09:48 PM (IST) Jul 21

Malayalam News Live : 23-ാം വയസിൽ ലോക്കപ്പിൽ കെട്ടിയിട്ട് ക്രൂരമായി തല്ലുമ്പോൾ പൊലീസ് ചോദിച്ചത് ഒരൊറ്റ കാര്യം, പക്ഷേ ബോധം പോയിട്ടും ആ ഉത്തരം വിഎസ് പറഞ്ഞില്ല!

ഒരു പോലീസുകാരന്‍ ബയണറ്റ് തോക്കില്‍ ഫിറ്റ് ചെയ്തു. ചോദ്യങ്ങളും മര്‍ദ്ദനവും തുടരുന്നതിനിടെ ബയണറ്റ് പിടിച്ച തോക്ക് ഉളളംകാലിലേയ്ക്ക് ആഞ്ഞുകുത്തി. കാല്‍പ്പാദം തുളഞ്ഞ് ബയണറ്റ് അപ്പുറം കയറി. ചോരയുടെയും വേദനയുടെയും പ്രളയം. ഇതോടൊപ്പം ബോധം പോയി

Read Full Story
09:45 PM (IST) Jul 21

Malayalam News Live : അപ്രതീക്ഷിത പ്രഖ്യാപനവുമായി ജഗധീപ് ധൻകർ; ഉപരാഷ്ട്രപതി സ്ഥാനം രാജിവെച്ചു

ഉപരാഷ്ട്രപതി ജഗദീപ് ധൻകർ രാഷ്ട്രപതിക്ക് രാജിക്കത്ത് നൽകി

Read Full Story
09:17 PM (IST) Jul 21

Malayalam News Live : വിഎസിൻ്റെ വിയോഗം: അനുശോചനം അറിയിച്ച് രാഹുൽ ഗാന്ധി

അന്തരിച്ച മുൻ കേരള മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനെ അനുസ്മരിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. നീതിക്കും ജനാധിപത്യത്തിനും വേണ്ടി അക്ഷീണം ശബ്ദമുയർത്തിയിരുന്ന സഖാവ് വി.എസ്. അച്യുതാനന്ദന്റെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നുവെന്ന് രാഹുൽ ഗാന്ധി അനുസ്മരിച്ചു.

08:30 PM (IST) Jul 21

Malayalam News Live : വിഎസിന് ആദരം, സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചതിനാൽ നാളെത്തെ എല്ലാ പരീക്ഷകളും ഇന്റർവ്യൂകളും മാറ്റി വെച്ചെന്ന് പിഎസ്‍സിയുടെ അറിയിപ്പ്

വി എസിനോടുള്ള ആദര സൂചകമായി സംസ്ഥാനത്ത് നാളെ പൊതു അവധി പ്രഖ്യാപിച്ചതിനൊപ്പം 3 ദിവസം ഔദ്യോഗിക ദുഃഖാചരണവും പ്രഖ്യാപിച്ചിട്ടുണ്ട്

Read Full Story
07:22 PM (IST) Jul 21

Malayalam News Live : വിവാഹം വേണ്ടെന്നുവെച്ച വിഎസിന്റെ ജീവിതത്തിലേക്ക് വസുമതി വന്ന കഥ!

കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്ന വി.എസ്. അച്യുതാനന്ദന്റെയും വസുമതിയമ്മയുടെയും വിവാഹത്തിന്റെ കഥ പറയുന്നു. 

Read Full Story
06:33 PM (IST) Jul 21

Malayalam News Live : വിഎസിൻ്റെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി; മുഖ്യമന്ത്രിമാരായിരുന്ന കാലത്തെ ചിത്രം പങ്കുവെച്ച് അനുസ്മരിച്ചു

കേരളത്തിൻ്റെ പുരോഗതിക്കും പൊതുപ്രവർത്തനത്തിനും വേണ്ടി ജീവിതം മാറ്റിവച്ചയാളാണ് വിഎസെന്ന് പ്രധാനമന്ത്രി

Read Full Story
06:16 PM (IST) Jul 21

Malayalam News Live : കേരളത്തിൽ വിഎസ് വിലക്കിയതെല്ലാം സിപിഎമ്മിൻ്റെ നിലപാടായി മാറിയ കാഴ്ച; ബദൽരേഖ മുതൽ ഡിഐസി സഖ്യം വരെ!

