ധനവകുപ്പ് മുഖ്യമന്ത്രി ഡികെ ശിവകുമാർ തന്നെ കൈകാര്യം ചെയ്യുന്നതിനാണ് തീരുമാനം. പ്രിയങ്ക് ഖർഗേക്കാണ് ആഭ്യന്തരവകുപ്പിന്റെ ചുമതല നൽകിയിരിക്കുന്നത്. ബെംഗളൂരു നഗര വികസന വകുപ്പ് കൃഷ്ണ ബൈരെ ഗൗഡയ്ക്കും നൽകി.
- Home
- News
- Kerala News
- Malayalam News Live Updates: കർണാടകയിൽ മന്ത്രിമാരുടെ വകുപ്പുകൾ നിശ്ചയിച്ചു; ധനവകുപ്പ് മുഖ്യമന്ത്രിക്ക് തന്നെ, രാമലിംഗ റെഡ്‌ഡിക്ക് അതൃപ്തി
Malayalam News Live Updates: കർണാടകയിൽ മന്ത്രിമാരുടെ വകുപ്പുകൾ നിശ്ചയിച്ചു; ധനവകുപ്പ് മുഖ്യമന്ത്രിക്ക് തന്നെ, രാമലിംഗ റെഡ്‌ഡിക്ക് അതൃപ്തി

കെ എം ചന്ദ്രശേഖര് സമിതി തയ്യാറാക്കിയ സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള ധവളപത്രം ഇന്ന് നിയമസഭയിൽ അവതരിപ്പിക്കും. കഴിഞ്ഞ പത്ത് വർഷത്തെ സാമ്പത്തിക സ്ഥിതി, വരുമാനച്ചോർച്ച, നികുതി പിരിവിലെ വീഴ്ചകൾ എന്നിവ റിപ്പോർട്ടിൽ വിശദീകരിക്കും. സാമ്പത്തിക പ്രതിസന്ധിക്കുള്ള പരിഹാര നിർദ്ദേശങ്ങളും ധവളപത്രത്തിൽ ഉണ്ടാകും.
Malayalam News Live:കർണാടകയിൽ മന്ത്രിമാരുടെ വകുപ്പുകൾ നിശ്ചയിച്ചു; ധനവകുപ്പ് മുഖ്യമന്ത്രിക്ക് തന്നെ, രാമലിംഗ റെഡ്‌ഡിക്ക് അതൃപ്തി
Malayalam News Live:വികാരാധീനനായി ഉദയനിധി സ്റ്റാലിൻ; 'നമ്മൾ തെരുവിലൂടെ വോട്ട് ചോദിച്ച് നടന്നു, സ്വന്തം വീട്ടിലെ വോട്ട് മറന്നുപോയി'
തോൽവിക്ക് ശേഷം മനസു തുറന്ന് ഉദയനിധി സ്റ്റാലിൻ. ഡിഎംകെ കുടുംബങ്ങളിലെ വോട്ട് നഷ്ടമായെന്ന് ഉദയനിധി സ്റ്റാലിൻ പറഞ്ഞു. നമ്മൾ തെരുവിലൂടെ വോട്ട് ചോദിച്ച് നടന്നു. സ്വന്തം വീട്ടിലെ വോട്ട് മറന്നുപോയെന്നും ഉദയനിധി
Malayalam News Live:ഖർഗെ വീണ്ടും രാജ്യസഭയിലേക്ക്; പ്രവീൺ ചക്രവർത്തിക്കും മൻസൂർ അലിഖാനും സീറ്റ്, ദിഗ് വിജയ് സിംഗിനെ പരിഗണിക്കാതെ കോൺഗ്രസ്
പ്രവീൺ ചക്രവർത്തിക്കും മൻസൂർ അലിഖാനും എഐസിസി അംഗീകാരം നൽകി. പ്രവീൺ ചക്രവർത്തിക്ക് തമിഴ്നാട്ടിൽ നിന്ന് മത്സരിക്കാൻ അവസരം നൽകിയപ്പോൾ ദിഗ് വിജയ് സിംഗിന് ഇക്കുറി സീറ്റ് നൽകിയില്ല.
