11:36 PM (IST) May 06

Malayalam News Live:13 മണിക്കൂർ നീണ്ട സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ്, 'സ്ഥിതി അതീവ ഗൗരവതരം, പാർട്ടി അടിത്തറ നഷ്ടമായ അവസ്ഥയിൽ'; തോൽവിയിൽ നേതൃത്വത്തിന് രൂക്ഷ വിമർശനം

നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് ശേഷം ചേർന്ന 13 മണിക്കൂർ നീണ്ട സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിൽ നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം ഉയർന്നു. പാർട്ടിയുടെ അടിത്തറ നഷ്ടമായെന്നും ജനങ്ങളിൽ നിന്ന് അകന്നുവെന്നും വിലയിരുത്തിയ യോഗം, കൂടുതൽ വിപുലമായ പരിശോധനകൾ നടത്താൻ തീരുമാനിച്ചു

Read Full Story
11:11 PM (IST) May 06

Malayalam News Live:24 മണിക്കൂർ വാർത്ത വിപ്ലവത്തിന്‍റെ ശിൽപ്പി, സിഎൻഎൻ സ്ഥാപകൻ ടെഡ് ടെർണർ വിടവാങ്ങി; ആഗോള മാധ്യമ മേഖലക്ക് വലിയ നഷ്ടം

സിഎൻഎൻ സ്ഥാപകനും 24 മണിക്കൂർ വാർത്താ സംപ്രേഷണത്തിന് തുടക്കമിട്ട മാധ്യമപ്രവർത്തകനുമായ ടെഡ് ടെർണർ (87) അന്തരിച്ചു. വാർത്താ, വിനോദ, കായിക മേഖലകളിൽ വലിയ സാമ്രാജ്യം കെട്ടിപ്പടുത്ത അദ്ദേഹം, ഐക്യരാഷ്ട്രസഭയ്ക്ക് ഒരു ബില്യൺ ഡോളർ സംഭാവന നൽകിയ വലിയ മനുഷ്യസ്‌നേഹി കൂടിയായിരുന്നു. അദ്ദേഹത്തിന്റെ വിയോഗം ആഗോള മാധ്യമ രംഗത്തിന് കനത്ത നഷ്ടമാണ്

Read Full Story
10:58 PM (IST) May 06

Malayalam News Live:'പി ജയരാജനെ വിളിക്കൂ പാർട്ടിയെ രക്ഷിക്കൂ', പിണറായിയുടെ മണ്ഡലത്തിൽ പിണറായിക്കെതിരെ ഫ്ലക്സ് ബോർഡ്

പി ജയരാജനായി പിണറായിയുടെ മണ്ഡലമായ ധർമടത്ത് ഫ്ലക്സ് ബോർഡ്. കടമ്പൂർ ആടൂരിലാണ് ബോർഡ് സ്ഥാപിച്ചത്

Read Full Story
10:23 PM (IST) May 06

Malayalam News Live:ഫസൽ വധക്കേസിലെ എട്ടാം പ്രതി, ശിക്ഷിക്കപ്പെട്ടാൽ അയോഗ്യൻ, കാരായി രാജന് സത്യപ്രതിജ്ഞക്ക് ഇളവ് നൽകി സിബിഐ കോടതി

ഫസൽ വധക്കേസിലെ വിചാരണയ്ക്ക് ഹാജരാകുന്നതിൽ നിന്ന് തലശ്ശേരിയിലെ നിയുക്ത എംഎൽഎ കാരായി രാജന് സിബിഐ കോടതി അവധി നൽകി

Read Full Story
09:21 PM (IST) May 06

Malayalam News Live:തെരഞ്ഞെടുപ്പ് വിജയാഹ്ലാദത്തിൽ ആടിൻ്റെ തലയറുത്ത സംഭവം; മുസ്ലിംലീഗ് പ്രവർത്തകർക്കെതിരെ കേസെടുത്ത് പൊലീസ്

തെളിനീർ ചിന്തകൻ എന്ന ഫേസ്ബുക്ക് പ്രൊഫൈൽ ഉടമക്കെതിരെയാണ് കേസ്. അനിമൽ ആക്ട് പ്രകാരവും, ബിഎൻഎസ് 325 (മൃഗങ്ങളെ ദ്രോഹിക്കുക) എന്നീ വകുപ്പുകളും ചേർത്താണ് കേസ്.

