ഇന്ന് കോഴിക്കോട് ചേർന്ന സിപിഎം ജില്ലാ കമ്മിറ്റിയിലാണ് തീരുമാനം അറിയിച്ചത്. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പങ്കെടുത്ത കമ്മിറ്റിയിലാണ് തീരുമാനം.
- Home
- News
- Kerala News
- നിമിഷപ്രിയയുടെ മോചനം: പി കെ ദിവാകരനെ സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റിയിലേക്ക് തിരിച്ചെടുത്തു
നിമിഷപ്രിയയുടെ മോചനം: പി കെ ദിവാകരനെ സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റിയിലേക്ക് തിരിച്ചെടുത്തു

യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന മലയാളി നേഴ്സ് നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് ചർച്ചകൾ ഇന്നും തുടരും. ദയാധനം സ്വീകരിക്കുന്നതിൽ കൂടി അന്തിമതീരുമാനത്തിൽ എത്തലാണ് അടുത്ത ഘട്ടം. വിഷയത്തിൽ ഇടപെട്ടതായി കാട്ടി കൂടുതൽ പേർ രംഗത്തെത്തുകയാണ്. കൊല്ലപ്പെട്ട തലാലിന്റെ സഹോദരനുമായി സംസാരിച്ചതായി അവകാശപ്പെട്ട് സൗദിയിലെ മലയാളി വ്യവസായിയും രംഗത്തെത്തി. കഴിഞ്ഞ ദിവസങ്ങളിലായി കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ വഴി നടത്തിയ ചർച്ചകളും വധശിക്ഷ നീട്ടിവെക്കുന്നതിലേക്ക് നയിച്ചിരുന്നു. കേന്ദ്രസർക്കാർ ഇക്കാര്യം തള്ളുകയും ചെയ്തിരുന്നു.
Malayalam News Live : പി കെ ദിവാകരനെ സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റിയിലേക്ക് തിരിച്ചെടുത്തു
Malayalam News Live : വയനാട്ടില്‍ കൂട്ടബലാത്സംഗം; രണ്ട് പേർ ചേർന്ന് 16 കാരിയെ മദ്യം നൽകി പീഡിപ്പിച്ചു
വയനാട് മാനന്തവാടിയിലാണ് സംഭവം. 16 കാരിയായ പെണ്‍കുട്ടിയെ രണ്ട് പേർ ചേർന്ന് മദ്യം നൽകി ബലാത്സംഗം ചെയ്യുകയായിരുന്നു.
Malayalam News Live : തിരുവനന്തപുരത്ത് 14 കാരൻ ഫ്ലാറ്റിൽ നിന്ന് വീണ് മരിച്ചു; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം
ശ്രീകാര്യം സ്വദേശിയും കഴക്കൂട്ടം സ്വകാര്യ സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയുമായ പ്രണവാണ് ചെങ്കോട്ടുകോണത്ത് ഫ്ലാറ്റിന്റെ നിന്നും താഴേക്ക് വീണ് മരിച്ചത്.
Malayalam News Live : ആശങ്കയായി വീണ്ടും എച്ച് 1 എൻ 1; കൊല്ലത്ത് 4 വിദ്യാർത്ഥികൾക്ക് രോഗം സ്ഥിരീകരിച്ചു
എസ് എൻ ട്രസ്റ്റ് സെൻട്രൽ സ്കൂളിലെ നാല് കുട്ടികൾക്കാണ് എച്ച് 1 എൻ 1 രോഗം സ്ഥിരീകരിച്ചത്. നാല് പേരും ഒരേ ക്ലാസിലെ വിദ്യാർത്ഥികളാണ്.
Malayalam News Live : ബാങ്കിൽ ജോലി ചെയ്തത് 38 വർഷം, വയസ് 71; ദിവസേന 10 മണിക്കൂർ പഠനം; ഫലം സിഎ പരീക്ഷയിൽ മികച്ച വിജയം, പ്രായം വെറും നമ്പറാണ്!
ജയ്പൂരിൽ നിന്നുള്ള റിട്ടയേർഡ് ബാങ്ക് ഉദ്യോഗസ്ഥൻ താരാചന്ദ് അഗർവാൾ എന്ന 71കാരനെക്കുറിച്ചുള്ള വാർത്ത ഇതിന് ഉദാഹരണമാണ്. 71ാം വയസിൽ ചാർട്ടേഡ് അക്കൗണ്ടന്റ് പരീക്ഷയിൽ മികച്ച വിജയം നേടി പ്രചോദനമായിരിക്കുകയാണ് താരാചന്ദ്.