Malayalam News Live:മിന്നൽ പരിശോധനയില്‍ ചെടിച്ചട്ടിയിൽ ചെടിക്കൊപ്പം കണ്ടെത്തിയത് ഒളിപ്പിച്ചു വെച്ച നിലയിൽ അഞ്ഞൂറിന്‍റെ നോട്ടുകളും, സംഭവം കാസർകോട് ആർടിഒ ഓഫീസിൽ
ആർടിഒ ഓഫീസ് വരാന്തയിലെ ചെടിച്ചട്ടിയിൽ ചെടിക്കൊപ്പം കണ്ടെത്തിയത് ഒളിപ്പിച്ചു വെച്ച നിലയിൽ അഞ്ഞൂറിന്‍റെ നോട്ടുകൾ
Malayalam News Live:സ്കൂളുകളിലെ കളർഡ്രസ് ഉപയോഗത്തിനെതിരെ കെഎസ്യു; കുട്ടികൾക്കിടയിൽ വേർതിരിവിന് കാരണമാവും, പുനഃപരിശോധിക്കണം
വിദ്യാർഥികൾക്കിടയിലെ സാമൂഹിക സാമ്പത്തിക വ്യത്യാസങ്ങൾ വേർതിരിച്ചറിയാൻ കളർ ഡ്രസ് ഉപയോഗിക്കുന്നത് കാരണമാകുമെന്ന് കെഎസ്‌യു. എല്ലാവരും തുല്യരെന്ന സ്വയംബോധമാണ് യൂണിഫോമുകൾ വിദ്യാർഥികൾക്ക് നൽകുന്നതെന്നും വിദ്യാഭ്യാസ മന്ത്രിക്ക് നൽകിയ കത്തിൽ കെഎസ്‍യു
Malayalam News Live:ബിജെപിയോട് കടുപ്പിച്ച് ചന്ദ്രബാബു നായിഡു; ഒറ്റ സീറ്റും നൽകിയില്ല, രാജ്യസഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ സീറ്റ് വിഭജനം പൂർത്തിയായി
ബിജെപിക്ക് ചന്ദ്രബാബു നായിഡു സീറ്റ് നൽകിയില്ലെന്നാണ് വിവരം. മൂന്ന് സീറ്റിലും ടിഡിപി തന്നെ മത്സരിക്കുന്നതിനാണ് തീരുമാനം. ജനസേന പാർട്ടിക്ക് ഒരു സീറ്റ് നൽകും.
Malayalam News Live:ഒറ്റ വർഷത്തിൽ നരേന്ദ്ര മോദി സർക്കാർ താഴെ വീഴും, അടുത്ത വർഷം പ്രധാനമന്ത്രി മോദിയായിരിക്കില്ല, 'ആഭ്യന്തര കലഹം' ചോർന്നുകിട്ടുന്നുണ്ടെന്നും രാഹുൽ ഗാന്ധി
നരേന്ദ്ര മോദി സർക്കാർ ഒരു വർഷത്തിനുള്ളിൽ താഴെ വീഴുമെന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പ്രവചിച്ചു. സർക്കാരിനുള്ളിൽ ആഭ്യന്തര കലഹം രൂക്ഷമാണെന്നും വിവരങ്ങൾ ചോർന്നു കിട്ടുന്നുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. എന്നാൽ, ഇത് തെറ്റായ പ്രചാരണമാണെന്നും ആഭ്യന്തര കലഹം കോൺഗ്രസിലാണെന്നും ബിജെപി പ്രതികരിച്ചു
Malayalam News Live:കനിമൊഴി നൽകിയ കത്ത്, കോൺഗ്രസിന് ലോക്സഭയിൽ പ്രഹരം; ഡിഎംകെ എംപിമാർ ഇനി കോൺഗ്രസിനൊപ്പം ഇരിക്കണ്ട, പ്രത്യേക ഇരിപ്പിടം അനുവദിച്ചു
കോൺഗ്രസിൽ നിന്ന് മാറി പ്രത്യേക ഇരിപ്പിടം വേണമെന്ന ഡിഎംകെയുടെ ആവശ്യം ലോക്സഭാ സെക്രട്ടറിയേറ്റ് അംഗീകരിച്ചു. കനിമൊഴി നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. തമിഴ്നാട്ടിൽ കോൺഗ്രസ് ടിവികെ സഖ്യമുണ്ടാക്കിയതിലെ അതൃപ്തിയാണ് ഡിഎംകെയുടെ ഈ നീക്കത്തിന് പിന്നിൽ
Malayalam News Live:ജയിലില്‍ തടവുകാരൻ മരിച്ച സംഭവത്തിൽ നിർണായകവിവരങ്ങൾ പുറത്ത്; മരണകാരണം മർദ്ദനമേറ്റല്ല, ആന്തരികാവയങ്ങൾ പത്തോളജി പരിശോധനക്കയച്ചു
