Malayalam News Highlights : സംസ്ഥാനത്ത് സ്വകാര്യ ബസുകളുടെ സൂചന സമരം തുടങ്ങി

Malayalam News Live updates 2023 october 31 fvv

സംസ്ഥാനത്തെ സ്വകാര്യ ബസുകളുടെ സൂചന പണിമുടക്ക് തുടങ്ങി. ഇന്ന് അർധരാത്രി വരെയാണ് സമരം. വിദ്യാർത്ഥികളുടെ യാത്രാ നിരക്ക് വർധിപ്പിക്കുക, ബസുകളിൽ സീറ്റ് ബെൽറ്റും ക്യാമറയും നിർബന്ധമാക്കിയ സർക്കാർ തീരുമാനത്തിൽ മാറ്റം വരുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. ആവശ്യങ്ങള്‍ നടപ്പാക്കിയില്ലെങ്കിൽ അടുത്ത മാസം 21 മുതൽ അനിശ്ചിതകാല സമരം തുടങ്ങുമെന്നും സംയുക്ത സമരസമിതി ഭാരവാഹികള്‍ അറിയിച്ചു.

2:15 PM IST

കളമശ്ശേരി സ്ഫോടനം; സ്ഥലത്തുണ്ടായവര്‍ക്ക് കൗണ്‍സലിങ്, ടെലിമനസ് നമ്പറിലേക്ക് വിളിക്കാം

കളമശ്ശേരി സ്ഫോടനത്തിന്റെ ആഘാതം മൂലമുണ്ടായ മാനസിക പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് മാനസികാരോഗ്യ ടീമിന്‍റെ പിന്തുണ ഉറപ്പാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സ്ഫോടന സമയത്ത് ഉണ്ടായിരുന്ന മുഴുവന്‍ പേര്‍ക്കും മാനസിക പിന്തുണ ഉറപ്പാക്കും.മാനസികാരോഗ്യ പരിപാടി, ടെലി മനസ് എന്നിവയിലൂടെയാണ് മാനസിക പിന്തുണയും കൗണ്‍സിലിങും നല്‍കുന്നത്. ആശുപത്രികളില്‍ ചികിത്സയിലുള്ളവര്‍ക്ക് അതത് ആശുപത്രികളുടെ പിന്തുണയോടെയും സേവനം നല്‍കും. കൂടാതെ മാനസിക പിന്തുണ ആവശ്യമായവര്‍ക്ക് ടെലിമനസ് 14416 എന്ന നമ്പരിലും വിളിക്കാവുന്നതാണ്. 

2:15 PM IST

ടിഡിപി അധ്യക്ഷന്‍ ചന്ദ്രബാബു നായിഡുവിന് ഇടക്കാല ജാമ്യം, മറ്റൊരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തു

ടിഡിപി അധ്യക്ഷൻ ചന്ദ്രബാബു നായിഡുവിന് ഇടക്കാല ജാമ്യം അനുവദിച്ച് ആന്ധ്ര ഹൈക്കോടതി. സ്കിൽ ഡവലെപ്മെന്റ് കോർപ്പറേഷൻ അഴിമതിക്കേസിൽ ആണ് നായിഡുവിന് കോടതി ജാമ്യം അനുവദിച്ചത്. നാല് ആഴ്ചത്തേക്കാണ് നായിഡുവിന് ജാമ്യം അനുവദിച്ചിരിക്കുന്നത്. ആരോഗ്യസ്ഥിതി കണക്കിലെടുത്ത് ജാമ്യം നൽകണമെന്ന നായിഡുവിന്റെ അപേക്ഷ കോടതി അംഗീകരിക്കുകയായിരുന്നു. ഇതിനിടെ, നായിഡുവിനെതിരെ മറ്റൊരു കേസ് കൂടി ആന്ധ്ര സിഐഡി രജിസ്റ്റർ ചെയ്തു. ഹൈക്കോടതി ജാമ്യാപേക്ഷയിൽ വിധി പറയുന്നതിന് മുൻപായാണ് മറ്റൊരു അഴിമതിക്കേസ് സിഐഡി രജിസ്റ്റർ ചെയ്തത്. ഭരണകാലത്ത് അനധികൃതമായി മദ്യനിർമാണക്കമ്പനികൾക്ക് ലൈസൻസ് അനുവദിച്ചു എന്നാണ് കേസ്.

12:53 PM IST

ബെംഗളൂരു നഗരത്തിൽ പുലിയിറങ്ങി, ദൃശ്യങ്ങൾ പുറത്ത്, ജനങ്ങൾക്ക് ജാഗ്രതാ നി‌‌ർദേശം

പുലിപ്പേടിയിൽ ബെംഗളുരു നഗരം. ഇന്ന് പുലർച്ചെ കുട്‍ലു ഗേറ്റിലും ശനിയാഴ്ച രാത്രി സിംഗസാന്ദ്രയിലെ ഒരു ഫ്ലാറ്റ് സമുച്ചയത്തിലും പുലിയെ കണ്ടതോടെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് പൊലീസും വനം വകുപ്പും നി‍ർദേശിച്ചു. കുട്‍ലു ഗേറ്റിന് അടുത്തായി ഹൊസൂർ റോഡിൽ പുലിയെ കുടുക്കാൻ രണ്ട് കെണികള്‍ വനം വകുപ്പ് സ്ഥാപിച്ചു. പകൽ കുട്ടികളെ അടക്കം പുറത്ത് വിടുന്നത് ശ്രദ്ധിച്ച് വേണമെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ഇന്ന് പുലർച്ചെ രണ്ട് മണിയോടെ തെക്കൻ ബെംഗളുരുവിലെ പ്രധാന റെസിഡൻഷ്യൽ മേഖലയായ കുട്‍ലു ഗേറ്റിലെ ഐടി പാർക്കിന് മുന്നിലെ റോഡിലാണ് പുലിയെ കണ്ടത്.

12:27 PM IST

ജ്യൂസില്‍ മയക്കുമരുന്ന് നല്‍കി 17കാരിയെ കൂട്ട ബലാത്സംഗം ചെയ്ത കേസില്‍ പ്രതികള്‍ കുറ്റക്കാരെന്ന് കോടതി

കോഴിക്കോട് ജാനകിക്കാടില്‍ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ കൂട്ട ബലാത്സംഗം ചെയ്ത കേസിൽ നാല് പ്രതികളും കുറ്റക്കാരെന്ന് കോടതി. നാദാപുരം പോക്സോ കോടതിയാണ് നാലു പ്രതികളും കുറ്റക്കാരെന്ന് കണ്ടെത്തിയത്. ഉച്ചക്ക് ശേഷം കോടതി വിധി പ്രസ്താവന നടത്തും. 17 കാരിയെ ജ്യൂസില്‍ മയക്കു മരുന്ന് കലർത്തി കൂട്ട ബലാത്സംഗം ചെയ്തെന്നാണ് പരാതി. 2021 സെപ്തംബറിലാണ് കേസിനാസ്പദമായ സംഭവം. പ്രതികളായ സായൂജ് , ഷിബു , രാഹുൽ , അക്ഷയ് എന്നിവരെയാണ് കുറ്റക്കാരായി കണ്ടെത്തിയത്. കുറ്റ്യാടി പോലീസാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയത്. കായക്കൊടി, കുറ്റ്യാടി സ്വദേശികളാണ് പ്രതികള്‍.

12:25 PM IST

നായയെ ലിഫ്റ്റിൽ കയറ്റി, വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥനും സ്ത്രീകളും തമ്മിൽ ആദ്യം വാക്കേറ്റം, പിന്നാലെ തല്ലുമാല

ഫ്ലാറ്റുകളില്‍ മൃഗങ്ങളെ വളര്‍ത്തുന്നതിനെ ചൊല്ലി തര്‍ക്കങ്ങളും അഭിപ്രായ വ്യത്യാസങ്ങളും പതിവാണ്. ചിലയിടങ്ങളില്‍ മൃഗങ്ങളെ ലിഫ്റ്റില്‍ കയറ്റുന്നതിനെ ചൊല്ലിയാണ് തര്‍ക്കം. മൃഗങ്ങളെയും പക്ഷികളെയുമൊന്നും വളര്‍ത്താനാവില്ലെന്ന് ഫ്ലാറ്റില്‍ അസോസിയേഷന്‍ യോഗം കൂടി തീരുമാനിച്ച സ്ഥലങ്ങളുമുണ്ട്. നോയിഡയിലെ ഒരു അപ്പാര്‍ട്‍മെന്‍റില്‍ വളര്‍ത്തുനായയെ ചൊല്ലിയുള്ള തര്‍ക്കം നിയന്ത്രണം വിട്ട് അടിപിടിയിലെത്തി. സംഭവം സിസിടിവി ക്യാമറയില്‍ പതിഞ്ഞു.

12:24 PM IST

മൂന്നാറിലെ ചെറുകിട കയ്യേറ്റം ഒഴിപ്പിക്കുന്നതിനെതിരെ ഭൂവുടമകളെ സംഘടിപ്പിച്ച് സമരത്തിന് സിപിഎം

മൂന്നാർ ദൗത്യ സംഘം ചെറുകിട കയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്നതിനെതിരെ ഭൂവുടമകളെ സംഘടിപ്പിച്ച് സിപിഎം സമരത്തിന് ഒരുങ്ങുന്നു. ആദ്യ പടിയായി ചെറുകിടക്കാരെ ഒഴിപ്പിക്കുന്നതിൽ നിന്നും പിന്മാറണമെന്നാവശ്യപ്പെട്ട് ചിന്നക്കനാൽ ഭൂസംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ കളക്ടർക്ക് നിവേദനം നൽകും. ഒഴിപ്പിക്കൽ തുടർന്നാൽ ജനങ്ങളെ ഇറക്കി തടയാനാണ് സിപിഎം തീരുമാനം.

12:24 PM IST

'സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് ടാപ്പിംഗ്' ഫോണും ഇമെയിലും കേന്ദ്രം ചോർത്തിയെന്ന് ശശി തരൂരും മഹുവ മൊയ്ത്രയും

തൻ്റെയും ഫോണും, ഇമെയിലും ചോർത്തിയതായി ശശി തരൂർ എം പി ആരോപിച്ചു .രാഹുൽ ഗാന്ധിയുടെ ഓഫീസിലെ മൂന്ന് പേരുടെയും വിവരങ്ങൾ ചോർത്തിയെന്നും  ആക്ഷേപമുണ്ട്.ഇത് സംബന്ധിച്ച സന്ദേശം ഫോണിലെത്തിയെന്ന് തരൂര്‍ സമൂഹമാധ്യമത്തില്‍ കുറിച്ചു.മഹുവ മൊയ്ത്ര എംപിയാണ് ഫോണ്‍ ചോര്‍ത്തല്‍ സംബന്ധിച്ച ആരോപണവുമായി ഇന്ന് രാവിലെ ആദ്യം രംഗത്ത് വന്നത്.സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് ടാപ്പിംഗാണെന്ന് അവര്‍ കുറ്റപ്പെടുത്തി.സർക്കാരിന്‍റെ  ഭയം കാണുമ്പോള്‍ കഷ്ടം തോന്നുന്നുവെന്നും അവര്‍ പറഞ്ഞു.

12:23 PM IST

'സർക്കാരിൻ്റെ ഭയം കാണുമ്പോൾ കഷ്ടം, ഫോണും ഇ-മെയിലും സർക്കാർ ചോർത്തുന്നു'; മഹുവ മൊയ്ത്ര

തൻ്റെ ഫോണും ഇ- മെയിലും സർക്കാർ ചോർത്തുന്നുവെന്ന് തൃണമൂൽ കോൺ​ഗ്രസ് എംപി മഹുവ മൊയ്ത്ര. ഇതുമായി ബന്ധപ്പെട്ട സന്ദേശം ഫോണിലെത്തി. സർക്കാരിൻ്റെ ഭയം കാണുമ്പോൾ കഷ്ടം തോന്നുന്നുവെന്നും മഹുവ മൊയ്ത്ര പറഞ്ഞു. ചോദ്യത്തിന് കോഴ ആരോപണത്തിൽ എംപി മഹുവ മൊയ്ത്ര നവംബർ 2ന് ഹാജരാകണമെന്നാണ്  നോട്ടീസ്. 

12:23 PM IST

ജ്യൂസില്‍ മയക്കുമരുന്ന് നല്‍കി 17കാരിയെ പീഡിപ്പിച്ച കേസില്‍ പ്രതികള്‍ കുറ്റക്കാരെന്ന് കോടതി

കോഴിക്കോട് ജാനകിക്കാടില്‍ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ നാല് പ്രതികളും കുറ്റക്കാരെന്ന് കോടതി. നാദാപുരം പോക്സോ കോടതിയാണ് നാലു പ്രതികളും കുറ്റക്കാരെന്ന് കണ്ടെത്തിയത്. ഉച്ചക്ക് ശേഷം കോടതി വിധി പ്രസ്താവന നടത്തും. 17 കാരിയെ ജ്യൂസില്‍ മയക്കു മരുന്ന് കലർത്തി കൂട്ട ബലാത്സംഗം ചെയ്തെന്നാണ് പരാതി. 2021 സെപ്തംബറിലാണ് കേസിനാസ്പദമായ സംഭവം. പ്രതികളായ സായൂജ് , ഷിബു , രാഹുൽ , അക്ഷയ് എന്നിവരെയാണ് കുറ്റക്കാരായി കണ്ടെത്തിയത്. കുറ്റ്യാടി പോലീസാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയത്. കായക്കൊടി, കുറ്റ്യാടി സ്വദേശികളാണ് പ്രതികള്‍.

12:23 PM IST

'ഹമാസിനെ തീവ്രവാദികൾ എന്ന് വിളിക്കുന്നവർ ചരിത്രം അറിയാത്തവർ'; എംഎം ഹസ്സൻ

ഹമാസിനെ തീവ്രവാദികൾ എന്ന് വിളിക്കുന്നവർ ചരിത്രം അറിയാത്തവരാണെന്ന് കോൺ​ഗ്രസ് നേതാവ് എംഎം ഹസ്സൻ. ഹമാസ് ഒരു രാഷ്ട്രീയ പാർട്ടിയാണ് എം.എം ഹസ്സൻ പറഞ്ഞു. പലസ്തീന്റെ പോരാട്ടം സ്വന്തം നാട്ടിൽ ജീവിക്കാനുള്ള അവകാശത്തിന് വേണ്ടിയാണ്. ​ഗാസയിൽ സാമ്രാജ്യത്വ ശക്തികളുടെ ഇടപെടൽ ആരും കാണുന്നില്ല. സ്വന്തം മണ്ണിന് വേണ്ടിയാണ് പലസ്തീനികൾ പോരാടുന്നത്. ഇക്കാര്യം യാസർ അറഫാത്ത് നേരത്തെ പ്രഖ്യാപിച്ചതാണ്. 2014 മുതലാണ് ഇസ്രായേൽ ഇന്ത്യക്ക് പ്രിയപ്പെട്ട രാജ്യമാവുന്നതെന്നും എംഎം ഹസ്സൻ കോഴിക്കോട്ട് പറഞ്ഞു. 

12:22 PM IST

എംവി ഗോവിന്ദനെ വെള്ളപൂശി രാജീവ് ചന്ദ്രശേഖറിനെ വിമർശിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് തെറ്റെന്ന് ചെന്നിത്തല

കളമശേരി സ്ഫോടനവുമായി ബന്ധപ്പെട്ട് എംവി ഗോവിന്ദനെ വെള്ളപൂശി രാജീവ് ചന്ദ്രശേഖറിനെ വിമർശിക്കുന്ന നിലപാട് തെറ്റെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കളമശേരി സ്ഫോടനവുമായി ബന്ധപ്പെട്ട് കോൺഗ്രസും യുഡിഎഫും പക്വമായ നിലപാടാണ് സ്വീകരിച്ചത്. എന്നാൽ സംഭവത്തെ വർഗീയവത്കരിക്കുന്ന നിലപാടാണ് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറും സ്വീകരിച്ചത്. ഒരിടത്ത് വാലിലാണ് വിഷമെങ്കിൽ മറ്റൊരിടത്ത് വായിലാണ് വിഷമെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

12:22 PM IST

ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് വേണോ? നാളെ മുതല്‍ സീറ്റ് ബെൽറ്റും ക്യാമറയും നിര്‍ബന്ധമെന്ന് മന്ത്രി

ഹെവി വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് എടുക്കാന്‍ നാളെ മുതല്‍ സീറ്റ് ബെൽറ്റും ക്യാമറയും നിര്‍ബന്ധം. ബസ്സിനകത്ത് ക്യാമറയും സീറ്റ് ബെൽറ്റും സ്ഥാപിക്കുന്നത് ജീവനക്കാർക്ക് നല്ലതാണ്. ഇത് നിർബന്ധമാണ്. വഴിയിൽ തടഞ്ഞ് നിര്‍ത്തി പരിശോധന ഉണ്ടാകില്ലെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു പറഞ്ഞു. നവംബർ ഒന്ന് മുതൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് വേണമെങ്കിൽ സീറ്റ് ബെൽറ്റും ക്യാമറയും വേണമെന്ന് നേരത്തേ വ്യക്തമാക്കിയിരുന്നു. തീരുമാനത്തിൽ നിന്ന് പിന്നോട്ട് പോയിട്ടില്ലെന്നും മന്ത്രി പറഞ്ഞു. 

12:21 PM IST

കളമശ്ശേരി സ്ഫോടനം; പ്രതി ഡൊമിനിക് മാര്‍ട്ടിനുമായി തെളിവെടുപ്പ് തുടങ്ങി, ആദ്യം അത്താണിയിലെ കുടുംബ വീട്ടില്‍

കളമശ്ശേരി സ്ഫോടന കേസിലെ പ്രതി എറണാകുളം കടവന്ത്ര സ്വദേശി ഡൊമിനിക് മാര്‍ട്ടിനുമായി അന്വേഷണ സംഘം തെളിവെടുപ്പ് ആരംഭിച്ചു. ആദ്യം പ്രതിയുടെ ആലുവ അത്താണിയിലുള്ള കുടുംബ വീട്ടിലാണ് തെളിവെടുപ്പ് ആരംഭിച്ചത്. ഇന്ന് രാവിലെ 9.30ഓടെയാണ് ആലുവയിലെ അത്താണിയിലെ കുടുംബ വീട്ടില്‍ പ്രതിയെ എത്തിച്ചത്. വലിയ പൊലീസ് സുരക്ഷയിലാണ് പ്രതിയെ ഇവിടേക്ക് എത്തിച്ചത്. അത്താണിയിലെ കുടുംബവീട്ടിലാണ് ബോംബ് നിര്‍മിക്കുന്നതിനുള്ള സാധനങ്ങള്‍ ഇയാള്‍ സൂക്ഷിച്ചിരുന്നത്. ഇവിടെ ഉടമസ്ഥനായ ഡൊമിനിക് മാര്‍ട്ടിന്‍ വന്നുപോകുന്ന സമീപവാസികളുടെയും ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല. ബോംബ് നിര്‍മിക്കുന്നതിനുള്ള സാധനങ്ങള്‍ സൂക്ഷിച്ചശേഷം സ്ഫോടനം നടത്തിയ അന്ന് പുലര്‍ച്ചെ ഈ വീടിന്‍റെ ടെറസില്‍ വെച്ചാണ് ബോംബ് ഉണ്ടാക്കുന്നതെന്നാണ് പ്രതിയുടെ മൊഴി.

11:38 AM IST

ഹോം വർക്കിന്‍റെ പേരിൽ കൊല്ലത്ത് ആറാം ക്ലാസുകാരനെ ട്യൂഷൻ ടീച്ചർ ക്രൂരമായി തല്ലി; പരാതി നൽകി മാതാപിതാക്കൾ

കൊല്ലത്ത് ആറാം ക്ലാസുകാരന് ക്രൂര മര്‍ദനം. ട്യൂഷന്‍ ക്ലാസ് അധ്യാപകനാണ് കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ചതെന്നാണ് പരാതി. ഇന്നലെയാണ് സംഭവം. ഹോംവര്‍ക്ക് ചെയ്തുവെന്ന് കള്ളം പറഞ്ഞുവെന്നാരോപിച്ച് ട്യൂഷന്‍ ക്ലാസ് അധ്യാപകന്‍ കുട്ടിയെ മര്‍ദ്ദിക്കുകയായിരുന്നു. പട്ടത്താനം അക്കാദമി ട്യൂഷന്‍ സെന്‍ററിലെ അധ്യാപകന്‍ റിയാസിനെതിരെയാണ് പരാതി. സംഭവുമായി ബന്ധപ്പെട്ട് കുട്ടിയുടെ രക്ഷകര്‍ത്താക്കള്‍ അധ്യാപകന്‍ റിയാസിനെതിരെ ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കി. കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ചെന്ന് പിതാവ് എസ് രാജീവന്‍ പറഞ്ഞു.

10:48 AM IST

കളമശ്ശേരി സ്ഫോടനം; പ്രതി ഡൊമിനിക് മാര്‍ട്ടിനുമായി അത്താണിയിലെ കുടുംബ വീട്ടില്‍ തെളിവെടുപ്പ് തുടങ്ങി

കളമശ്ശേരി സ്ഫോടന കേസിലെ പ്രതി എറണാകുളം കടവന്ത്ര സ്വദേശി ഡൊമിനിക് മാര്‍ട്ടിനുമായി അന്വേഷണ സംഘം തെളിവെടുപ്പ് ആരംഭിച്ചു. ആദ്യം പ്രതിയുടെ ആലുവ അത്താണിയിലുള്ള കുടുംബ വീട്ടിലാണ് തെളിവെടുപ്പ് ആരംഭിച്ചത്. ഇന്ന് രാവിലെ 9.30ഓടെയാണ് ആലുവയിലെ അത്താണിയിലെ കുടുംബ വീട്ടില്‍ പ്രതിയെ എത്തിച്ചത്. വലിയ പൊലീസ് സുരക്ഷയിലാണ് പ്രതിയെ ഇവിടേക്ക് എത്തിച്ചത്. അത്താണിയിലെ കുടുംബവീട്ടിലാണ് ബോംബ് നിര്‍മിക്കുന്നതിനുള്ള സാധനങ്ങള്‍ ഇയാള്‍ സൂക്ഷിച്ചിരുന്നത്. 

10:14 AM IST

മകനെ ഉറക്കിക്കിടത്തി, കഴുത്തിൽ കുരുക്കിട്ട് മാതാവിന് സെൽഫി അയച്ചു; 25 കാരിയുടെ ആത്മഹത്യ, ഭർത്താവിനെതിരെ കേസ്

പെരുമ്പിലാവ് കല്ലുംപുറത്ത്  യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ യുവതിയുടെ ഭർത്താവിനെതിരെ പൊലീസ് കേസെടുത്തു. കല്ലുംപുറം സ്വദേശി പുത്തൻപീടികയിൽ സൈനുൽ ആബിദിന്റെ ഭാര്യ  സബീന (25)യെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സബീനയുടെ  ഭർത്താവ് ആബിദ് മലേഷ്യയിലാണ്. ഇക്കഴിഞ്ഞ  25ന് രാവിലെ എട്ടിന് വീടിന്റെ അടുക്കളയിലാണ് യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ആറു വയസ്സുകാരനായ മൂത്ത മകനെ രാവിലെ മദ്രസയിൽ പറഞ്ഞയക്കുകയും രണ്ടു വയസ്സുകാരനായ മകനെ ഉറക്കി കിടത്തിയതിനുശേഷമാണ് യുവതി ആത്മഹത്യ ചെയ്തിട്ടുള്ളത്. മരിക്കുന്നതിന് മുമ്പ് സബീന കഴുത്തിൽ കുരുക്കിട്ട് നിൽക്കുന്ന സെൽഫി തന്‍റെ മാതാവിന് അയച്ച് കൊടുത്തിരുന്നു.

10:14 AM IST

മെസി അല്ലാതെ ആര്? എട്ടാം തവണയും ബാലണ്‍ ദ് ഓര്‍ തിളക്കത്തില്‍ ഇതിഹാസം; എമി മാര്‍ട്ടിനെസ് മികച്ച ഗോള്‍ കീപ്പര്‍

എട്ടാം തവണയും ബാലണ്‍ ദ് ഓര്‍ തിളക്കത്തില്‍ അര്‍ജന്റൈന്‍ ഇതിഹാസം ലിയോണല്‍ മെസി. മാഞ്ചസ്റ്റര്‍ സിറ്റിയുടെ എര്‍ലിംഗ് ഹാളണ്ട്, കെവിന്‍ ഡി ബ്രൂയ്ന്‍, ഫ്രഞ്ച് താരം കിലിയന്‍ എംബാപ്പെ എന്നിവരെ പിന്നിലാക്കിയാണ് മെസി പുരസ്‌കാരം സ്വന്തമാക്കിയത്. ഖത്തര്‍ ലോകകപ്പില്‍ അര്‍ജന്റീനയെ ചാംപ്യന്മാരാക്കിയ പ്രകടനമാണ് മെസിയെ റെക്കോര്‍ഡ് നേട്ടത്തിലേക്ക് നയിച്ചത്. സ്‌പെയിനെ ലോക ചാംപ്യന്മാരാക്കിയതിനൊപ്പം മികച്ച താരത്തിനുള്ള ഗോള്‍ഡന്‍ ബൂട്ടും സ്വന്തമാക്കിയ സ്പാനിഷ് താരം ഐറ്റാന ബോണ്‍മാറ്റിയാണ് വനിത ബലോണ്‍ ദ് ഓര്‍ നേടിയത്. മികച്ച ഗോള്‍ കീപ്പര്‍ക്കുള്ള യാഷിന്‍ ട്രോഫി അര്‍ജന്റൈന്‍ താരം എമിലിയാനോ മാര്‍ട്ടിനെസ് സ്വന്തമാക്കി.

10:13 AM IST

അടിയന്തരമായി കോടികള്‍ വേണമെന്ന് ഡിജിപി, പൊലീസ് വാഹനങ്ങളിലെ ഇന്ധനം നിറക്കല്‍ വന്‍ പ്രതിസന്ധിയില്‍

കടുത്ത സാമ്പത്തിക പ്രതിസന്ധി സംസ്ഥാനത്തെ പൊലീസ് സേനയുടെ പ്രവര്‍ത്തനത്തേയും ബാധിച്ചു. അടിയന്തരമായി 28 കോടിയെങ്കിലും കിട്ടിയില്ലെങ്കിൽ പൊലീസ് വാഹനങ്ങളിൽ ഇന്ധനമടിക്കൽ പോലും പ്രതിസന്ധിയിലാകുമെന്ന് കാണിച്ച് ഡിജിപി സര്‍ക്കാരിന് കത്ത് നൽകി. പണമില്ലാത്തതിനെതുടര്‍ന്നുല്ള പ്രതിസന്ധി കേസന്വേഷണത്തേയും കാര്യമായി ബന്ധിച്ചിട്ടുണ്ട്.

10:13 AM IST

ഓടകൾ അടഞ്ഞ് വെള്ളക്കെട്ടാവുന്നു, മാലിന്യം വലിച്ചെറിയുന്നവരെ പിടികൂടാൻ എഐ ക്യാമറ വരുന്നു

തലസ്ഥാന നഗരത്തിൽ വഴിയരികിൽ മാലിന്യം വലിച്ചെറിയുന്നവരെ പിടികൂടാൻ എഐ ക്യാമറ വരുന്നു. മാലിന്യം നിറഞ്ഞ് ഓടകൾ അടഞ്ഞ് പോകുന്നത് വെള്ളക്കെട്ടിന് ഇടയാക്കിയ പശ്ചാത്തലത്തിൽ കൂടിയാണ് നഗരസഭയുടെ നടപടി. ക്യാമറ സ്ഥാപിക്കാൻ കെൽട്രോണിനെ ചുമതലപ്പെടുത്തുമെന്ന് മേയർ അറിയിച്ചു. മഴയൊന്ന് ആഞ്ഞ് പെയ്താൽ തലസ്ഥാന നഗരത്തിലാകെ വെള്ളക്കെട്ടാകുന്ന സ്ഥിതിയാണ് നിലവിലുള്ളത്.

10:12 AM IST

'ഒരുവിളിക്കപ്പുറം അവനുണ്ടായിരുന്നു, ഏക അത്താണി': സ്വകാര്യ ബസുകളുടെ അമിത വേഗത്തിൽ പൊലിഞ്ഞത് നിരവധി ജീവനുകൾ

സ്വകാര്യ ബസുകളുടെ അശ്രദ്ധയിലും അമിത വേഗത്തിലും അനാഥമാകുന്നത് നിരവധി കുടുംബങ്ങളാണ്. കൂത്തുപറമ്പിൽ വെന്തുമരിച്ച അഭിലാഷും സജീഷും. കുറുമാത്തൂരിൽ പൊലിഞ്ഞ അഷ്റഫും ഷാഹിദും. കൂലിപ്പണിയെടുത്തും ഓട്ടോ ഒടിച്ചും ജീവിതം മുന്നോട്ട് നയിച്ചവരുടെ ജീവനെടുത്തത് അമിത വേഗത്തിലെത്തിയ ബസുകളാണ്.

10:12 AM IST

'ഹമാസിന് മുന്നിൽ കീഴടങ്ങുന്നതിന് തുല്യം': ഗാസയിൽ വെടിനിർത്തലിനുള്ള ആഹ്വാനം തള്ളി നെതന്യാഹു

ഗാസയിൽ വെടിനിർത്തലിനുള്ള ആഹ്വാനം തള്ളി ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. വെടിനിർത്തൽ ഹമാസിന് മുന്നിൽ കീഴടങ്ങുന്നതിന് തുല്യമെന്നാണ് നെതന്യാഹുവിന്‍റെ നിലപാട്. ഇത് യുദ്ധത്തിനുള്ള സമയമാണെന്നും നെതന്യാഹു പറഞ്ഞു.

