11:56 PM (IST) Nov 16

Malayalam News Live:ജനപ്രിയ സാഹിത്യകാരന്മാർക്ക് അക്കാദമി പുരസ്കാരം കൊണ്ട് പ്രയോജനമില്ലെന്ന് ഇ സന്തോഷ്‌ കുമാർ

ജനപ്രിയ സാഹിത്യങ്ങൾക്ക് അക്കാദമി പുരസ്കാരം നൽകുന്നതിൽ വിയോജിപ്പുമായി വയലാർ അവാർഡ് ജേതാവ് ഇ സന്തോഷ്‌ കുമാർ. അവാർഡുകളുടെ ഉദ്ദേശമെന്താണെന്ന് അക്കാദമികൾക്കും ജൂറിക്കും ബോധം ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.

Read Full Story
10:39 PM (IST) Nov 16

Malayalam News Live:കണ്ണഞ്ചിപ്പിക്കുന്ന പ്രകടനം കണ്ട് കണ്ണ് തള്ളാം; ദുബൈ എയർഷോയ്ക്ക് നാളെ തുടക്കം

ദുബൈ എയർഷോയ്ക്ക് നാളെ തുടക്കം. 21 വരെയാണ് പ്രകടനം നടക്കുക. എയർഷോയിൽ വിമാനങ്ങളിലെ ആഡംബരങ്ങളിൽ വരുന്ന പുതിയ മാറ്റങ്ങളാണ് കമ്പനികൾ അവതരിപ്പിക്കുന്നത്.

Read Full Story
10:21 PM (IST) Nov 16

Malayalam News Live:ബിഎൽഒയുടെ ആത്മഹത്യ - അനീഷ് ജോർജിന് തൊഴിൽ സമ്മർദം ഇല്ലായിരുന്നെന്ന് ജില്ലാ കളക്ടർ

അനീഷ് ജോർജിന് തൊഴിൽ സമ്മർദം ഇല്ലായിരുന്നെന്നും വിതരണം ചെയ്യാൻ ബാക്കി ഉണ്ടായിരുന്നത് 50 ഫോമുകൾ മാത്രമായിരുന്നെന്നും കണ്ണൂർ കളക്ടർ. സഹായം വേണ്ടതുണ്ടോ എന്നറിയാൻ ഉദ്യോഗസ്ഥർ വിളിച്ചപ്പോഴും ആവശ്യമില്ലെന്നായിരുന്നു അനീഷിന്‍റെ മറുപടിയെന്നും അദ്ദേഹം പറഞ്ഞു.

Read Full Story
09:57 PM (IST) Nov 16

Malayalam News Live:സിപിഐ വിട്ട ശ്രീനാദേവി കുഞ്ഞമ്മ കോണ്‍ഗ്രസിലേക്ക്, നാളെ അംഗത്വം സ്വീകരിക്കും; പള്ളിക്കൽ ഡിവിഷനിൽ സ്ഥാനാർത്ഥിയായേക്കും

സിപിഐ വിട്ട മുൻ ജില്ലാ പഞ്ചായത്തംഗം ശ്രീനാദേവി കുഞ്ഞമ്മ കോണ്‍ഗ്രസിലേക്ക്

Read Full Story
09:44 PM (IST) Nov 16

Malayalam News Live:വോട്ടർ പട്ടികയിൽ നിന്ന പുറത്താക്കിയ സംഭവം - ഹൈക്കോടതിയെ സമീപിച്ച് വൈഷ്ണ സുരേഷ്

വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കിയ നടപടിയിൽ ഹൈക്കോടതിയെ സമീപിച്ച് കോൺഗ്രസ് സ്ഥാനാർഥി വൈഷ്ണ സുരേഷ്. പേര് വെട്ടിയ നടപടി റദാക്കണമെന്നാണ് ആവശ്യം.

Read Full Story
09:36 PM (IST) Nov 16

Malayalam News Live:രഹസ്യ വിവരത്തെ തുടർന്ന് പരിശോധന, ഇടുക്കി വാഗമണ്ണിൽ എംഡിഎംഎയുമായി രണ്ട് പേർ പിടിയിൽ

ഇടുക്കി വാഗമണ്ണിൽ 47 ഗ്രാം എംഡിഎംഎയുമായി രണ്ട് പേരെ പീരുമേട് എക്സൈസ് സംഘം പിടികൂടി

Read Full Story
08:53 PM (IST) Nov 16

Malayalam News Live:വർക്കല ട്രെയിൻ അതിക്രമം; നടന്ന സംഭവങ്ങൾ വിവരിച്ച് പ്രധാന സാക്ഷി, ശങ്കറിനെ കണ്ടെത്തിയത് വലിയ തെരച്ചിലിന് ശേഷം

വർക്കലയിൽ ട്രെയിനിൽ നിന്ന് യുവതിയെ തള്ളിയിട്ട സംഭവത്തില്‍ പ്രതികരണവുമായി പ്രധാന സാക്ഷി ശങ്കർ ബഷ്വാന്‍