രേഷ് ബാബുവിൻ്റെ മരണകാരണം മർദ്ദനമേറ്റല്ലെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റ്മോർട്ടം പരിശോധനയുടെ പ്രാഥമിക നിഗമനത്തിലാണ് ഇക്കാര്യം പറയുന്നത്
Malayalam News Live:പെരുമ്പാവൂരിൽ എത്തുന്നതിന് മുമ്പ് മുർഷിദാബാദിൽ വെച്ച് സ്വന്തം ഭാര്യയുടെ ജീവനെടുത്തു, പിന്നാലെ ഒളിവിൽ പോയി, യുവാവ് പിടിയിൽ
ഭാര്യയെ കൊലപ്പെടുത്തി ഒളിവിൽ പോയ ഇതര സംസ്ഥാന തൊഴിലാളിയെ പെരുമ്പാവൂരിൽ നിന്നും പിടികൂടി
Malayalam News Live:കേന്ദ്രമന്ത്രി സഭ അഴിച്ചുപണി ഉടൻ, ജോർജ് കുര്യൻ ഒഴിഞ്ഞേക്കും, സുരേഷ് ഗോപി തുടരും; സദാനന്ദനൻ മാസ്റ്റർക്കും അനിൽ ആന്‍റണിക്കും സാധ്യത
രാജ്യസഭ സീറ്റ് ലഭിക്കാത്തതിനാൽ ജോർജ് കുര്യന് കേന്ദ്ര മന്ത്രിസ്ഥാനം നഷ്ടമായേക്കും. കേന്ദ്രമന്ത്രിസഭ പുനസംഘടനയിൽ സുരേഷ് ഗോപി തുടരാനാണ് സാധ്യത. കേരളത്തിൽ നിന്ന് സദാനന്ദൻ മാസ്റ്റർ, അനിൽ ആന്റണി എന്നിവരെയും മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്
Malayalam News Live:'ഇന്ത്യ സഖ്യത്തിന്‍റെ നെടുംതൂൺ ഇനിയില്ല', നിർണായക തീരുമാനം പ്രഖ്യാപിച്ച് ഡിഎംകെ; 'കോൺഗ്രസ് വഞ്ചന മുറിവേൽപ്പിച്ചു, ഇന്ത്യ സഖ്യത്തിന്‍റെ യോഗത്തിനില്ല'
കോൺഗ്രസുമായുള്ള ഭിന്നതയെ തുടർന്ന് ജൂൺ എട്ടിന് നടക്കാനിരിക്കുന്ന ഇന്ത്യ സഖ്യത്തിന്‍റെ യോഗത്തിൽ നിന്ന് വിട്ടുനിൽക്കുമെന്ന് ഡിഎംകെ പ്രഖ്യാപിച്ചു. തമിഴ്‌നാട് തിരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസ് വഞ്ചിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് തീരുമാനം
Malayalam News Live:കലിതുള്ളും കാലവർഷം, കാലാവസ്ഥ പ്രവചനത്തിൽ മാറ്റം, തിരുവനന്തപുരം മുതൽ തൃശൂർ വരെ 8 ജില്ലകളിൽ ഓറഞ്ച് അലർട്ട്; അതിശക്തമായ മഴയ്ക്ക് സാധ്യത
കാലവർഷം എത്തിയതോടെ കേരളത്തിലെ കാലാവസ്ഥ പ്രവചനത്തിൽ മാറ്റം. അടുത്ത അഞ്ച് ദിവസത്തേക്ക് അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്ന് തിരുവനന്തപുരം മുതൽ തൃശൂർ വരെയുള്ള എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്, വരും ദിവസങ്ങളിൽ മഴ വടക്കൻ ജില്ലകളിലേക്കും വ്യാപിക്കും
Malayalam News Live:വഖഫ് ഭൂമി തർക്കം; മുഖ്യമന്ത്രി വിഡി സതീശനെതിരെ വിമർശനവുമായി ഉമർഫൈസി മുക്കം, 'മുഖ്യമന്ത്രിയുടെ എട്ടിൻ്റെ പണി പരാമർശം രാഷ്ട്രീയ തമാശ'
മുനമ്പത്തെ വഖഫ് ഭൂമി തർക്കവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിഡി സതീശൻ നടത്തിയ എട്ടിന്റെ പണി പരാമർശത്തിനെതിരെ പ്രതികരണവുമായി സമസ്ത നേതാവ് ഉമർ ഫൈസി മുക്കം. മുഖ്യമന്ത്രിയുടെ എട്ടിൻ്റെ പണി പരാമർശം രാഷ്ട്രീയ തമാശയാണെന്ന് ഉമർ ഫൈസി മുക്കം
