- Home
- News
- Kerala News
- ഇപിയുടെ ഭാര്യ കർത്തയിൽനിന്ന് പണം വാങ്ങിയെന്ന ആരോപണം നിഷേധിച്ച് 'വൈദേകം' മാനേജർ, ജയിംസ് മാത്യു ഭീഷണിപ്പെടുത്തിയെന്ന് ശ്യാംജിത്ത്
LIVE NOW
ഇപിയുടെ ഭാര്യ കർത്തയിൽനിന്ന് പണം വാങ്ങിയെന്ന ആരോപണം നിഷേധിച്ച് 'വൈദേകം' മാനേജർ, ജയിംസ് മാത്യു ഭീഷണിപ്പെടുത്തിയെന്ന് ശ്യാംജിത്ത്

Summary
സംസ്ഥാനത്ത് ഇന്നും തീവ്ര മഴയ്ക്ക് സാധ്യത. കോഴിക്കോടും മലപ്പുറത്തും വയനാട്ടിലും റെഡ് അലർട്ട്. 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം നാളെയോടെ ചുഴലിക്കാറ്റായി മാറാൻ സാധ്യത.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
06:48 AM (IST) Oct 25
Asianet news Live ഇപിയുടെ ഭാര്യ കർത്തയിൽനിന്ന് പണം വാങ്ങിയെന്ന ആരോപണം നിഷേധിച്ച് 'വൈദേകം' മാനേജർ, ജയിംസ് മാത്യു ഭീഷണിപ്പെടുത്തിയെന്ന് ശ്യാംജിത്ത്
ഇ.പി. ജയരാജൻ്റെ ഭാര്യ ശശിധരൻ കർത്തയിൽനിന്ന് പണം വാങ്ങിയെന്ന ആരോപണം വൈദേകം റിസോർട്ട് മാനേജർ നിഷേധിച്ചു. ശ്യാംജിത്തിന്റെ ഭാര്യയെ ജോലിയിൽനിന്ന് പുറത്താക്കിയതിലുള്ള പ്രതികാരമാണ് ആരോപണങ്ങൾക്ക് പിന്നിലെന്നാണ് വിശദീകരണം. എന്നാൽ താൻ പോസ്റ്റിട്ടിട്ടില്ലെന്നും ജയിംസ് മാത്യു ഭീഷണിപ്പെടുത്തിയെന്നും ശ്യാംജിത്ത് പ്രതികരിച്ചു.
Read Full Story 06:30 AM (IST) Oct 25
Asianet news Live കാലാവസ്ഥ - സംസ്ഥാനത്ത് ഇന്നും കനത്ത മഴക്ക് സാധ്യത, മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്, അവധി, ന്യൂനമർദം ചുഴലിക്കാറ്റാകും
സംസ്ഥാനത്ത് ഇന്നും നാളെയും അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചു. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ട്. വയനാട്ടിൽ വിനോദസഞ്ചാരം നിരോധിക്കുകയും കർണാടകയിലും മഴ മുന്നറിയിപ്പ് നൽകുകയും ചെയ്തു.
Read Full Story