Read Full Story
08:23 PM (IST) Nov 16

Malayalam News Live:കൽപ്പാത്തി അഗ്രഹാരത്തെ ഭക്തി സാന്ദ്രമാക്കി ദേവരഥ സംഗമം, എത്തിയത് ആയിരങ്ങൾ

കൽപ്പാത്തി അഗ്രഹാരത്തെ ഭക്തി സാന്ദ്രമാക്കി ദേവരഥ സംഗമം. ദേവരഥ സംഗമം കാണാൻ ആയിരങ്ങളാണ് കൽപ്പാത്തിയിലെത്തിയത്

Read Full Story
08:03 PM (IST) Nov 16

Malayalam News Live:​പുള്ളിമാനുകൾ ചത്ത സംഭവം - ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിച്ച ജീവനക്കാരന് സസ്പെൻഷൻ

പുത്തൂർ സുവോളജിക്കൽ പാർക്കിൽ പുള്ളിമാനുകൾ ചത്ത സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിന് ജീവനക്കാരന് സസ്പെൻഷൻ. മാന്ദാമംഗലം ഫോറസ്റ്റ് സ്റ്റേഷനിലെ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ പി കെ മുഹമ്മദ് ഷമീമിനെയാണ് സസ്പെൻഡ് ചെയ്തത്

Read Full Story
07:23 PM (IST) Nov 16

Malayalam News Live:ചെങ്കോട്ട സ്ഫോടനം; ഉമർ നബയുടെ അടുത്ത സഹായി പിടിയിൽ, കേസിൽ എൻഐഎയുടെ ആദ്യ ഔദ്യോഗിക പ്രതികരണം

ചെങ്കോട്ട സ്ഫോടനത്തില്‍ ഒരാൾകൂടി അറസ്റ്റില്‍. ഉമർ നബിയുടെ സഹായിയാണ് എന്‍ഐഎയുടെ പിടിയിലായിരിക്കുന്നത്

Read Full Story
06:38 PM (IST) Nov 16

Malayalam News Live:ബിഎൽഓമാർ നേരിടുന്നത് അമിതമായ ജോലി ഭാരം; അനീഷ് ജോർജിന്റെ ആത്മഹത്യ ഗൗരവമായി അന്വേഷിക്കണമെന്ന് വിഡി സതീശൻ

കണ്ണൂരിലെ ബിഎൽഓയുടെ ആത്മഹത്യ ഗൗരവമായി അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ്. തെരഞ്ഞെടുപ്പ് കമ്മീഷനും സർക്കാരും കൃത്യമായി അന്വേഷിച്ച് മറുപടി പറയണമെന്നും വി‍‍‍‍ഡി സതീശൻ പറഞ്ഞു.

Read Full Story
06:07 PM (IST) Nov 16

Malayalam News Live:എസ്ഐആർ നീട്ടിവെക്കണമെന്ന ആവശ്യം പരിഗണിക്കാനാകില്ല, തീരുമാനമെടുക്കേണ്ടത് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെന്ന് ചീഫ് ഇലക്ടറൽ ഓഫീസർ

എസ്ഐആർ നീട്ടിവെക്കണമെന്ന സർവീസ് സംഘടനകളുടെ ആവശ്യം പരിഗണിക്കാനാകില്ലെന്ന് ചീഫ് ഇലക്ടറൽ ഓഫീസർ. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടതെന്നും ജോയിൻ്റ് കൗൺസിൽ സെക്രട്ടറി നൽകിയ കത്തിന് മറുപടി.

Read Full Story
05:47 PM (IST) Nov 16

Malayalam News Live:അനീഷ് ജോർജിന്റെ മരണം - സംസ്ഥാന വ്യാപകമായി നാളെ ബിഎൽഒമാർ ജോലി ബഹിഷ്കരിക്കും

അനീഷ് ജോർജിന്റെ ആത്മഹത്യയെ തുടർന്ന് സംസ്ഥാന വ്യാപകമായി നാളെ ബിഎൽഒമാർ ജോലിയിൽ നിന്ന് വിട്ടുനിൽക്കും. ചീഫ് ഇലക്ടറൽ ഓഫീസിലേക്കും സംസ്ഥാനത്തെ എല്ലാ ജില്ലാ വരണാധികാരികളുടെയും ഓഫീസുകളിലേക്കും പ്രതിഷേധ മാർച്ചും നടത്തും.