Malayalam News Live:നിയമസഭയിൽ അതിക്രമിച്ച് കയറി 'ചേര സർ', ഫയർഫോഴ്സ് തൂക്കി ചാക്കിലിട്ട് കടത്തി, സംഭവം വൈകുന്നേരം
നിയമസഭാ മന്ദിരത്തിലും ചേര ശല്യം. സർക്കാരിന്‍റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളപത്രം മുഖ്യമന്ത്രി നിയമസഭയിൽ സമർപ്പിച്ചതിനെത്തുടർന്നുള്ള ചർച്ചകൾ കൊഴുക്കുന്നതിനിടെ സഭാമന്ദിരത്തിലെത്തിയ ചേരയെ ഫയർഫോഴ്സ് ഉദ്യോഗസ്ഥരെത്തിയാണ് പിടികൂടിയത്
Malayalam News Live:ലിസ്റ്റ് പുറത്ത്, ജോർജ് കുര്യന് രാജ്യസഭ സീറ്റില്ല, കേന്ദ്രമന്ത്രി സ്ഥാനം നഷ്ടമായേക്കും; മധ്യപ്രദേശിൽ നിന്ന് വീണ്ടും സ്ഥാനാർഥിയാക്കിയില്ല
കേന്ദ്ര സഹമന്ത്രി ജോർജ് കുര്യന് ബിജെപി രാജ്യസഭ സീറ്റ് നിഷേധിച്ചു. പാർലമെന്റ് അംഗത്വം അനിവാര്യമായതിനാൽ, കേന്ദ്ര മന്ത്രിസഭ പുനസംഘടനയിൽ അദ്ദേഹത്തിന് മന്ത്രിസ്ഥാനം നഷ്ടമായേക്കുമെന്നാണ് ഇത് സൂചിപ്പിക്കുന്നത്. ജൂൺ പതിനെട്ടിന് നടക്കുന്ന രാജ്യസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് ഈ രാഷ്ട്രീയ നീക്കം
Malayalam News Live:'രക്ഷാപ്രവർത്തന'ത്തില്‍ ചോദ്യം ചെയ്യൽ, അജിത് കുമാറിന്‍റെ ഓഫീസിലെ എസ്ഐമാർ എസ്ഐടിക്ക് മുന്നിൽ
നവകേരള യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷാ ഉദ്യോഗസ്ഥർ മർദിച്ച കേസിൽ എസ്ഐമാരെ ചോദ്യം ചെയ്ത് പ്രത്യേക അന്വേഷണ സംഘം
Malayalam News Live:തൃണമൂൽ നേതാക്കൾക്ക് ബിജെപിയിൽ ഇടമില്ല, വാതിലുകൾ അടഞ്ഞുതന്നെ കിടക്കുമെന്ന് ദിലീപ് ഘോഷ്; മമതയുടെ പരാജയമെന്നും വിമർശനം
Malayalam News Live:സൈനിക ഹെലികോപ്റ്ററിന് മുന്നിലെ പ്രണയാഭ്യർഥന ചട്ടലംഘനം എന്ന് കരസേന വൃത്തങ്ങൾ, നടപടിയുണ്ടാകുമോ? യുവ സൈനികനെ പിന്തുണയുമായി വിരമിച്ച ഉന്നത ഉദ്യോഗസ്ഥർ
സൈനിക പരിശീലന കേന്ദ്രത്തിൽ യുവ സൈനിക പൈലറ്റ് നടത്തിയ വിവാഹാഭ്യർഥന വൈറലായതിന് പിന്നാലെ ചട്ടലംഘന വിവാദം. ഔദ്യോഗിക യൂണിഫോമിൽ സൈനിക ഹെലികോപ്റ്ററിന് മുന്നിൽ നടന്ന പ്രണയാഭ്യർഥനയെ പിന്തുണച്ചും എതിർത്തും പലരും രംഗത്തെത്തി
Malayalam News Live:മാസപ്പടി കേസ്; നിർണായക നീക്കവുമായി ഇഡി, വീണ അടക്കമുള്ളവർക്കെതിരായ തുടർനീക്കം നാളെ തീരുമാനിക്കും
കേസിന്റെ തുടർ കാര്യങ്ങൾക്കായി ഇഡി ഡയറക്ടർ നാളെ കൊച്ചിയിലെത്തും. വീണയടക്കമുഉള്ളവർക്കെതിരായ തുടർനീക്കം നാളെ തീരുമാനിക്കും. വീണയുടെ വീട്ടിൽ പരിശോധനയ്ക്കെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചതിലും ചർച്ച നടക്കും.