Read Full Story
09:19 PM (IST) May 06

Malayalam News Live:തോൽവിക്ക് കാരണമായത് പ്രധാനമായും 3 കാര്യങ്ങൾ, സിപിഎം നേതൃയോഗങ്ങളിൽ നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം

നിയമസഭാ തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ ചേർന്ന സിപിഎം നേതൃയോഗങ്ങളിൽ നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം ഉയർന്നു. സ്ഥാനാർത്ഥി നിർണയത്തിലെ പാളിച്ച, കണ്ണൂരിലെ സംഘടനാ പ്രശ്നങ്ങൾ, സംസ്ഥാന തലത്തിലെ വീഴ്ചകൾ എന്നിവയാണ് തോൽവിക്ക് കാരണമായി അംഗങ്ങൾ ചൂണ്ടിക്കാട്ടിയത്. എന്നാൽ, തിരുത്തലുകൾ വരുത്തി പാർട്ടി തിരിച്ചുവരുമെന്ന് സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി

Read Full Story
08:55 PM (IST) May 06

Malayalam News Live:'വിളിക്കുന്നത് രാഹുൽ ഗാന്ധിയുടെ പിഎ, കോണ്‍ഗ്രസ് നേതാക്കളും സംസാരിച്ചു', യുവതി വീണത് 25 ലക്ഷത്തിന്‍റെ തട്ടിപ്പ്

രാഹുൽ ഗാന്ധിയുടെ പേഴ്സണൽ അസിസ്റ്റന്‍റ് ആണെന്ന് പറഞ്ഞ് പറ്റിച്ച് യുവതിയിൽ നിന്ന് 25 ലക്ഷം കവർന്നു. ഭാവന പാണ്ഡെ എന്ന ഡെറാഡൂൺ നിവാസിനിക്കാണ് പണം നഷ്ടമായത്

Read Full Story
08:34 PM (IST) May 06

Malayalam News Live:കടുത്ത നിലപാടുമായി സിപിഐ; പ്രതിപക്ഷ നേതാവായി പിണറായി വേണ്ട, പിണറായി ശൈലി തോൽവിക്ക് ആക്കം കൂട്ടി

സിപിഐ നേതൃയോഗത്തിലാണ് നേതാക്കൾ അഭിപ്രായം അറിയിച്ചത്. പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് പുതിയ ആൾ വരണമെന്നും പിണറായി ശൈലി തോൽവിക്ക് ആക്കം കൂട്ടിയെന്നുമാണ് സിപിഐ ഉയർത്തുന്ന വിമർശനം.

Read Full Story
08:21 PM (IST) May 06

Malayalam News Live:മരണസമയത്ത് വെള്ളത്തിനോട് കടുത്ത വിരക്തി, സംശയം തോന്നിയ ഡോക്ടർമാർ പരിശോധന നടത്തി, ഏഴുവയസുകാരിയുടെ മരണം പേവിഷബാധമൂലം

തൃശൂരിലെ ഏഴുവയസുകാരിയുടെ മരണം പേവിഷബാധമൂലമെന്ന് സ്ഥിരീകരിച്ച് ആരോഗ്യവകുപ്പ്

Read Full Story
07:59 PM (IST) May 06

Malayalam News Live:മുഖ്യമന്ത്രി? നിരീക്ഷകർ തലസ്ഥാനത്തെത്തി, ആദ്യ കൂടിക്കാഴ്ച എകെ ആന്‍റണിയുമായി; നാളെ നിയമസഭ കക്ഷിയോഗം, ഒറ്റയ്ക്കൊറ്റക്ക് എംഎൽഎമാരുടെ അഭിപ്രായം തേടും

കേരളത്തിലെ അടുത്ത മുഖ്യമന്ത്രിയെ തീരുമാനിക്കാൻ എഐസിസി നിരീക്ഷകർ തിരുവനന്തപുരത്തെത്തി. എകെ ആന്റണിയുമായി ആദ്യ കൂടിക്കാഴ്ച നടത്തിയ ഇവർ, നാളെ നടക്കുന്ന നിയമസഭാ കക്ഷിയോഗത്തിൽ എംഎൽഎമാരുടെ അഭിപ്രായം തേടും. മുഖ്യമന്ത്രി സ്ഥാനത്തിനായി കെ സി വേണുഗോപാൽ, വി ഡി സതീശൻ, ചെന്നിത്തല പക്ഷങ്ങൾക്കിടയിൽ ശക്തമായ അണിയറ നീക്കങ്ങൾ നടക്കുന്നുണ്ട്ർ

