കോട്ടയം, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് നാളെ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പ്രൊഫഷണല്‍ കോളേജുകള്‍, അംഗനവാടികള്‍ ഉള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാനങ്ങള്‍ക്കും അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർമാർ അറിയിച്ചു. ഇടുക്കിയില്‍ മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും ഇന്‍റർവ്യൂകൾക്കും മാറ്റമുണ്ടായിരിക്കില്ല. Read More
Kerala Rains: സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ് പൂര്‍ണമായി പിൻവലിച്ചു

12 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധിയാണ്. കേരള,എംജി,കാലിക്കറ്റ് സർവകലാശാലകൾ പരീക്ഷകൾ മാറ്റിവച്ചിരിക്കുകയാണ്.
മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
പ്ലസ് വൺ : ഓഗസ്റ്റ് അഞ്ചിന് പ്രവേശനം
രണ്ടാം ഘട്ട അലോട്ട് മെന്റ് 15 ന് പ്രസിദ്ധീകരിച്ച് 16, 17 പ്രവേശനം.മൂന്നാം ഘട്ട അലോട്ട്മെന്റ് 22 ന് പ്രസിദ്ധീകരിച്ച് 25 ന് പ്രവേശനം
ഖാദർ കമ്മിറ്റി റിപ്പോർട്ട് നടപ്പിലാക്കുമെന്നും മന്ത്രി വി ശിവന്‍കുട്ടി
യുഎപിഎ നിയമം പിൻവലിക്കാനാവില്ലെന്ന് കേന്ദ്ര സർക്കാർ രാജ്യസഭയിൽ
ഭീകരതക്കെതിരെ വിട്ടുവീഴ്ച ചെയ്യാനാവില്ലെന്ന് ആഭ്യന്തര സഹമന്ത്രി.തീവ്രവാദികളുടെ സമൂലനാശമാണ് മോദി സർക്കാരിൻ്റെ ലക്ഷ്യം.
സന്തോഷ് കുമാർ എം പി യുടെ ചോദ്യത്തിനാണ് മറുപടി
തീവ്രമഴയ്ക്ക് ശമനം: സംസ്ഥാനത്ത് റെഡ് അലര്‍ട്ട് പൂര്‍ണമായും പിൻവലിച്ചു
സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ് പൂര്‍ണമായി പിൻവലിച്ചു. ഇന്ന് 11 ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. നാളെ 12 ജില്ലകളിലും ഓറഞ്ച് അലര്‍ട്ടായിരിക്കും. കാസര്‍കോട്, തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ടാണ്.
റെഡ് അലർട്ട് പൂർണമായി പിൻവലിച്ചു
ആശങ്ക ഒഴിയുന്നു.സംസ്ഥാനത്തെ അതിതീവ്ര മഴ മുന്നറിയിപ്പ് പിൻവലിച്ചു
പാലക്കാട് ജില്ലയിൽ മൂന്ന് ദുരിതാശ്വാസ ക്യാംപുകൾ തുറന്നു
ജില്ലയിലെ ചിറ്റൂര്‍, ആലത്തൂര്‍, മണ്ണാര്‍ക്കാട് താലൂക്കുകളിലായി മൂന്ന് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നതായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി അധികൃതര്‍ അറിയിച്ചു. ചിറ്റൂര്‍ താലൂക്കിലെ നെല്ലിയാമ്പതില്‍ പാടഗിരി പാരിഷ് പള്ളിയില്‍ ഏഴ് കുടു0ബങ്ങളിലെ 25 പേരെയും (8 പുരുഷന്‍മാര്‍, 12 സ്ത്രീകള്‍, 5 കുട്ടികള്‍ ) ആലത്തൂര്‍ താലൂക്ക് വണ്ടാഴി വില്ലേജ് വീഴ്‌ലിയില്‍ ചെറുനെല്ലിയില്‍ നിന്നുള്ള ഒമ്പത് കുടു0ബങ്ങളിലെ 20 പേരെ ട്രൈബല്‍ ഡിപ്പാര്‍ട്ട്‌മെന്റ് നിര്‍മിച്ച മൂന്ന് വീടുകളിലും (6 പുരുഷന്‍മാര്‍, 12 സ്ത്രീകള്‍, 2 കുട്ടികള്‍) മണ്ണാര്‍ക്കാട് താലൂക്ക് പൊറ്റശ്ശേരി സക്കാര്‍ ഹൈസ്‌കൂളില്‍ പാമ്പന്‍തോട് കോളനിയിലെ നാല് കുടുംബങ്ങളിലെ 15 പേരെയും (രണ്ട് പുരുഷന്‍മാര്‍, ഏഴ് സ്ത്രീകള്‍, ആറ് കുട്ടികള്‍) മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്.