10:01 AM IST

നട്ടെല്ലിന് പരിക്കേറ്റവര്‍ക്ക് ആശ്വാസ വാര്‍ത്ത!, നടന്നു പരിശീലിക്കാന്‍ ഇനി ജീ ഗെയ്റ്റര്‍ റോബോട്ട്

നട്ടെല്ലിന് പരിക്കേറ്റോ പക്ഷാഘാതം മൂലമോ നടക്കാൻ കഴിയാത്തവരെ നടക്കാൻ പരിശീലിപ്പിക്കുന്ന അത്യാധുനിക റോബോട്ടിക് മെഡിക്കൽ ഉപകരണം ഇനി സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലേക്കും. തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ സ്ഥാപിച്ച ആദ്യത്തെ ഉപകരണം നാലാം തീയതി മുഖ്യമന്ത്രി നാടിന് സമർപ്പിക്കും. കേളത്തിന്‍റെ സ്വന്തം സ്റ്റാർട്ടപ്പായ ജെൻറോബോട്ടിക്സ് ആണ് ജീ ഗെയ്റ്റർ എന്ന റോബോട്ടിക് ഉപകരണം വികസിപ്പിച്ചിരിക്കുന്നത്

10:01 AM IST

കോഴിക്കോട് സ്വകാര്യ ലോഡ്ജില്‍ യുവാവ് വെടിയേറ്റ നിലയില്‍

സ്വകാര്യ ലോഡ്ജില്‍ യുവാവിനെ വെടിയേറ്റ നിലയില്‍. ഗുരുതമായി പരിക്കേറ്റ യുവാവിനെ മെഡിക്കല്‍ കോളജിലേക്ക് മാറ്റി.കോഴിക്കോട് കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപത്തെ എന്‍സികെ ടൂറിസ്റ്റ് ഹോമിലാണ് യുവാവിനെ വെടിയേറ്റ നിലയിൽ കണ്ടെത്തിയത്. പേരാമ്പ്ര കാവുംതറ സ്വദേശി ഷംസുദ്ദീനാണ് വെടിയേറ്റത്

10:01 AM IST

പണമില്ല, പൊലീസ് വാഹനങ്ങളിലെ ഇന്ധനം നിറക്കല്‍ വന്‍ പ്രതിസന്ധിയില്‍

കടുത്ത സാമ്പത്തിക പ്രതിസന്ധി സംസ്ഥാനത്തെ പൊലീസ് സേനയുടെ പ്രവര്‍ത്തനത്തേയും ബാധിച്ചു. അടിയന്തരമായി 28 കോടിയെങ്കിലും കിട്ടിയില്ലെങ്കിൽ പൊലീസ് വാഹനങ്ങളിൽ ഇന്ധനമടിക്കൽ പോലും പ്രതിസന്ധിയിലാകുമെന്ന് കാണിച്ച് ഡിജിപി സര്‍ക്കാരിന് കത്ത് നൽകി. പണമില്ലാത്തതിനെതുടര്‍ന്നുല്ള പ്രതിസന്ധി കേസന്വേഷണത്തേയും കാര്യമായി ബന്ധിച്ചിട്ടുണ്ട്.

7:26 AM IST

പലസ്തീന്‍ ജനതക്ക് ഐക്യദാര്‍ഢ്യം; ഇന്ന് കോഴിക്കോട് പ്രാര്‍ത്ഥനാസമ്മേളനം, ജിഫ്രി തങ്ങള്‍ ഉദ്ഘാടനം ചെയ്യും

പലസ്തീന്‍ ജനതക്ക് ഐക്യദാര്‍ഢ്യവുമായി സമസ്ത ഇന്ന് കോഴിക്കോട് പ്രാര്‍ത്ഥനാസമ്മേളനം സംഘടിപ്പിക്കും. വൈകിട്ട് 3.30ന് മുതലക്കുളം മൈതാനിയിലാണ് സമ്മേളനം നടക്കുക. സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയാ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. 

7:26 AM IST

കളമശ്ശേരി സ്ഫോടനക്കേസ്: മാർട്ടിനെ ഇന്ന് കോടതിയിൽ ഹാജരാക്കും, അന്വേഷണം എൻ ഐ എ ഏറ്റെടുത്തേക്കും

കളമശ്ശേരി സ്ഫോടനക്കേസിലെ പ്രതി ഡൊമനിക് മാർട്ടിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. ജില്ലാ സെഷൻസ് കോടതിയിലായിരിക്കും പ്രതിയെ ഹാജരാക്കുക. യുഎപിഎ നിയമത്തിന് പുറമേ കൊലപാതകം വധശ്രമം അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ്. ലഭ്യമായ തെളിവുകൾ വെച്ച് പ്രതി ഒറ്റക്കാണ് കൃത്യം ചെയ്തതെന്നും കുറ്റസമ്മത മൊഴിയുണ്ടെന്നുമാണ് പോലീസ് വ്യക്തമാക്കുന്നത്.

7:26 AM IST

ചക്രവാതച്ചുഴി, കാറ്റ്, കടലാക്രമണ സാധ്യത; നവംബർ 3 വരെ കേരളത്തിൽ ഇടിമിന്നലോട് കൂടി മഴ സാധ്യത, ജാഗ്രതാ നിർദ്ദേശം

കേരളത്തിൽ അടുത്ത 5 ദിവസം ഇടി മിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. ശ്രീലങ്കക്കും കോമറിൻ മേഖലക്കും മുകളിലായി സ്ഥിതിചെയ്യുന്ന ചക്രവാത ചുഴിയുടെയും ബംഗാൾ ഉൾക്കടലിൽ നിന്നും തെക്കേ ഇന്ത്യക്കു മുകളിലേക്ക് വീശുന്ന കിഴക്കൻ / വടക്ക് കിഴക്കൻ കാറ്റിന്റെയും  സ്വാധീന ഫലമായി കേരളത്തിൽ ഇന്ന് വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും അടുത്ത 5 ദിവസം ഇടി മിന്നലോടു കൂടിയ മഴക്ക് സാധ്യതതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

2:15 PM IST:

കളമശ്ശേരി സ്ഫോടനത്തിന്റെ ആഘാതം മൂലമുണ്ടായ മാനസിക പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് മാനസികാരോഗ്യ ടീമിന്‍റെ പിന്തുണ ഉറപ്പാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സ്ഫോടന സമയത്ത് ഉണ്ടായിരുന്ന മുഴുവന്‍ പേര്‍ക്കും മാനസിക പിന്തുണ ഉറപ്പാക്കും.മാനസികാരോഗ്യ പരിപാടി, ടെലി മനസ് എന്നിവയിലൂടെയാണ് മാനസിക പിന്തുണയും കൗണ്‍സിലിങും നല്‍കുന്നത്. ആശുപത്രികളില്‍ ചികിത്സയിലുള്ളവര്‍ക്ക് അതത് ആശുപത്രികളുടെ പിന്തുണയോടെയും സേവനം നല്‍കും. കൂടാതെ മാനസിക പിന്തുണ ആവശ്യമായവര്‍ക്ക് ടെലിമനസ് 14416 എന്ന നമ്പരിലും വിളിക്കാവുന്നതാണ്. 

2:15 PM IST:

ടിഡിപി അധ്യക്ഷൻ ചന്ദ്രബാബു നായിഡുവിന് ഇടക്കാല ജാമ്യം അനുവദിച്ച് ആന്ധ്ര ഹൈക്കോടതി. സ്കിൽ ഡവലെപ്മെന്റ് കോർപ്പറേഷൻ അഴിമതിക്കേസിൽ ആണ് നായിഡുവിന് കോടതി ജാമ്യം അനുവദിച്ചത്. നാല് ആഴ്ചത്തേക്കാണ് നായിഡുവിന് ജാമ്യം അനുവദിച്ചിരിക്കുന്നത്. ആരോഗ്യസ്ഥിതി കണക്കിലെടുത്ത് ജാമ്യം നൽകണമെന്ന നായിഡുവിന്റെ അപേക്ഷ കോടതി അംഗീകരിക്കുകയായിരുന്നു. ഇതിനിടെ, നായിഡുവിനെതിരെ മറ്റൊരു കേസ് കൂടി ആന്ധ്ര സിഐഡി രജിസ്റ്റർ ചെയ്തു. ഹൈക്കോടതി ജാമ്യാപേക്ഷയിൽ വിധി പറയുന്നതിന് മുൻപായാണ് മറ്റൊരു അഴിമതിക്കേസ് സിഐഡി രജിസ്റ്റർ ചെയ്തത്. ഭരണകാലത്ത് അനധികൃതമായി മദ്യനിർമാണക്കമ്പനികൾക്ക് ലൈസൻസ് അനുവദിച്ചു എന്നാണ് കേസ്.