Read Full Story
07:54 PM (IST) May 06

Malayalam News Live:ഓടിക്കൊണ്ടിരിക്കുന്ന വണ്ടിയിൽ കയറരുതെന്ന് വി ഡി സതീശൻ; തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു, നിരീക്ഷരുമായി കൂടിക്കാഴ്ച്ച നടത്തും

മുഖ്യമന്ത്രി ചർച്ചകളോട് പ്രതികരിച്ച് വിഡി സതീശൻ. ഓടിക്കൊണ്ടിരിക്കുന്ന വണ്ടിയിൽ കയറരുതെന്നും ഓടുന്ന വണ്ടിയിൽ സമാധാനമായി ഇരിക്കുകയെന്നും കോൺ​ഗ്രസ് നേതാവ് വി ഡി സതീശൻ.

Read Full Story
07:46 PM (IST) May 06

Malayalam News Live:സർവ്വം ട്വിസ്റ്റുകള്‍, നഷ്ടപ്പെട്ട പദവികള്‍, വിഡി സതീശന്‍റെ രാഷ്ട്രീയ ജീവിതം

'സമൂഹത്തിന്‍റെയും രാഷ്ട്രീയത്തിന്‍റെയും ശീലങ്ങൾ മാറുമ്പോൾ സൗമ്യഭാവമുള്ള കോൺഗ്രസ്സിന്‍റെ പതിവ് രാഷ്ട്രീയ വഴക്കം ചെലവായെന്നുവരില്ല. അങ്ങനെയൊരു രാഷ്ട്രീയ ഭൂമികയിൽ വി. ഡി. സതീശന് ഭാവിയുണ്ട്' എം ജി അനീഷും നിസാം സെയ്ദും എഴുതുന്നു

Read Full Story
06:25 PM (IST) May 06

Malayalam News Live:നിരീക്ഷകരെത്തും മുമ്പ് തിരക്കിട്ട നീക്കവുമായി സതീശന്‍ ക്യാമ്പ്; എംഎൽമാരെ മറിക്കാൻ നീക്കം, 'രണ്ടാമത്തെ ചോയ്സ് ആയെങ്കിലും പേര് പറയണം'

എംഎൽഎമാരെ കാണാൻ കേന്ദ്ര നിരീക്ഷകരെത്തും മുൻപ് കെസി വേണുഗോപാലിനും രമേശ് ചെന്നിത്തലയ്ക്കുമൊപ്പമുള്ള എംഎല്‍എമാരെ സ്വന്തം പക്ഷത്തെത്തിക്കാന്‍ വിഡി സതീശന്‍ ക്യാമ്പിന്‍റെ നീക്കം.

Read Full Story
06:21 PM (IST) May 06

Malayalam News Live:2 മണിക്കൂർ ഇരുന്ന് വിശദമായി ഭക്ഷണം കഴിച്ചു, ബില്ല് വന്നത് 5,900 രൂപ, പിന്നാലെ ഡിസ്കൗണ്ട് വേണമെന്ന് ആവശ്യം, കിട്ടാഞ്ഞതോടെ ആക്രമണം അഴിച്ചുവിട്ട് സംഘം

റസ്റ്റോറന്‍റിലെത്തി ഭക്ഷണം കഴിച്ചതിന് പിന്നാലെ ജീവനക്കാരെ മർദിച്ച് നാലംഗ സംഘം. ഹൈദരബാദിലെ സരൂർനഗറിലാണ് സംഭവം

Read Full Story
05:36 PM (IST) May 06

Malayalam News Live:മഴ കനക്കുന്നു; അടുത്ത മൂന്നു മണിക്കൂറിൽ രണ്ട് ജില്ലകളിൽ മഴ ശക്തമാവും,10 ജില്ലകളിൽ യെല്ലോ അലർട്ട്

മഴ ശക്തമാവുന്ന സാഹചര്യത്തിൽ 10 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