Read Full Story
05:42 PM (IST) Nov 16

Malayalam News Live:ശബരിമല നട തുറന്നു; മണ്ഡലകാല തീർത്ഥാടനത്തിന് തുടക്കം, ആദ്യദിനം നല്ല തിരക്ക്

മണ്ഡല മകരവിളക്ക് ഉത്സവത്തിനായി ശബരിമല നടതുറന്നു. കണ്‌ഠരര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേൽശാന്തിയായ അരുണ്‍കുമാര്‍ നമ്പൂതിരിയാണ് നടതുറന്നത്

Read Full Story
05:27 PM (IST) Nov 16

Malayalam News Live:ശബരിമലയിൽ ഡോളി സർവീസ് അലങ്കോലപ്പെട്ടു, പമ്പയിൽ കാത്തുകിടക്കുന്നത് അനവധി പേർ

ശബരിമലയിൽ ആദ്യ ദിവസം തന്നെ ഡോളി സർവീസ് അലങ്കോലപ്പെട്ടു. മരാമത്തും വിജിലൻസും ചേർന്ന് നടത്തേണ്ട പരിശോധന പൂർത്തിയാകാത്തതാണ് സർവീസ് മുടങ്ങാൻ കാരണം.

Read Full Story
04:39 PM (IST) Nov 16

Malayalam News Live:ബിഎൽഒയുടെ ആത്മഹത്യ - മകൻ ജീവനൊടുക്കാൻ കാരണം എസ്ഐആർ സമ്മർദം മാത്രം, ഏതെങ്കിലും വ്യക്തിക്കോ സമൂഹത്തിനോ യാതൊരു ബാധ്യതയുമില്ലെന്ന് അനീഷ് ജോർജിന്റെ പിതാവ്

അനീഷ് ജോർജ് ജീവനൊടുക്കാൻ കാരണം എസ് ഐ ആർ സമ്മർദം മാത്രമാണെന്ന് പിതാവ്. എസ്ഐആറുമായി ബന്ധപ്പെട്ട് മകൻ കുറേ ദിവസങ്ങളായി ടെൻഷനിൽ നടക്കുകയായിരുന്നെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

Read Full Story
04:28 PM (IST) Nov 16

Malayalam News Live:സർക്കാർ സാമൂഹ്യ നീതി ഹോസ്റ്റലിൽ വിദ്യാർത്ഥിക്ക് ക്രൂര മർദനം, കരഞ്ഞപേക്ഷിച്ചിട്ടും തുടർച്ചയായി മുഖത്തടിക്കുന്ന ദ‍ൃശ്യങ്ങൾ പുറത്ത്; സംഭവം രാമനാഥപുരത്ത്

തമിഴ്നാട് രാമനാഥപുരത്തെ സർക്കാർ സാമൂഹ്യ നീതി ഹോസ്റ്റലിൽ വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ച് സീനിയർ വിദ്യാർത്ഥികൾ

Read Full Story
03:49 PM (IST) Nov 16

Malayalam News Live:പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടു; കേരളത്തിലെ മഴ സാഹചര്യം മാറുന്നു, കേന്ദ്ര അറിയിപ്പ് 5 ദിവസം ഇടിമിന്നൽ മഴ ജാഗ്രത; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

വിവിധ ജില്ലകളിൽ അടുത്ത 5 ദിവസങ്ങളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് കോട്ടയം, ഇടുക്കി ജില്ലകളിലും നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലുമാണ് യെല്ലോ അലർട്ട്

Read Full Story
03:40 PM (IST) Nov 16

Malayalam News Live:വർക്കല ട്രെയിൻ അതിക്രമം; സാക്ഷിയെ കണ്ടെത്തി പൊലീസ്, നടത്തിയത് വലിയ തെരച്ചിൽ

വർക്കലയിൽ ട്രെയിനിൽ നിന്ന് പെണ്‍കുട്ടിയെ ചവിട്ടി തള്ളിയിട്ട കേസിലെ മുഖ്യ സാക്ഷിയെ പൊലീസ് കണ്ടെത്തിയത് നൂറിലധികം ആളുകളെ കണ്ടതിന് ശേഷം

Read Full Story
03:21 PM (IST) Nov 16

Malayalam News Live:അമിത് ഷാ നടത്തിയ നിർണായക ചർച്ച വിജയം, 'നി മോ' സുനാമി ആഞ്ഞടിച്ച ബിഹാറിൽ മുഖ്യമന്ത്രി സ്ഥാനം നിതീഷിന് തന്നെ; ബിജെപിക്ക് ഉപമുഖ്യമന്ത്രിയടക്കം 16 മന്ത്രി

ബി ജെ പിക്ക് ഉപമുഖ്യമന്ത്രി പദം ഉള്‍പ്പെടെ 16 മന്ത്രിമാര്‍. ചിരാഗ് പാസ്വാന്‍റെ എല്‍ ജെ പിക്ക് മൂന്നും ജിതിന്‍ റാം മാഞ്ചിയുടേയും ഉപേന്ദ്ര കുശ്വയുടേയും പാര്‍ട്ടികള്‍ക്ക് ഓരോ മന്ത്രിസ്ഥാനവും ലഭിക്കും

Read Full Story