്കും'; ഡാനിഷ് അലി എം പി
തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രക്കെതിരായ ആരോപണത്തിൽ മഹുവക്കെതിരെ ഒരു തെളിവുമില്ലെന്ന് എത്തിക്സ് കമ്മിറ്റി അംഗം ഡാനിഷ് അലി എംപി. മഹുവയെ അയോഗ്യയാക്കാനുള്ള നീക്കത്തെ ശക്തമായി എതിർക്കുമെന്നും ഡാനിഷ് അലി എം പി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പണം വാങ്ങിയെന്ന ആക്ഷേപം സമിതിക്ക് തെളിയിക്കാനായിട്ടില്ലെന്നും ഡാനിഷ് അലി പ്രതികരിച്ചു.
'ടീം കോൺഗ്രസ്' തെലങ്കാനയിലേക്ക്; ഡികെ നയിക്കും, രാഹുലും പ്രിയങ്കയും എത്തും
തെലങ്കാന തെരഞ്ഞെടുപ്പിൽ വൻ പ്രകടനം കാഴ്ച വെക്കാൻ 'ടീം കോൺഗ്രസ്' കർണാടകയിൽ നിന്ന് തെലങ്കാനയിലേക്ക്. ഡി കെ ശിവകുമാറിന്റെ നേതൃത്വത്തിലുള്ള ടീം കോൺഗ്രസിനെ തെലങ്കാനയിലേക്ക് നിയോഗിച്ചിരിക്കുകയാണ് ഹൈക്കമാൻഡ്. തെലങ്കാനയിലെ പ്രചാരണ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുക ഇവരായിരിക്കും.
ജോലിയിൽ നിന്ന് പറഞ്ഞുവിട്ടതിന് സർക്കാർ ഉദ്യോഗസ്ഥയെ കഴുത്തറുത്ത് കൊന്നു; മുൻ ഡ്രൈവർ അറസ്റ്റിൽ
ബെംഗളൂരുവിൽ സർക്കാർ ഉദ്യോഗസ്ഥയുടെ കൊലപാതകത്തിൽ മുൻ ഡ്രൈവർ അറസ്റ്റിൽ. ഉദ്യോഗസ്ഥയുടെ മുൻ ഡ്രൈവറായിരുന്ന കിരണാണ് പിടിയിലായത്. ഇന്നലെയാണ് മൈനിംഗ് ആൻഡ് ജിയോളജി വകുപ്പിലെ ഉദ്യോഗസ്ഥയായ പ്രതിമ കെഎസ് കൊല്ലപ്പെട്ടത്. പ്രതിമയുടെ മൃതദേഹം വീട്ടിൽ കഴുത്തറുത്ത നിലയിൽ കണ്ടെത്തുകയായിരുന്നു.
കളമശ്ശേരി സ്ഫോടനം: പ്രതി ഡൊമിനിക് മാർട്ടിൻ 10 ദിവസം കസ്റ്റഡിയിൽ
കളമശ്ശേരി സ്ഫോടന കേസ് പ്രതി ഡൊമിനിക് മാർട്ടിനെ 10 ദിവസം പൊലീസ് കസ്റ്റഡിയിൽ വിട്ട് കോടതി. പ്രതിയുടെ രാജ്യാന്തര ബന്ധം അന്വേഷിക്കണമെന്നും പ്രതിയെ പത്തിലേറെ സ്ഥലങ്ങളിലെത്തിച്ച് തെളിവെടുക്കണമെന്നും പൊലീസ് കോടതിയില്‍ വിശദമാക്കി. അതേ സമയം അഭിഭാഷകൻ വേണ്ടെന്ന നിലപാട് ആവർത്തിക്കുകയാണ് പ്രതി ഡൊമിനിക് മാർട്ടിൻ. പൊലീസിനെതിരെ പരാതിയില്ലെന്നും താൻ ആരോഗ്യവാനാണെന്നും ഇയാൾ പറഞ്ഞു.