Malayalam News Live : മുസ്ലിം സമുദായത്തിനെതിരായ വിദ്വേഷ പ്രസംഗം; പിസി ജോർജിനെതിരെ കേസെടുക്കണമെന്ന് കോടതി, പൊലീസ് നിര്‍ദേശം
തൊടുപുഴ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെതാണ് ഉത്തരവ്. തൊടുപുഴ പൊലീസിനോടാണ് കേസെടുക്കാൻ കോടതി നിർദ്ദേശം നൽകിയത്.
Malayalam News Live : നൂറ് ജില്ലകൾക്കായി നീക്കിവച്ചത് 24000 കോടി രൂപ, പ്രയോജനം ലഭിക്കുക 1.7 കോടി പേർക്ക്; പുതിയ പദ്ധതിയുമായി കേന്ദ്ര സർക്കാർ
രാജ്യത്ത് കാർഷിക മേഖലയുടെ അഭിവൃദ്ധി ലക്ഷ്യമിട്ട് പ്രധാനമന്ത്രി ധൻ-ധാന്യ കൃഷി യോജന എന്ന പേരിൽ പുതിയ പദ്ധതി കേന്ദ്രസർക്കാർ ആവിഷ്‌കരിച്ചു
Malayalam News Live : ഓണായിക്കിടന്ന ലൈറ്റ് ഓഫാക്കാൻ അയൽക്കാരനെത്തി, മുൻവാതിൽ തുറന്നു കിടക്കുന്നതായി കണ്ടു, പൊലീസെത്തി പരിശോധിച്ചപ്പോള്‍ അറിഞ്ഞത് മോഷണവിവരം
ആലപ്പുഴ വള്ളികുന്നത്ത് വീട് കുത്തി തുറന്ന് മോഷണം. അഞ്ചു പവൻ സ്വർണവും പണവും നഷ്ടമായി.
Malayalam News Live : സംസ്ഥാനത്ത് വീണ്ടും നിപ രോഗബാധ - പാലക്കാട് രോഗം ബാധിച്ച് മരിച്ചയാളുടെ മകനും നിപ സ്ഥിരീകരിച്ചു
മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന 32കാരന് രോഗം സ്ഥിരീകരിച്ചു
Malayalam News Live : പത്തനംതിട്ട വെച്ചൂച്ചിറയിൽ ഭാര്യാമാതാവിനെ മരുമകൻ തൂമ്പ കൊണ്ട് അടിച്ചു കൊലപ്പെടുത്തി
54കാരിയായ ഉഷാമണിയെ ആണ് മരുമകൻ സുനിൽ തൂമ്പ കൊണ്ട് അടിച്ചു കൊന്നത്.
Malayalam News Live : വീണ്ടും പെരുമഴക്കാലം എത്തി, കേരളത്തിൽ 5 ദിവസം അതിശക്ത മഴ മുന്നറിയിപ്പ്; വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു
ഇന്ന് ഇടുക്കി, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലും നാളെയും മറ്റന്നാളും കണ്ണൂർ, കാസറഗോഡ് ജില്ലകളിലുമാണ് ഓറഞ്ച് അലർട്ട്
Malayalam News Live : കാലിക്കറ്റ് സർവകലാശാല സിലബസ് - വേടന്റെയും ഗൗരിലക്ഷ്മിയുടെയും പാട്ടുകൾ ഒഴിവാക്കണം; വിദഗ്ധസമിതി ശുപാർശ
പാട്ടുകൾ തമ്മിലുള്ള താരതമ്യ പഠനം മലയാളം വിദ്യാർത്ഥികൾക്ക് അപ്രാപ്യമാണെന്നാണ് വിദഗ്ധ സമിതിയുടെ കണ്ടെത്തൽ.
Malayalam News Live : വയറിളക്കവും ഛർദ്ദിയും, തൃക്കാക്കരയിൽ കോളേജ് ഹോസ്റ്റലിലെ 35 വിദ്യാർത്ഥികൾ ആശുപത്രിയിൽ
25 പെൺകുട്ടികളേയും, 10 ആൺകുട്ടികളേയുമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.
Malayalam News Live : 'നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിയത് കേന്ദ്രസർക്കാരിൻ്റെ ഇടപെടലിലൂടെ'; കേസിൽ നിരവധി സങ്കീർണതകളുണ്ടെന്നും വി മുരളീധരൻ
നിമിഷപ്രിയ കേസിൽ നിരവധി സങ്കീർണതകളുണ്ടെന്ന് മുൻ കേന്ദ്ര സഹമന്ത്രി വി മുരളീധരൻ
Malayalam News Live : ഡ്രൈവിങ് ലൈസൻസ് പരീക്ഷാ പരിഷ്കരണത്തിൽ സർക്കാരിന് തിരിച്ചടി, പരിഷ്കരണം ഹൈക്കോടതി റദ്ദാക്കി
കാർ ടെസ്റ്റിന് നേരത്തെയുണ്ടായിരുന്ന എച്ച് ഒഴിവാക്കി, പകരം സിഗ്സാഗ് ഡ്രൈവിങും പാര്‍ക്കിങും ചേർത്തടക്കമായിരുന്നു ഡ്രൈവിങ് ലൈസൻസ് പരീക്ഷ പരിഷ്ക്കരിച്ചത്.
Malayalam News Live : തെരുവുനായ പ്രശ്നത്തിൽ നിര്‍ണായക ഇടപെടൽ; രോഗബാധിതരായ നായ്ക്കളെ ദയാവധം നടത്താം, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അനുമതി നൽകും
രോഗബാധിതരായ തെരുവുനായകളെ ദയാവധം നടത്താൻ അനുമതി നൽകാൻ തീരുമാനമായി.
Malayalam News Live : സ്കൂൾ സമയമാറ്റം - 'ചർച്ചയ്ക്ക് പ്രസക്തിയില്ല'; വിദ്യാഭ്യാസ മന്ത്രിയുടെ നിലപാടിൽ അതൃപ്തി അറിയിച്ച് പിഎംഎ സലാം, ചർച്ചയിൽ പങ്കെടുക്കാൻ സമസ്ത
നിലപാട് മാറ്റില്ലെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞ സാഹചര്യത്തിൽ ഇനി മതസംഘടനകൾ ചർച്ചകൾക്ക് പോയിട്ട് എന്ത് കാര്യമെന്നും സലാം ചോദിച്ചു.
Malayalam News Live : വിതുരയിലേക്ക് പോയ കെഎസ്ആർടിസി ബസിൽ അതേ ദിശയിലെത്തിയ സ്കൂട്ടർ തട്ടി; റോഡിലേക്ക് വീണ സ്ത്രീക്ക് ദാരുണാന്ത്യം
നെടുമങ്ങാട്-വലിയ മലയിൽ കെഎസ്ആർടിസി ബസ് തട്ടി ടൂവീലർ യാത്രികയ്ക്ക് ദാരുണാന്ത്യം.
Malayalam News Live : 'നിമിഷപ്രിയയുടെ വധശിക്ഷ എപ്പോൾ വേണമെങ്കിലും നടപ്പാക്കാമെന്ന് ആശങ്ക'; നീട്ടിവച്ചത് എത്രകാലത്തേക്കെന്ന് വ്യക്തയില്ലെന്ന് ആക്ഷൻ കൗൺസിൽ
നിമിഷപ്രിയയുടെ മോചനത്തിനായി പ്രവർത്തിക്കുന്ന ആക്ഷൻ കൗൺസിൽ അംഗങ്ങൾ കാന്തപുരത്തെ കാണാനെത്തി
Malayalam News Live : 'ഞങ്ങളുടെ ആവശ്യം ഖ്വിസാസ് (നീതി), പണം പകരമാകില്ല, എത്ര സമയം നീണ്ടാലും നീതി നടപ്പാക്കപ്പെടും'; നിമിഷ പ്രിയക്ക് മാപ്പില്ലെന്ന് തലാലിന്‍റെ സഹോദരൻ
നീതി (ഖ്വിസാസ്) മാത്രമാണ് ആവശ്യമെന്നും ഒത്തുതീർപ്പിനോ ദയാധനത്തിനോ തയ്യാറല്ലെന്നും കൊല്ലപ്പെട്ട തലാലിന്റെ സഹോദരൻ വ്യക്തമാക്കി