എംടി വാസുദേവൻ നായരുടെ വീട്ടിൽ മോഷണം നടന്നതായി പരാതി. 26 പവനോളമാണ് കൊട്ടാരം റോഡിലുള്ള വീട്ടിൽ നിന്ന് കളവ് പോയിരിക്കുന്നത്. എംടിയുടെ ഭാര്യ സരസ്വതിയുടെ പരാതിയിൽ നടക്കാവ് പൊലീസ് കേസ് എടുത്തു. സെപ്റ്റംബർ 22നും 30നും ഇടയിൽ മോഷണം നടന്നുവെന്നാണ് സംശയം. സ്വർണം ബാങ്ക് ലോക്കറിലാണെന്നാണ് സംശയമുണ്ടായിരുന്നത്. എന്നാൽ പരിശോധനയിൽ വീട്ടിലും ലോക്കറിലും ആഭരണങ്ങൾ ഇല്ലെന്ന് കണ്ടെത്തുകയായിരുന്നു. മൂന്ന് മാല, വള, കമ്മൽ, ഡയമണ്ട് കമ്മലും ലോക്കറ്റും, മരതകം പതിച്ച ലോക്കറ്റുമാണ് മോഷണം പോയവയിലുള്ളത്. നിലവിൽ കേസ് അന്വേഷിച്ചുവരികയാണ് പൊലീസ്.
Malayalam News Live: മനാഫിന് ആശ്വാസം; കേസെടുക്കാൻ കുടുംബം ആവശ്യപ്പെട്ടിട്ടില്ല

ഷിരൂരിലെ മണ്ണിടിച്ചിലിൽ പെട്ട് മരിച്ച അർജുന്റെ കുടുംബത്തിൻ്റെ പരാതിയിലെടുത്ത കേസിൽ നിന്ന് ലോറിയുടമ മനാഫിനെ ഒഴിവാക്കും. മനാഫിനെതിരെ കേസ് എടുക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടിരുന്നില്ല. മനാഫിന്റെ വീഡിയോയുടെ താഴെ കുടുംബത്തിന് നേരെ സൈബർ ആക്രമണം നടക്കുന്നു എന്നായിരുന്നു പരാതി. പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായിട്ടാണ് മനാഫിന്റെ പേര് എഫ്ഐആറിൽ ഉൾപ്പെടുത്തിയതെന്നും പൊലീസ് അറിയിച്ചു. എഫ്ഐആറിൽ നിന്ന് മനാഫിനെ ഒഴിവാക്കുമെന്നാണ് പൊലീസ് പറയുന്നത്.
എംടിയുടെ വീട്ടിൽ മോഷണം; ഡയമണ്ടും മരതകവും പതിച്ച ആഭരണങ്ങൾ ഉൾപ്പെടെ നഷ്ടപ്പെട്ടത് 26 പവൻ,അന്വേഷണം തുടങ്ങി പൊലീസ്
വിവാദങ്ങൾ കത്തുന്നു; സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പിനൊരുങ്ങി മുന്നണികൾ, അടുത്തയാഴ്ച പ്രഖ്യാപിക്കുമെന്ന് വിവരം
ഉപതെരഞ്ഞെടുപ്പ് ഏത് നിമിഷവും പ്രഖ്യാപിച്ചേക്കുമെന്ന മുന്നൊരുക്കത്തില്‍ സംസ്ഥാനത്ത് മുന്നണികള്‍. അടുത്തയാഴ്ച തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ പ്രഖ്യാപനം വന്നേക്കുമെന്നാണ് കണക്കുകൂട്ടല്‍. വയനാട് ലോക്സഭാ മണ്ഡലത്തിന് പുറമെ പാലക്കാട്, ചേലക്കര നിയമസഭാ സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്.