12:53 PM IST:

പുലിപ്പേടിയിൽ ബെംഗളുരു നഗരം. ഇന്ന് പുലർച്ചെ കുട്‍ലു ഗേറ്റിലും ശനിയാഴ്ച രാത്രി സിംഗസാന്ദ്രയിലെ ഒരു ഫ്ലാറ്റ് സമുച്ചയത്തിലും പുലിയെ കണ്ടതോടെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് പൊലീസും വനം വകുപ്പും നി‍ർദേശിച്ചു. കുട്‍ലു ഗേറ്റിന് അടുത്തായി ഹൊസൂർ റോഡിൽ പുലിയെ കുടുക്കാൻ രണ്ട് കെണികള്‍ വനം വകുപ്പ് സ്ഥാപിച്ചു. പകൽ കുട്ടികളെ അടക്കം പുറത്ത് വിടുന്നത് ശ്രദ്ധിച്ച് വേണമെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ഇന്ന് പുലർച്ചെ രണ്ട് മണിയോടെ തെക്കൻ ബെംഗളുരുവിലെ പ്രധാന റെസിഡൻഷ്യൽ മേഖലയായ കുട്‍ലു ഗേറ്റിലെ ഐടി പാർക്കിന് മുന്നിലെ റോഡിലാണ് പുലിയെ കണ്ടത്.

12:27 PM IST:

കോഴിക്കോട് ജാനകിക്കാടില്‍ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ കൂട്ട ബലാത്സംഗം ചെയ്ത കേസിൽ നാല് പ്രതികളും കുറ്റക്കാരെന്ന് കോടതി. നാദാപുരം പോക്സോ കോടതിയാണ് നാലു പ്രതികളും കുറ്റക്കാരെന്ന് കണ്ടെത്തിയത്. ഉച്ചക്ക് ശേഷം കോടതി വിധി പ്രസ്താവന നടത്തും. 17 കാരിയെ ജ്യൂസില്‍ മയക്കു മരുന്ന് കലർത്തി കൂട്ട ബലാത്സംഗം ചെയ്തെന്നാണ് പരാതി. 2021 സെപ്തംബറിലാണ് കേസിനാസ്പദമായ സംഭവം. പ്രതികളായ സായൂജ് , ഷിബു , രാഹുൽ , അക്ഷയ് എന്നിവരെയാണ് കുറ്റക്കാരായി കണ്ടെത്തിയത്. കുറ്റ്യാടി പോലീസാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയത്. കായക്കൊടി, കുറ്റ്യാടി സ്വദേശികളാണ് പ്രതികള്‍.

12:25 PM IST:

ഫ്ലാറ്റുകളില്‍ മൃഗങ്ങളെ വളര്‍ത്തുന്നതിനെ ചൊല്ലി തര്‍ക്കങ്ങളും അഭിപ്രായ വ്യത്യാസങ്ങളും പതിവാണ്. ചിലയിടങ്ങളില്‍ മൃഗങ്ങളെ ലിഫ്റ്റില്‍ കയറ്റുന്നതിനെ ചൊല്ലിയാണ് തര്‍ക്കം. മൃഗങ്ങളെയും പക്ഷികളെയുമൊന്നും വളര്‍ത്താനാവില്ലെന്ന് ഫ്ലാറ്റില്‍ അസോസിയേഷന്‍ യോഗം കൂടി തീരുമാനിച്ച സ്ഥലങ്ങളുമുണ്ട്. നോയിഡയിലെ ഒരു അപ്പാര്‍ട്‍മെന്‍റില്‍ വളര്‍ത്തുനായയെ ചൊല്ലിയുള്ള തര്‍ക്കം നിയന്ത്രണം വിട്ട് അടിപിടിയിലെത്തി. സംഭവം സിസിടിവി ക്യാമറയില്‍ പതിഞ്ഞു.

12:24 PM IST:

മൂന്നാർ ദൗത്യ സംഘം ചെറുകിട കയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്നതിനെതിരെ ഭൂവുടമകളെ സംഘടിപ്പിച്ച് സിപിഎം സമരത്തിന് ഒരുങ്ങുന്നു. ആദ്യ പടിയായി ചെറുകിടക്കാരെ ഒഴിപ്പിക്കുന്നതിൽ നിന്നും പിന്മാറണമെന്നാവശ്യപ്പെട്ട് ചിന്നക്കനാൽ ഭൂസംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ കളക്ടർക്ക് നിവേദനം നൽകും. ഒഴിപ്പിക്കൽ തുടർന്നാൽ ജനങ്ങളെ ഇറക്കി തടയാനാണ് സിപിഎം തീരുമാനം.

12:24 PM IST:

തൻ്റെയും ഫോണും, ഇമെയിലും ചോർത്തിയതായി ശശി തരൂർ എം പി ആരോപിച്ചു .രാഹുൽ ഗാന്ധിയുടെ ഓഫീസിലെ മൂന്ന് പേരുടെയും വിവരങ്ങൾ ചോർത്തിയെന്നും  ആക്ഷേപമുണ്ട്.ഇത് സംബന്ധിച്ച സന്ദേശം ഫോണിലെത്തിയെന്ന് തരൂര്‍ സമൂഹമാധ്യമത്തില്‍ കുറിച്ചു.മഹുവ മൊയ്ത്ര എംപിയാണ് ഫോണ്‍ ചോര്‍ത്തല്‍ സംബന്ധിച്ച ആരോപണവുമായി ഇന്ന് രാവിലെ ആദ്യം രംഗത്ത് വന്നത്.സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് ടാപ്പിംഗാണെന്ന് അവര്‍ കുറ്റപ്പെടുത്തി.സർക്കാരിന്‍റെ  ഭയം കാണുമ്പോള്‍ കഷ്ടം തോന്നുന്നുവെന്നും അവര്‍ പറഞ്ഞു.

12:23 PM IST:

തൻ്റെ ഫോണും ഇ- മെയിലും സർക്കാർ ചോർത്തുന്നുവെന്ന് തൃണമൂൽ കോൺ​ഗ്രസ് എംപി മഹുവ മൊയ്ത്ര. ഇതുമായി ബന്ധപ്പെട്ട സന്ദേശം ഫോണിലെത്തി. സർക്കാരിൻ്റെ ഭയം കാണുമ്പോൾ കഷ്ടം തോന്നുന്നുവെന്നും മഹുവ മൊയ്ത്ര പറഞ്ഞു. ചോദ്യത്തിന് കോഴ ആരോപണത്തിൽ എംപി മഹുവ മൊയ്ത്ര നവംബർ 2ന് ഹാജരാകണമെന്നാണ്  നോട്ടീസ്. 

12:23 PM IST:

കോഴിക്കോട് ജാനകിക്കാടില്‍ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ നാല് പ്രതികളും കുറ്റക്കാരെന്ന് കോടതി. നാദാപുരം പോക്സോ കോടതിയാണ് നാലു പ്രതികളും കുറ്റക്കാരെന്ന് കണ്ടെത്തിയത്. ഉച്ചക്ക് ശേഷം കോടതി വിധി പ്രസ്താവന നടത്തും. 17 കാരിയെ ജ്യൂസില്‍ മയക്കു മരുന്ന് കലർത്തി കൂട്ട ബലാത്സംഗം ചെയ്തെന്നാണ് പരാതി. 2021 സെപ്തംബറിലാണ് കേസിനാസ്പദമായ സംഭവം. പ്രതികളായ സായൂജ് , ഷിബു , രാഹുൽ , അക്ഷയ് എന്നിവരെയാണ് കുറ്റക്കാരായി കണ്ടെത്തിയത്. കുറ്റ്യാടി പോലീസാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയത്. കായക്കൊടി, കുറ്റ്യാടി സ്വദേശികളാണ് പ്രതികള്‍.