കനത്ത മഴ:166 ദുരിതാശ്വാസ ക്യാംപുകൾ; 4639 പേരെ മാറ്റിപ്പാർപ്പിച്ചു
തൃശൂരിലാണ് ഏറ്റവും കൂടുതൽപേരെ മാറ്റിപ്പാർപ്പിച്ചത്. ഇവിടെ 36 ക്യാംപുകളിലായി 1299 പേരെ മാറ്റി. തിരുവനന്തപുരത്ത് മൂന്നു ക്യാംപുകളിലായി 41 പേരും പത്തനംതിട്ടയിൽ 33 ക്യാംപുകളിലായി 621 പേരും ആലപ്പുഴയിൽ ഒമ്പതു ക്യാംപുകളിലായി 162 പേരും കോട്ടയത്ത് 30 ക്യാംപുകളിലായി 672 പേരും കഴിയുന്നുണ്ട്.
എറണാകുളം ജില്ലയിൽ മഴയുടെ ശക്തി കുറഞ്ഞു
താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് വെള്ളം ഇറങ്ങിത്തുടങ്ങി. 18 ദുരിതാശ്വാസ ക്യാമ്പുകൾ ജില്ലയിൽ തുറന്നിട്ടുണ്ട്. 685 പേരാണ് ക്യാമ്പുകളിലുള്ളത്.
അമ്പലപ്പുഴയിൽ കടൽ ക്ഷോഭത്തിൽ വീട് പൂർണമായി തകർന്നു.
വണ്ടാനം മുരളി ഭവനിൽ മുരളിയുടെ വീടാണ് നിലം പൊത്തിയത്.തിങ്കളാഴ്ചയുണ്ടായ കടലാക്രമണത്തിൽ വീട് ഭാഗികമായി തകർന്നിരുന്നു. ഇന്നലെ രാത്രി വീട് പൂർണമായും നിലംപൊത്തി
പത്തനംതിട്ടയിലെ ദുരിതാശ്വാസ ക്യാംപുകളിൽ 621 പേര്‍
പത്തനംതിട്ടയിൽ മലയോര മേഖലകളിൽ അടക്കം രാത്രിയും പുലർച്ചെ യുമായി നേരിയതോതിൽ ശക്തമായ മഴ പെയ്തു. അഞ്ച് മുതൽ എഴ് സെ.മീ വരെ മഴയാണ് വിവിധ സ്ഥലങ്ങളിലായി ഇന്നലെ രേഖപ്പെടുത്തിയിരിക്കുന്നത്. അപ്പർക്കുട്ടനാട് മേഖല വെള്ളപ്പൊക്ക ഭീഷണിയിലാണ്. തിരുവല്ല , പന്തളം പടിഞ്ഞാറൻ മേഖലകളിലും വെള്ളപ്പൊക്ക സാധ്യതയുണ്ട്. തിരുവല്ല കേന്ദ്രീകരിച്ച് NDRF സംഘം തുടരുന്നുണ്ട്. 33 ക്യാമ്പുകളിലായി 173 കുടുംബങ്ങളിലെ 621 ആളുകൾ മാറി താമസിച്ചു. പമ്പ - മണിമലയാർ നദികൾ അപകട നിലയിൽ തന്നെ തുടരുന്നു. മഴക്കെടുതിയിൽ ജില്ലയിലെ 21 വീടുകൾ ഭാഗീകമായി തകർന്നു
പരവൂരിൽ ഡോൾഫിൻ ചത്ത് കരയ്ക്ക് അടിഞ്ഞു
കൊല്ലം പരവൂർ തെക്കുംഭാഗത്ത് ശക്തമായ തിരമാലയിൽ പെട്ടു ഡോൾഫിൻ കരക്കടിഞ്ഞു. ചത്ത് അഴുകിയ നിലയിലാണ് ഡോൾഫിൻ. നഗരസഭ ജീവനക്കാരെത്തി മറവ് ചെയ്യാനുള്ള ശ്രമം തുടങ്ങി
ഇടുക്കി വട്ടവടയിൽ ഭൂമിയിൽ വിള്ളൽ
ഇടുക്കി വട്ടവടയിൽ പെരുമഴയിൽ കനത്ത നാശം. കനത്ത മഴയിൽ ഭൂമിയിൽ വിള്ളൽ വീണു. അയ്യപ്പൻ എന്ന കർഷകൻ്റെ ഭൂമിയിലാണ് വിള്ളൽ വീണത്. കനത്ത മഴയിൽ വ്യാപക കൃഷി നാശവുമുണ്ടായി.