ഇടവേളയ്ക്കു ശേഷം മഴ സജീവമാവുന്നു; സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത, 4 ജില്ലകളിൽ യെല്ലോ അലർട്ട്
സംസ്ഥാനത്ത് ഇന്ന് പരക്കെ മഴ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത ഉണ്ട്. മലപ്പുറം മുതൽ കണ്ണൂർ വരെയുള്ള നാല് ജില്ലകളിൽ യെല്ലോ അലർട്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത ഉണ്ടെന്നും തെക്കു കിഴക്കൻ അറബിക്കടലിൽ ചക്രവാതച്ചുഴി നിലനിൽക്കുന്നതായും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
കെ സുരേന്ദ്രൻ പ്രതിയായ മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസ്; വിടുതൽ ഹർജിയിൽ വിധി ഇന്ന്
ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ സുരേന്ദ്രൻ പ്രതിയായ മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസിലെ വിടുതൽ ഹർജിയിൽ വിധി ഇന്ന്. കാസർകോട് ജില്ലാ സെഷൻസ് കോടതിയാണ് വിധി പറയുക. കേസ് രാഷ്ട്രീയലക്ഷ്യം വെച്ച് കെട്ടിച്ചമച്ചതാണ് എന്ന് ആരോപിച്ച് സുരേന്ദ്രനും മറ്റു അഞ്ച് പ്രതികളും 2023 സെപ്റ്റംബറിൽ സമർപ്പിച്ച വിടുതൽ ഹർജിയിൽ കഴിഞ്ഞ ദിവസം വിധി പറയാൻ വെച്ചിരുന്നെങ്കിലും ഹർജിക്കാർ നേരിട്ട് ഹാജരാകണമെന്ന് കോടതി നിർദ്ദേശിക്കുകയായിരുന്നു
കെ സുരേന്ദ്രൻ പ്രതിയായ മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസ്; വിടുതൽ ഹർജിയിൽ വിധി ഇന്ന്
ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ സുരേന്ദ്രൻ പ്രതിയായ മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസിലെ വിടുതൽ ഹർജിയിൽ വിധി ഇന്ന്. കാസർകോട് ജില്ലാ സെഷൻസ് കോടതിയാണ് വിധി പറയുക. കേസ് രാഷ്ട്രീയലക്ഷ്യം വെച്ച് കെട്ടിച്ചമച്ചതാണ് എന്ന് ആരോപിച്ച് സുരേന്ദ്രനും മറ്റു അഞ്ച് പ്രതികളും 2023 സെപ്റ്റംബറിൽ സമർപ്പിച്ച വിടുതൽ ഹർജിയിൽ കഴിഞ്ഞ ദിവസം വിധി പറയാൻ വെച്ചിരുന്നെങ്കിലും ഹർജിക്കാർ നേരിട്ട് ഹാജരാകണമെന്ന് കോടതി നിർദ്ദേശിക്കുകയായിരുന്നു
ഭീതി ജനിപ്പിച്ച് പുതുപ്പളളി സാധുവിൻ്റെ കാടുകയറ്റം; ആനയ്ക്കായി രാവിലെ തെരച്ചിൽ തുടരും, പ്രത്യേക സംഘം തയ്യാർ
എറണാകുളം കോതമംഗലത്തിനടുത്ത് ഭൂതത്താന്‍കെട്ടില്‍ സിനിമ ഷൂട്ടിംഗ് സെറ്റില്‍ നിന്ന് കാടു കയറിയ ആനയ്ക്കായി ആറരയോടെ തെരച്ചില്‍ തുടങ്ങും. പുതുപ്പളളി സാധു എന്ന ആന ഭൂതത്താന്‍കെട്ട് വനമേഖലയിലേക്കാണ് ഇന്നലെ വൈകിട്ട് അഞ്ചു മണിയോടെ കയറിപ്പോയത്. വിജയ് ദേവരക്കൊണ്ട നായകനാകുന്ന തെലുങ്ക് ചിത്രത്തിന്‍റെ ഷൂട്ടിങ്ങിനായി എത്തിച്ച ആന മറ്റൊരു നാട്ടാനയുമായി ഏറ്റുമുട്ടുകയായിരുന്നു. ഈ ആനയുടെ കുത്തേറ്റത്തോടെ വിരണ്ട് കാടു കയറിയ പുതുപ്പളളി സാധുവിനായി ഇന്നലെ രാത്രി പത്തു മണി വരെ വനപാലകര്‍ കാടിനുളളില്‍ തെരച്ചില്‍ നടത്തിയെങ്കിലും പ്രയോജനമുണ്ടായില്ല. തുടര്‍ന്നാണ് തെരച്ചില്‍ ഇന്ന് രാവിലെ തുടരാന്‍ തീരുമാനിച്ചത്.