Read Full Story
05:32 PM (IST) May 06

Malayalam News Live:പഞ്ചാബിലെ ഇരട്ട സ്ഫോടനം - അന്വേഷണം ആരംഭിച്ച് എൻഐഎ, അമൃത്സറിൽ സുരക്ഷ ശക്തമാക്കി

പഞ്ചാബിലെ ഇരട്ട സ്ഫോടനത്തിൽ അന്വേഷണം ആരംഭിച്ച് എൻഐഎ. പരിക്കേറ്റ ഡെലിവറി ജീവനക്കാരനെ അന്വേഷണസംഘം ചോദ്യം ചെയ്യും. സംഭവസ്ഥലത്തുനിന്ന് ഫൊറൻസിക് സയൻസ് ലബോറട്ടറി സംഘം ശേഖരിച്ച സാംപിളുകൾ വിശദ പരിശോധനയ്ക്കായി അയച്ചു.

Read Full Story
05:32 PM (IST) May 06

Malayalam News Live:തമിഴകത്ത് വമ്പൻ ട്വിസ്റ്റ്, വിജയ് യെ വെട്ടിലാക്കി ഗവർണർ, കോൺഗ്രസ് പിന്തുണക്ക് പിന്നാലെ നൽകിയ കത്ത് തള്ളും, 'ഭൂരിപക്ഷം ഉറപ്പിച്ചാൽ മാത്രം സത്യപ്രതിജ്ഞ'

തമിഴ്നാട്ടിൽ സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിച്ച വിജയ്ക്ക് മുന്നിൽ വെല്ലുവിളിയുമായി ഗവർണർ. കേവല ഭൂരിപക്ഷമായ 118 എംഎൽഎമാരുടെ പിന്തുണ ഉറപ്പാക്കിയാൽ മാത്രമേ സത്യപ്രതിജ്ഞക്ക് അനുമതി നൽകു എന്ന് ഗവർണർ നിലപാടെടുത്തതോടെ വിജയ് വെട്ടിലായി. ഇതോടെ 5 എംഎൽഎമാരുടെ പിന്തുണ കൂടി ഉറപ്പാക്കാനുള്ള തീവ്രശ്രമത്തിലാണ് വിജയും ടിവികെ പാർട്ടിയും.
Read Full Story
05:15 PM (IST) May 06

Malayalam News Live:കുടുംബത്തോടൊപ്പം ഭുവനേശ്വരന്‍റെ രക്തസാക്ഷി മണ്ഡപത്തിലെത്തി ജി സുധാകരൻ, പുഷ്പാർച്ചന നടത്തി

ജി സുധാകരൻ സഹോദരൻ ഭുവനേശ്വരന്‍റെ രക്തസാക്ഷി മണ്ഡപത്തിലെത്തി പുഷ്പാർച്ചന നടത്തി. ചാരുംമൂട് ഏരിയ കമ്മിറ്റിയുടെ കീഴിലാണ് രക്തസാക്ഷി മണ്ഡപം

Read Full Story
04:27 PM (IST) May 06

Malayalam News Live:കനത്ത തോൽവിക്ക് ശേഷം ആദ്യമായി വാർത്താസമ്മേളനം വിളിച്ച് എംവി ​ഗോവിന്ദൻ; അപ്രതീക്ഷിത പരാജയമെന്ന് പ്രതികരണം, കാരണം കണ്ടെത്താൻ പാർട്ടി റിവ്യു

കേരള നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് ശേഷം വാർത്താസമ്മേളനം നടത്തുകയായിരുന്നു എംവി ഗോവിന്ദൻ. 

Read Full Story
04:26 PM (IST) May 06

Malayalam News Live:'തോൽക്കാൻ കാരണം സിപിഎം-ബിജെപി കൂട്ടുകെട്ട്, ലീഗ് കാലുവാരിയിട്ടില്ല', വ്യക്തത വരുത്തി പിവി അൻവർ

ബേപ്പൂരിൽ ലീഗ് കാലു വാരിയെന്ന വാർത്തകൾ അടിസ്ഥാന രഹിതമെന്ന് പി വി അൻവർ. യുഡിഎഫ് ഒറ്റക്കെട്ടായാണ് പ്രവർത്തിച്ചതെന്നും ആരോടും ഒരു പരാതിയും ഇല്ല എന്നും പ്രതികരണം

Read Full Story