കാലവർഷം ശക്തമായതിനെ തുടർന്ന് കോട്ടയത്ത് 30 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു.
മീനച്ചിൽ താലൂക്ക് - 16, കാഞ്ഞിരപ്പള്ളി - 5, കോട്ടയം - 9 എന്നിങ്ങനെയാണ് ക്യാമ്പുകളുടെ എണ്ണം.
209 കുടുംബങ്ങളിലായി 672 പേർ ക്യാമ്പുകളിലുണ്ട്. ഇതിൽ 288 പുരുഷന്മാരും 279 സ്ത്രീകളും 105 കുട്ടികളുമുൾപ്പെടുന്നു.
അൽപം ആശ്വസം: ഏഴ് ജില്ലകളിൽ റെഡ് അലര്‍ട്ട് പിൻവലിച്ചു
സംസ്ഥാനത്ത് അതിതീവ്രമഴയ്ക്കുള്ള സാധ്യത തത്കാലം ഒഴിഞ്ഞതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ബുധനാഴ്ച രാവിലെ പത്ത് മണിക്ക് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം പുറത്തുവിട്ട മഴ മുന്നറിയിപ്പ് പ്രകാരം സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ മാത്രമാണ് അതിതീവ്രമഴയ്ക്കുള്ള സാധ്യത. കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.
കൊല്ലം ഇത്തിക്കരയാറ്റിൽ കുളിക്കാനിറങ്ങി കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി
അയത്തിൽ സ്വദേശി നൗഫലിൻ്റെ മൃതദേഹമാണ് കണ്ടെടുത്തത്. പള്ളിമണ്‍ ഭാഗത്ത് ഇന്നലെ വൈകിട്ടാണ് അപകടം ഉണ്ടായത്. നാട്ടുകാരാണ് പള്ളിമൺ ചീപ്പിന് താഴെ മൃതദേഹം കണ്ടെത്തിയത്
ഇടുക്കി അണക്കെട്ടിൽ ബ്ലു അലർട്ട്
ജലനിരപ്പ് 2375.53 അടി യിൽ എത്തി
മൂവാറ്റുപുഴ പാലത്തിൻ്റെ അപ്രോച്ച് റോഡിലുണ്ടായ ഗര്‍ത്തം അടയ്ക്കാൻ ശ്രമം തുടരുന്നു
മൂവാറ്റുപുഴ വഴിയുള്ള ഗതാഗതത്തിൽ നിയന്ത്രണം. കോട്ടയത്തേക്കുള്ള വാഹനങ്ങൾ കോതമംഗലം റോഡിലെ ചാലിക്കടവ് പാലം വഴി തിരിച്ചുവിടും. കോട്ടയത്ത് നിന്ന് വരുന്ന വാഹനങ്ങൾ മൂവാറ്റുപുഴയിലെ പഴയ പാലം വഴി തിരിച്ചു വിട്ടു
മൂവാറ്റുപുഴ പാലത്തിലെ ഗര്‍ത്തം: ശരിയാക്കാൻ സമയമെടുക്കുമെന്ന് എംഎൽഎ
മൂവാറ്റുപുഴ പാലത്തിലെ ഗര്‍ത്തം അടച്ച് റോഡ് ഗതാഗതയോഗ്യമാക്കി തീര്‍ക്കാൻ സമയമെടുക്കുമെന്ന് മൂവാറ്റുപുഴ എംഎൽഎ മാത്യു കുഴൽനാടൻ. വിഷയം പൊതുമരാമത്ത് മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയെന്ന് മാത്യു കുഴൽനാടൻ പറഞ്ഞു.
കോട്ടയം ജില്ലയിൽ ലഭിച്ച മഴയുടെ അളവ്
- കോട്ടയം - 12.6 മില്ലീ മീറ്റർ
- കോഴ - 23.6
- പാമ്പാടി - 15.8
- ഈരാറ്റുപേട്ട - 27
- തീക്കോയി- 47
- മുണ്ടക്കയം - 34
- കാഞ്ഞിരപ്പള്ളി -32.6
മൊത്തം - 192.6
ശരാശരി - 27. 51
കൊടുങ്ങല്ലൂർ തീരദേശ റോഡിൽ ഗതാഗത തടസ്സം
തൃശ്ശൂർ ചാവക്കാട് കൊടുങ്ങല്ലൂർ തീരദേശ റോഡിൽ മരം ഒടിഞ്ഞു വീണ് ഗതാഗതം ഭാഗികമായി തടസപ്പെട്ടു