12:23 PM IST:

ഹമാസിനെ തീവ്രവാദികൾ എന്ന് വിളിക്കുന്നവർ ചരിത്രം അറിയാത്തവരാണെന്ന് കോൺ​ഗ്രസ് നേതാവ് എംഎം ഹസ്സൻ. ഹമാസ് ഒരു രാഷ്ട്രീയ പാർട്ടിയാണ് എം.എം ഹസ്സൻ പറഞ്ഞു. പലസ്തീന്റെ പോരാട്ടം സ്വന്തം നാട്ടിൽ ജീവിക്കാനുള്ള അവകാശത്തിന് വേണ്ടിയാണ്. ​ഗാസയിൽ സാമ്രാജ്യത്വ ശക്തികളുടെ ഇടപെടൽ ആരും കാണുന്നില്ല. സ്വന്തം മണ്ണിന് വേണ്ടിയാണ് പലസ്തീനികൾ പോരാടുന്നത്. ഇക്കാര്യം യാസർ അറഫാത്ത് നേരത്തെ പ്രഖ്യാപിച്ചതാണ്. 2014 മുതലാണ് ഇസ്രായേൽ ഇന്ത്യക്ക് പ്രിയപ്പെട്ട രാജ്യമാവുന്നതെന്നും എംഎം ഹസ്സൻ കോഴിക്കോട്ട് പറഞ്ഞു. 

12:22 PM IST:

കളമശേരി സ്ഫോടനവുമായി ബന്ധപ്പെട്ട് എംവി ഗോവിന്ദനെ വെള്ളപൂശി രാജീവ് ചന്ദ്രശേഖറിനെ വിമർശിക്കുന്ന നിലപാട് തെറ്റെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കളമശേരി സ്ഫോടനവുമായി ബന്ധപ്പെട്ട് കോൺഗ്രസും യുഡിഎഫും പക്വമായ നിലപാടാണ് സ്വീകരിച്ചത്. എന്നാൽ സംഭവത്തെ വർഗീയവത്കരിക്കുന്ന നിലപാടാണ് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറും സ്വീകരിച്ചത്. ഒരിടത്ത് വാലിലാണ് വിഷമെങ്കിൽ മറ്റൊരിടത്ത് വായിലാണ് വിഷമെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

12:22 PM IST:

ഹെവി വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് എടുക്കാന്‍ നാളെ മുതല്‍ സീറ്റ് ബെൽറ്റും ക്യാമറയും നിര്‍ബന്ധം. ബസ്സിനകത്ത് ക്യാമറയും സീറ്റ് ബെൽറ്റും സ്ഥാപിക്കുന്നത് ജീവനക്കാർക്ക് നല്ലതാണ്. ഇത് നിർബന്ധമാണ്. വഴിയിൽ തടഞ്ഞ് നിര്‍ത്തി പരിശോധന ഉണ്ടാകില്ലെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു പറഞ്ഞു. നവംബർ ഒന്ന് മുതൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് വേണമെങ്കിൽ സീറ്റ് ബെൽറ്റും ക്യാമറയും വേണമെന്ന് നേരത്തേ വ്യക്തമാക്കിയിരുന്നു. തീരുമാനത്തിൽ നിന്ന് പിന്നോട്ട് പോയിട്ടില്ലെന്നും മന്ത്രി പറഞ്ഞു. 

12:21 PM IST:

കളമശ്ശേരി സ്ഫോടന കേസിലെ പ്രതി എറണാകുളം കടവന്ത്ര സ്വദേശി ഡൊമിനിക് മാര്‍ട്ടിനുമായി അന്വേഷണ സംഘം തെളിവെടുപ്പ് ആരംഭിച്ചു. ആദ്യം പ്രതിയുടെ ആലുവ അത്താണിയിലുള്ള കുടുംബ വീട്ടിലാണ് തെളിവെടുപ്പ് ആരംഭിച്ചത്. ഇന്ന് രാവിലെ 9.30ഓടെയാണ് ആലുവയിലെ അത്താണിയിലെ കുടുംബ വീട്ടില്‍ പ്രതിയെ എത്തിച്ചത്. വലിയ പൊലീസ് സുരക്ഷയിലാണ് പ്രതിയെ ഇവിടേക്ക് എത്തിച്ചത്. അത്താണിയിലെ കുടുംബവീട്ടിലാണ് ബോംബ് നിര്‍മിക്കുന്നതിനുള്ള സാധനങ്ങള്‍ ഇയാള്‍ സൂക്ഷിച്ചിരുന്നത്. ഇവിടെ ഉടമസ്ഥനായ ഡൊമിനിക് മാര്‍ട്ടിന്‍ വന്നുപോകുന്ന സമീപവാസികളുടെയും ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല. ബോംബ് നിര്‍മിക്കുന്നതിനുള്ള സാധനങ്ങള്‍ സൂക്ഷിച്ചശേഷം സ്ഫോടനം നടത്തിയ അന്ന് പുലര്‍ച്ചെ ഈ വീടിന്‍റെ ടെറസില്‍ വെച്ചാണ് ബോംബ് ഉണ്ടാക്കുന്നതെന്നാണ് പ്രതിയുടെ മൊഴി.

11:38 AM IST:

കൊല്ലത്ത് ആറാം ക്ലാസുകാരന് ക്രൂര മര്‍ദനം. ട്യൂഷന്‍ ക്ലാസ് അധ്യാപകനാണ് കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ചതെന്നാണ് പരാതി. ഇന്നലെയാണ് സംഭവം. ഹോംവര്‍ക്ക് ചെയ്തുവെന്ന് കള്ളം പറഞ്ഞുവെന്നാരോപിച്ച് ട്യൂഷന്‍ ക്ലാസ് അധ്യാപകന്‍ കുട്ടിയെ മര്‍ദ്ദിക്കുകയായിരുന്നു. പട്ടത്താനം അക്കാദമി ട്യൂഷന്‍ സെന്‍ററിലെ അധ്യാപകന്‍ റിയാസിനെതിരെയാണ് പരാതി. സംഭവുമായി ബന്ധപ്പെട്ട് കുട്ടിയുടെ രക്ഷകര്‍ത്താക്കള്‍ അധ്യാപകന്‍ റിയാസിനെതിരെ ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കി. കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ചെന്ന് പിതാവ് എസ് രാജീവന്‍ പറഞ്ഞു.

10:48 AM IST:

കളമശ്ശേരി സ്ഫോടന കേസിലെ പ്രതി എറണാകുളം കടവന്ത്ര സ്വദേശി ഡൊമിനിക് മാര്‍ട്ടിനുമായി അന്വേഷണ സംഘം തെളിവെടുപ്പ് ആരംഭിച്ചു. ആദ്യം പ്രതിയുടെ ആലുവ അത്താണിയിലുള്ള കുടുംബ വീട്ടിലാണ് തെളിവെടുപ്പ് ആരംഭിച്ചത്. ഇന്ന് രാവിലെ 9.30ഓടെയാണ് ആലുവയിലെ അത്താണിയിലെ കുടുംബ വീട്ടില്‍ പ്രതിയെ എത്തിച്ചത്. വലിയ പൊലീസ് സുരക്ഷയിലാണ് പ്രതിയെ ഇവിടേക്ക് എത്തിച്ചത്. അത്താണിയിലെ കുടുംബവീട്ടിലാണ് ബോംബ് നിര്‍മിക്കുന്നതിനുള്ള സാധനങ്ങള്‍ ഇയാള്‍ സൂക്ഷിച്ചിരുന്നത്. 

10:14 AM IST:

പെരുമ്പിലാവ് കല്ലുംപുറത്ത്  യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ യുവതിയുടെ ഭർത്താവിനെതിരെ പൊലീസ് കേസെടുത്തു. കല്ലുംപുറം സ്വദേശി പുത്തൻപീടികയിൽ സൈനുൽ ആബിദിന്റെ ഭാര്യ  സബീന (25)യെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സബീനയുടെ  ഭർത്താവ് ആബിദ് മലേഷ്യയിലാണ്. ഇക്കഴിഞ്ഞ  25ന് രാവിലെ എട്ടിന് വീടിന്റെ അടുക്കളയിലാണ് യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ആറു വയസ്സുകാരനായ മൂത്ത മകനെ രാവിലെ മദ്രസയിൽ പറഞ്ഞയക്കുകയും രണ്ടു വയസ്സുകാരനായ മകനെ ഉറക്കി കിടത്തിയതിനുശേഷമാണ് യുവതി ആത്മഹത്യ ചെയ്തിട്ടുള്ളത്. മരിക്കുന്നതിന് മുമ്പ് സബീന കഴുത്തിൽ കുരുക്കിട്ട് നിൽക്കുന്ന സെൽഫി തന്‍റെ മാതാവിന് അയച്ച് കൊടുത്തിരുന്നു.

10:14 AM IST:

എട്ടാം തവണയും ബാലണ്‍ ദ് ഓര്‍ തിളക്കത്തില്‍ അര്‍ജന്റൈന്‍ ഇതിഹാസം ലിയോണല്‍ മെസി. മാഞ്ചസ്റ്റര്‍ സിറ്റിയുടെ എര്‍ലിംഗ് ഹാളണ്ട്, കെവിന്‍ ഡി ബ്രൂയ്ന്‍, ഫ്രഞ്ച് താരം കിലിയന്‍ എംബാപ്പെ എന്നിവരെ പിന്നിലാക്കിയാണ് മെസി പുരസ്‌കാരം സ്വന്തമാക്കിയത്. ഖത്തര്‍ ലോകകപ്പില്‍ അര്‍ജന്റീനയെ ചാംപ്യന്മാരാക്കിയ പ്രകടനമാണ് മെസിയെ റെക്കോര്‍ഡ് നേട്ടത്തിലേക്ക് നയിച്ചത്. സ്‌പെയിനെ ലോക ചാംപ്യന്മാരാക്കിയതിനൊപ്പം മികച്ച താരത്തിനുള്ള ഗോള്‍ഡന്‍ ബൂട്ടും സ്വന്തമാക്കിയ സ്പാനിഷ് താരം ഐറ്റാന ബോണ്‍മാറ്റിയാണ് വനിത ബലോണ്‍ ദ് ഓര്‍ നേടിയത്. മികച്ച ഗോള്‍ കീപ്പര്‍ക്കുള്ള യാഷിന്‍ ട്രോഫി അര്‍ജന്റൈന്‍ താരം എമിലിയാനോ മാര്‍ട്ടിനെസ് സ്വന്തമാക്കി.

10:13 AM IST:

കടുത്ത സാമ്പത്തിക പ്രതിസന്ധി സംസ്ഥാനത്തെ പൊലീസ് സേനയുടെ പ്രവര്‍ത്തനത്തേയും ബാധിച്ചു. അടിയന്തരമായി 28 കോടിയെങ്കിലും കിട്ടിയില്ലെങ്കിൽ പൊലീസ് വാഹനങ്ങളിൽ ഇന്ധനമടിക്കൽ പോലും പ്രതിസന്ധിയിലാകുമെന്ന് കാണിച്ച് ഡിജിപി സര്‍ക്കാരിന് കത്ത് നൽകി. പണമില്ലാത്തതിനെതുടര്‍ന്നുല്ള പ്രതിസന്ധി കേസന്വേഷണത്തേയും കാര്യമായി ബന്ധിച്ചിട്ടുണ്ട്.

10:13 AM IST:

തലസ്ഥാന നഗരത്തിൽ വഴിയരികിൽ മാലിന്യം വലിച്ചെറിയുന്നവരെ പിടികൂടാൻ എഐ ക്യാമറ വരുന്നു. മാലിന്യം നിറഞ്ഞ് ഓടകൾ അടഞ്ഞ് പോകുന്നത് വെള്ളക്കെട്ടിന് ഇടയാക്കിയ പശ്ചാത്തലത്തിൽ കൂടിയാണ് നഗരസഭയുടെ നടപടി. ക്യാമറ സ്ഥാപിക്കാൻ കെൽട്രോണിനെ ചുമതലപ്പെടുത്തുമെന്ന് മേയർ അറിയിച്ചു. മഴയൊന്ന് ആഞ്ഞ് പെയ്താൽ തലസ്ഥാന നഗരത്തിലാകെ വെള്ളക്കെട്ടാകുന്ന സ്ഥിതിയാണ് നിലവിലുള്ളത്.

10:12 AM IST:

സ്വകാര്യ ബസുകളുടെ അശ്രദ്ധയിലും അമിത വേഗത്തിലും അനാഥമാകുന്നത് നിരവധി കുടുംബങ്ങളാണ്. കൂത്തുപറമ്പിൽ വെന്തുമരിച്ച അഭിലാഷും സജീഷും. കുറുമാത്തൂരിൽ പൊലിഞ്ഞ അഷ്റഫും ഷാഹിദും. കൂലിപ്പണിയെടുത്തും ഓട്ടോ ഒടിച്ചും ജീവിതം മുന്നോട്ട് നയിച്ചവരുടെ ജീവനെടുത്തത് അമിത വേഗത്തിലെത്തിയ ബസുകളാണ്.

10:12 AM IST:

ഗാസയിൽ വെടിനിർത്തലിനുള്ള ആഹ്വാനം തള്ളി ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. വെടിനിർത്തൽ ഹമാസിന് മുന്നിൽ കീഴടങ്ങുന്നതിന് തുല്യമെന്നാണ് നെതന്യാഹുവിന്‍റെ നിലപാട്. ഇത് യുദ്ധത്തിനുള്ള സമയമാണെന്നും നെതന്യാഹു പറഞ്ഞു.

10:01 AM IST:

നട്ടെല്ലിന് പരിക്കേറ്റോ പക്ഷാഘാതം മൂലമോ നടക്കാൻ കഴിയാത്തവരെ നടക്കാൻ പരിശീലിപ്പിക്കുന്ന അത്യാധുനിക റോബോട്ടിക് മെഡിക്കൽ ഉപകരണം ഇനി സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലേക്കും. തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ സ്ഥാപിച്ച ആദ്യത്തെ ഉപകരണം നാലാം തീയതി മുഖ്യമന്ത്രി നാടിന് സമർപ്പിക്കും. കേളത്തിന്‍റെ സ്വന്തം സ്റ്റാർട്ടപ്പായ ജെൻറോബോട്ടിക്സ് ആണ് ജീ ഗെയ്റ്റർ എന്ന റോബോട്ടിക് ഉപകരണം വികസിപ്പിച്ചിരിക്കുന്നത്

10:01 AM IST:

സ്വകാര്യ ലോഡ്ജില്‍ യുവാവിനെ വെടിയേറ്റ നിലയില്‍. ഗുരുതമായി പരിക്കേറ്റ യുവാവിനെ മെഡിക്കല്‍ കോളജിലേക്ക് മാറ്റി.കോഴിക്കോട് കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപത്തെ എന്‍സികെ ടൂറിസ്റ്റ് ഹോമിലാണ് യുവാവിനെ വെടിയേറ്റ നിലയിൽ കണ്ടെത്തിയത്. പേരാമ്പ്ര കാവുംതറ സ്വദേശി ഷംസുദ്ദീനാണ് വെടിയേറ്റത്

10:01 AM IST:

കടുത്ത സാമ്പത്തിക പ്രതിസന്ധി സംസ്ഥാനത്തെ പൊലീസ് സേനയുടെ പ്രവര്‍ത്തനത്തേയും ബാധിച്ചു. അടിയന്തരമായി 28 കോടിയെങ്കിലും കിട്ടിയില്ലെങ്കിൽ പൊലീസ് വാഹനങ്ങളിൽ ഇന്ധനമടിക്കൽ പോലും പ്രതിസന്ധിയിലാകുമെന്ന് കാണിച്ച് ഡിജിപി സര്‍ക്കാരിന് കത്ത് നൽകി. പണമില്ലാത്തതിനെതുടര്‍ന്നുല്ള പ്രതിസന്ധി കേസന്വേഷണത്തേയും കാര്യമായി ബന്ധിച്ചിട്ടുണ്ട്.

7:26 AM IST: