08:49 AM (IST) Oct 10

ഇരിങ്ങാലക്കുടയിൽ ആക്രി കടയിൽ തീ പിടുത്തം

ഇരിങ്ങാലക്കുടയിൽ ആക്രി സാധനങ്ങൾക്ക് തീപിടിച്ചു. ക്രൈസ്റ്റ് കോളേജ് ജംഗ്ഷന് സമീപമുള്ള കടയിൽ തീപിടിത്തം ഉണ്ടായത്. ഫയർഫോഴ്സെത്തി തീ നിയന്ത്രണ വിധേയമാക്കി.

07:38 AM (IST) Oct 10

മിൽട്ടൺ കൊടുങ്കാറ്റ് അമേരിക്കൻ തീരത്ത്

മിൽട്ടൺ കൊടുങ്കാറ്റ് ഫ്ലോറിഡ തീരം തൊട്ടു. മിൽട്ടൺ ചുഴലിക്കാറ്റ് ഭീതിയിൽ അമേരിക്ക. ഫ്ലോറിഡയുടെ തീരപ്രദേശങ്ങളിൽ കനത്ത മഴയും കാറ്റും തുടങ്ങി. 6 എയർപോർട്ടുകൾ അടച്ചു. 2000 ത്തോളം വിമാന സർവീസുകൾ നിർത്തലാക്കി. ലക്ഷക്കണക്കിന് കുടുംബങ്ങൾ വീടുകൾ ഒഴിഞ്ഞു സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറി.

07:37 AM (IST) Oct 10

രത്തന്‍ ടാറ്റയ്ക്ക് അന്ത്യാഞ്ജലി

വ്യവസായ പ്രമുഖനും ടാറ്റാ ഗ്രൂപ്പിന്റെ ചെയര്‍മാന്‍ എമിരറ്റ്സുമായ രത്തന്‍ ടാറ്റയ്ക്ക് അന്ത്യാഞ്ജലി. മുംബൈ എൻസിപിയെ ഓഡിറ്റോറിയത്തിൽ
10 മണി മുതല്‍ 3.30 വരെ പൊതുദര്‍ശനം നടക്കും. വൈകിട്ട് നാല് മണിക്ക് ശേഷം വർളി ശ്മശാനത്തിലായിരിക്കും സംസ്കാരം.

07:32 AM (IST) Oct 10

പ്രയാഗയെയും ശ്രീനാഥ് ഭാസിയെയും ഇന്ന് ചോദ്യം ചെയ്യും

ഗുണ്ടാ തലവൻ ഓം പ്രകാശ് പ്രതിയായ ലഹരിക്കേസിൽ നടി പ്രയാഗ മാർട്ടിനെയും നടൻ ശ്രീനാഥ്‌ ഭാസിയേയും ഇന്ന് ചോദ്യം ചെയ്യും. രാവിലെ 10 മണിക്ക് പ്രയാഗയോടും 11 മണിക്ക് ശ്രീനാഥിനോടും മരട് പൊലീസ് സ്റ്റേഷനിൽ ഹാജരാകാനാണ് പൊലീസ് നിർദേശം. കേസിൽ ഇന്നലെ ഗുണ്ടാ നേതാവായ തമ്മനം ഫൈസലിനെ പൊലീസ് ചോദ്യം ചെയ്തിരുന്നു. Read More

07:31 AM (IST) Oct 10

7 ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഏഴ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്.