ബദൽരേഖ മുതൽ ഡിഐസി സഖ്യം വരെ വിഎസ് അച്യുതാനന്ദൻ എതിർത്തതെല്ലാം കേരളത്തിൽ സിപിഎമ്മിൻ്റെ നിലപാടായി മാറി

Read Full Story
06:15 PM (IST) Jul 21

Malayalam News Live : വിഎസിന് ആദരം, സംസ്ഥാനത്ത് നാളെ പൊതു അവധി പ്രഖ്യാപിച്ചു, സർക്കാർ ഓഫീസുകൾക്കും സ്കൂളുകൾക്കും കോളേജുകൾക്കും അവധി; 3 ദിവസം ദുഃഖാചരണം

സർക്കാർ കെട്ടിടങ്ങളിൽ ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും. പരീക്ഷകളടക്കം മാറ്റി വച്ചിട്ടുണ്ട്

Read Full Story
05:52 PM (IST) Jul 21

Malayalam News Live : വിഎസിന്റെ ഓർമ്മയില്‍ കേരള ഹൗസിലെ 204 നമ്പർ മുറി; ഇഷ്ട മുറിക്കായി കലഹിച്ച് കഥ

ദില്ലിയില്‍ എത്തിയാല്‍ കേരള ഹൗസിലെ ഇരുനൂറ്റി നാലാം നമ്പർ മുറിയില്‍ മാത്രമേ വിഎസ് അച്യുതാനന്ദന്‍ താമസിച്ചിരുന്നുള്ളു. 204 നമ്പർ മുറി കിട്ടാതിരുന്നപ്പോള്‍ അധികൃതരുമായി കലഹിച്ച ചരിത്രവും വിഎസിനുണ്ട്.

Read Full Story
05:40 PM (IST) Jul 21

Malayalam News Live : 'സമാനതകളില്ലാത്ത ഒരു യുഗം ഇവിടെ അവസാനിക്കുന്നു'; വിഎസിനെ അനുസ്‌മരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി

വിഎസിൻ്റെ വിയോഗം സമാനതകളില്ലാത്ത ഒരു യുഗത്തിൻ്റെ അവസാനമെന്ന് എംവി ഗോവിന്ദൻ

Read Full Story
05:40 PM (IST) Jul 21

Malayalam News Live : 'കേരളത്തിനും പാർട്ടിക്കും നികത്താനാകാത്ത നഷ്ടം സൃഷ്ടിച്ച വിയോഗം', വൈകാരിക കുറിപ്പുമായി മുഖ്യമന്ത്രി; 'ഒരു കാലഘട്ടത്തിന്‍റെ അസ്തമയം'

‘ദീർഘകാലം ഒരുമിച്ചു പ്രവർത്തിച്ചതിന്റെ ഒരുപാട് സ്മരണകൾ മനസ്സിൽ ഇരമ്പുന്ന ഘട്ടമാണിത്. അസാമാന്യമായ ഊർജ്ജവും അതിജീവന ശക്തിയും കൊണ്ടു വിപ്ലവ പ്രസ്ഥാനത്തിൽ അടയാളപ്പെടുത്തപ്പെട്ട സംഭവബഹുലമായ ജീവിതമായിരുന്നു വി എസിന്റേത്’

Read Full Story
05:35 PM (IST) Jul 21

Malayalam News Live : 'തോല്‍വിയിലും ജയിക്കുന്ന, എപ്പോഴും പ്രതിപക്ഷ സ്വരമുള്ള ഒറ്റയാന്‍' - വിഎസിനെ അനുസ്മരിച്ച് വി ഡി സതീശൻ

പ്രതിപക്ഷ നേതാവായിരുന്നപ്പോഴും മുഖ്യമന്ത്രിയായിരുന്നപ്പോഴും കടിഞ്ഞാണുകളൊക്കെ പൊട്ടിച്ച് പ്രതിപക്ഷമായി തന്നെയാണ് വിഎസ് നിലയുറപ്പിച്ചതെന്ന് വി ഡി സതീശൻ

Read Full Story
05:31 PM (IST) Jul 21

Malayalam News Live : വിഎസിൻ്റെ വിയോഗം - കേരളത്തിന് നികത്താനാവാത്ത നഷ്ടമെന്ന് കെസി വേണുഗോപാൽ; അനുസ്മരിച്ച് പിജെ ജോസഫും

വിഎസ് അച്യുതാനന്ദൻ്റെ വിയോഗത്തിൽ അനുസ്മരണ കുറിപ്പുമായി കൂടുതൽ നേതാക്കൾ

Read Full Story
05:04 PM (IST) Jul 21

Malayalam News Live : 'വിഎസിന് തുല്യം വിഎസ് മാത്രം'; അന്തരിച്ച മുൻ മുഖ്യമന്ത്രി വിഎസിനെ അനുസ്മരിച്ച് രാഷ്ട്രീയ നേതാക്കൾ

അന്തരിച്ച മുൻ മുഖ്യമന്ത്രി മുതിർന്ന സിപിഎം നേതാവ് വിഎസ് അച്യുതാനന്ദനെ അനുസ്മരിച്ച് രാഷ്ട്രീയ നേതാക്കൾ

Read Full Story
04:24 PM (IST) Jul 21

Malayalam News Live : വിഎസിൻ്റെ മൃതദേഹം മറ്റന്നാൾ സംസ്‌കരിക്കും; ഇന്ന് രാത്രി മുതൽ തിരുവനന്തപുരത്ത് പൊതുദർശനം, നാളെ ആലപ്പുഴയിലേക്ക് കൊണ്ടുപോകും

മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വിഎസ് അച്യുതാനന്ദൻ്റെ സംസ്കാരം മറ്റന്നാൾ

Read Full Story
04:10 PM (IST) Jul 21

Malayalam News Live : വിപ്ലവ നേതാവിന് വിട; മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ അന്തരിച്ചു

ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം.

Read Full Story
03:39 PM (IST) Jul 21

Malayalam News Live : വിഎസിന്‍റെ ആരോഗ്യ നില ഗുരുതരം, മുഖ്യമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറിയും ആശുപത്രിയിൽ; 'വിഎസിന്‍റെ രക്ത സമ്മർദ്ദത്തിൽ വ്യതിയാനം'

വിദഗ്ധ ഡോക്ടർമാരുടെ സംഘം പട്ടം എസ് യു ടി ആശുപത്രിയിലെത്തി വി എസിന്‍റെ ആരോഗ്യ സ്ഥിതി വിലയിരുത്തുകയാണ്

Read Full Story
03:17 PM (IST) Jul 21

Malayalam News Live : ബം​ഗളൂരുവിൽ നിന്ന് നെയ്യാറ്റിന്‍കര ബസ് സ്റ്റാൻഡിൽ വന്നിറങ്ങി; ഡോക്ടറടക്കം രണ്ട് പേര്‍ ലഹരിമരുന്നുമായി പിടിയിൽ

നെയ്യാറ്റിന്‍കര സ്വദേശി ഡോക്ടര്‍ സുധേവ്, മണലുവിള സ്വദേശി മനോജ് എന്നിവരാണ് പിടിയിലായത്. ഒരു ഗ്രാം എംഡിഎംഎയും ഒരു പൊതി കഞ്ചാവുമാണ് ഇവരിൽ നിന്ന് പിടികൂടിയത്.

Read Full Story
03:04 PM (IST) Jul 21

Malayalam News Live : അഹമ്മദാബാദ് വിമാനാപകടം പാർലമെന്റിൽ, എല്ലാവർക്കും ഒരുപോലെ സഹായധനം നൽകും; ചോദ്യങ്ങൾക്ക് മറുപടിയുമായി വ്യോമയാനമന്ത്രി

അഹമ്മദാബാദ് വിമാനാപകടം പാർലമെന്റിൽ ഉയർന്ന ചോദ്യങ്ങൾക്ക് മറുപടിയുമായി വ്യോമയാനമന്ത്രി കേന്ദ്ര വ്യോമയാന മന്ത്രി രാം മോഹൻ നായിഡു.

Read Full Story
02:56 PM (IST) Jul 21

Malayalam News Live : കരിക്കിടാൻ കയറിയ യുവാവ് തെങ്ങിന്‍റെ മുകളിൽ മരിച്ച നിലയിൽ; മൃതദേഹം ഫയർഫോഴ്സെത്തി താഴെയിറക്കി

ഉദയനാപുരും സ്വദേശി ഷിബു ആണ് മരിച്ചത്. ഇന്ന് രാവിലയാണ് ഷിബു കരിക്കിടാൻ തെങ്ങിന്‍റെ മുകളിൽ കയറിയത്.

Read Full Story