Malayalam News Live:പുറത്താക്കൽ:സെനറ്റ് അംഗങ്ങളുടെ ഹർജിയിൽ വിധി ഇന്ന്

Malayalam News Live Updates 15 December 2022

ഗവർണറുടെ പുറത്താക്കൽ നടപടിയ്ക്കെതിരെ കേരള സർവകലാശാല സെനറ്റ് അംഗങ്ങൾ നൽകിയ ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. ഉച്ചയ്ക്ക് 1.45 നാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഹർജികൾ പരിഗണിക്കുക. ഗവർണറുടെ നടപടി നിയമ വിരുദ്ധമാണെന്നാണ് പ്രധാന വാദം. എന്നാൽ വിസി നിയമനത്തിനുള്ള സർച്ച് കമ്മിറ്റി അംഗത്തെ നോമിനേറ്റ് ചെയ്യാൻ ആവർത്തിച്ചാവശ്യപ്പെട്ടിട്ടും അത് അംഗീകരിക്കാത്ത സാഹചര്യത്തിലാണ് 'പ്രീതി' പിൻവലിക്കേണ്ടി വന്നതെന്നും സെനറ്റ് അംഗങ്ങൾ തനിക്കെതിരെ നിഴൽ യുദ്ധം നടത്തുകയാണെന്നും ഗവർണർ കോടതിയെ അറിയിച്ചിട്ടുണ്ട്

8:09 AM IST

കോഴിക്കോട്-മൈസൂർ ദേശീയപാതയിൽ രാത്രിയാത്ര നിരോധന സമയം കൂട്ടാൻ കർണാടക,വൈകിട്ട് 6മുതൽ 12മണിക്കൂറാക്കാൻ നീക്കം

കോഴിക്കോട് - മൈസൂർ ദേശീയപാതയിൽ രാത്രി യാത്രാ നിരോധന സമയം ദീർഘിപ്പിക്കാൻ കർണാടക വനം വകുപ്പിന്റെ നീക്കം. ഇന്നലെ ഇതേ പാതയിൽ രക്ക് ലോറിയിടിച്ച് കാട്ടാന ചരിഞ്ഞ സാഹചര്യത്തിലാണ് ഈ ആവശ്യം ഉന്നയിക്കുന്നതെന്ന് കർണാടക വനം വകുപ്പ് അധികൃതർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.നിലവിൽ രാത്രി ഒമ്പത് മണി മുതൽ പുലർച്ചെ ആറ് മണിവരെയുള്ള നിരോധനം വൈകിട്ട് ആറുമണി മുതൽ പുലർച്ചെ ആറു മണി വരെ ആക്കണമെന്നാണ് ആവശ്യം

8:09 AM IST

ശബരിമല: തിരക്ക് തുടരുന്നു,മന്ത്രിമാരുടെ നേതൃത്വത്തിൽ അവലോകനയോഗം പമ്പയിൽ,സൗകര്യങ്ങളില്ലാതെ നിലയ്ക്കൽ

ശബരിമലയിൽ തീ‍ർഥാടകരുടെ തിരക്ക് തുടരുകയാണ്. ഇന്ന് 82,365 തീർഥാടകർ ആണ് ദർശനത്തിനായി ഓൺലൈൻ ആയി ബുക്ക് ചെയ്തിരിക്കുന്നത്. തീർത്ഥാടകരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ദേവസ്വം മന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് പമ്പയിൽ അവലോകന യോഗം ചേരുന്നുണ്ട്. തീർഥാടനവുമായി ബന്ധപ്പെട്ട പൊലീസിന്റെ ക്രമീകരണങ്ങൾ വിലയിരുത്താൻ ഡിജിപിയും ശബരിമലിൽ

8:08 AM IST

പിഎൻബി തട്ടിപ്പ് നടത്തിയത് ഒറ്റയ്ക്ക്,പണം നിക്ഷേപിച്ചത് ഓഹരിവിപണിയിൽ.ഓൺലൈൻ ചൂതാട്ടത്തിലും പണം നഷ്ടമായെന്ന് പ്രതി റിജിൽ

പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ് കേസിൽ അറസ്റ്റിലായ മാനേജർ എം.പി.റിജിലിനെ ഇന്ന്‌ വൈകിട്ട് കോടതിയിൽ ഹാജരാക്കും. താൻ ഒറ്റക്കാണ് തട്ടിപ് മുഴുവൻ നടത്തിയതെന്നു റിജിൽ ക്രൈം ബ്രാഞ്ചിനു മൊഴി നൽകി. തട്ടിയെടുത്ത പണത്തിൽ ഭൂരിഭാഗവും നിക്ഷേപിച്ചിരുന്നത് ഓഹരി വിപണിയിലാണെന്നാണ് റിജിൽ പറയുന്നത്. 7 ലക്ഷത്തിലേറെ രൂപ ഓൺലൈൻ ചൂതാട്ടത്തിൽ നഷ്ടമായെന്നും റിജിൽ അന്വേഷണ സംഘത്തോട് പറഞ്ഞു. 

8:07 AM IST

മാധ്യമ പ്രവർത്തകനും കേരള മീഡിയ അക്കാദമി അധ്യാപകനുമായ കെ.അജിത് അന്തരിച്ചു,സംസ്കാരം നാളെ ശാന്തികവാടത്തിൽ

മാധ്യമ പ്രവർത്തകനും കേരള മീഡിയ അക്കാദമി ടിവി ജേണലിസം കോഴ്‌സ് കോർഡിനേറ്ററുമായ കെ.അജിത് (56) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് എറണാകുളം കാക്കനാട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിലും ഏഷ്യാനെറ്റ് ന്യൂസിലും പ്രവർത്തിച്ചിട്ടുണ്ട്.

8:07 AM IST

പുറത്താക്കൽ:സെനറ്റ് അംഗങ്ങളുടെ ഹർജിയിൽ വിധി ഇന്ന്,​ഗവ‍ർണ‍ർ പോരിൽ നിയമോപദേശത്തിന് സർക്കാർ ചെലവഴിച്ചത് അരക്കോടി

ഗവർണറുടെ പുറത്താക്കൽ നടപടിയ്ക്കെതിരെ കേരള സർവകലാശാല സെനറ്റ് അംഗങ്ങൾ നൽകിയ ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. ഉച്ചയ്ക്ക് 1.45 നാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഹർജികൾ പരിഗണിക്കുക. ഗവർണറുടെ നടപടി നിയമ വിരുദ്ധമാണെന്നാണ് പ്രധാന വാദം. എന്നാൽ വിസി നിയമനത്തിനുള്ള സർച്ച് കമ്മിറ്റി അംഗത്തെ നോമിനേറ്റ് ചെയ്യാൻ ആവർത്തിച്ചാവശ്യപ്പെട്ടിട്ടും അത് അംഗീകരിക്കാത്ത സാഹചര്യത്തിലാണ് 'പ്രീതി' പിൻവലിക്കേണ്ടി വന്നതെന്നും സെനറ്റ് അംഗങ്ങൾ തനിക്കെതിരെ നിഴൽ യുദ്ധം നടത്തുകയാണെന്നും ഗവർണർ കോടതിയെ അറിയിച്ചിട്ടുണ്ട്

8:09 AM IST:

കോഴിക്കോട് - മൈസൂർ ദേശീയപാതയിൽ രാത്രി യാത്രാ നിരോധന സമയം ദീർഘിപ്പിക്കാൻ കർണാടക വനം വകുപ്പിന്റെ നീക്കം. ഇന്നലെ ഇതേ പാതയിൽ രക്ക് ലോറിയിടിച്ച് കാട്ടാന ചരിഞ്ഞ സാഹചര്യത്തിലാണ് ഈ ആവശ്യം ഉന്നയിക്കുന്നതെന്ന് കർണാടക വനം വകുപ്പ് അധികൃതർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.നിലവിൽ രാത്രി ഒമ്പത് മണി മുതൽ പുലർച്ചെ ആറ് മണിവരെയുള്ള നിരോധനം വൈകിട്ട് ആറുമണി മുതൽ പുലർച്ചെ ആറു മണി വരെ ആക്കണമെന്നാണ് ആവശ്യം

8:09 AM IST:

ശബരിമലയിൽ തീ‍ർഥാടകരുടെ തിരക്ക് തുടരുകയാണ്. ഇന്ന് 82,365 തീർഥാടകർ ആണ് ദർശനത്തിനായി ഓൺലൈൻ ആയി ബുക്ക് ചെയ്തിരിക്കുന്നത്. തീർത്ഥാടകരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ദേവസ്വം മന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് പമ്പയിൽ അവലോകന യോഗം ചേരുന്നുണ്ട്. തീർഥാടനവുമായി ബന്ധപ്പെട്ട പൊലീസിന്റെ ക്രമീകരണങ്ങൾ വിലയിരുത്താൻ ഡിജിപിയും ശബരിമലിൽ

8:08 AM IST:

പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ് കേസിൽ അറസ്റ്റിലായ മാനേജർ എം.പി.റിജിലിനെ ഇന്ന്‌ വൈകിട്ട് കോടതിയിൽ ഹാജരാക്കും. താൻ ഒറ്റക്കാണ് തട്ടിപ് മുഴുവൻ നടത്തിയതെന്നു റിജിൽ ക്രൈം ബ്രാഞ്ചിനു മൊഴി നൽകി. തട്ടിയെടുത്ത പണത്തിൽ ഭൂരിഭാഗവും നിക്ഷേപിച്ചിരുന്നത് ഓഹരി വിപണിയിലാണെന്നാണ് റിജിൽ പറയുന്നത്. 7 ലക്ഷത്തിലേറെ രൂപ ഓൺലൈൻ ചൂതാട്ടത്തിൽ നഷ്ടമായെന്നും റിജിൽ അന്വേഷണ സംഘത്തോട് പറഞ്ഞു. 

8:07 AM IST: