Malayalam News Highlights: സംസ്ഥാനത്ത് ഇന്നും മഴ സാധ്യത, 4 ജില്ലകളില്‍ യെല്ലോ അലർട്ട്

Malayalam News Live Updates Today expecting Heavy rain in kerala today 19 november 2023 nbu

കേരളത്തിൽ ഇന്നും മഴ സാധ്യത. നാല് ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

12:19 PM IST

റോബിൻ ബസ് തടഞ്ഞ് തമിഴ്നാട് ആർടിഒ

റോബിൻ ബസിന് തമിഴ്നാട്ടിലും കുരുക്ക് വീണു. വാളയാർ അതിർത്തി കടന്നെത്തിയ ബസ് തമിഴ്നാട് ആർടിഒ തടഞ്ഞു. ബസ് രേഖകൾ പരിശോധിക്കാനായാണ് തമിഴ്നാട് ആർടിഒ ബസ് തടഞ്ഞത്. ബസ് ഗാന്ധിപുരം പൊലീസ് സ്റ്റേഷനിലേക്ക് മാറ്റാൻ നിർദേശം തമിഴ്നാട് ആർടിഒ നില്‍കി.

12:19 PM IST

രണ്ട് ചക്രവാതചുഴികള്‍; ശക്തമായ മഴ: ഇന്ന് നാലു ജില്ലകളില്‍ മഞ്ഞ അലര്‍ട്ട്

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്നും നാളെയുമായി വിവിധ ജില്ലകളില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിലും നാളെ പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിലുമാണ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

12:17 PM IST

നവകേരള സദസിലെത്തിയ എൻഎ അബൂബക്കറിനെ തള്ളി ലീ​ഗ്

നവകേരള സദസിലെത്തിയ എൻഎ അബൂബക്കറിനെ തള്ളി ലീ​ഗ് നേതാക്കളായ പിഎംഎ സലാമും പികെ കുഞ്ഞാലിക്കുട്ടിയും. നവകേരള സദസിൽ ലീഗ് ഭാരവാഹികൾ പങ്കെടുത്തിട്ടില്ലെന്ന് പിഎംഎ സലാം മലപ്പുറത്ത് പറഞ്ഞു. എൻഎ അബൂബക്കർ നിലവിൽ ലീഗ് ഭാരവാഹിയല്ല. നേരത്തെ ആയിരിക്കാമെന്നും സലാം മാധ്യമങ്ങളോട് പ്രതികരിച്ചു. 

12:17 PM IST

എറണാകുളത്ത് ഭക്ഷ്യവിഷബാധ

എറണാകുളം ആർടിഒയ്ക്ക് ഭക്ഷ്യവിഷബാധ. ഭക്ഷ്യവിഷബാധയെ തുടർന്ന് ആർടിഒ അനന്തകൃഷ്ണനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ ചികിത്സയിൽ തുടരുകയാണ്. സംഭവത്തെ തുടർന്ന് എറണാംകുളം കാക്കനാടുള്ള ഹോട്ടൽ നഗരസഭ അടപ്പിച്ചു. ഹോട്ടൽ ആര്യാസ് ആണ്‌ പൂട്ടിച്ചത്. 

12:16 PM IST

എഡിജിപിയുടെ വാഹനമിടിച്ച് ചികിത്സയിലായിരുന്നയാൾ മരിച്ചു

ട്രാൻസ്പോർട്ട് കമ്മീഷണർ എഡിജിപി ശ്രീജിത്തിന്റെ വാഹനമിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. പറന്തൽ പറപ്പെട്ടി മുല്ലശ്ശേരിൽ പത്മകുമാർ (48) ആണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരിച്ചത്. 

12:16 PM IST

പൂക്കോയ തങ്ങളുടെ നിലപാട് ഓര്‍മിപ്പിച്ച് കെപിഎ മജീദ്

ലീഗും സിപിഎമ്മും അടുക്കുന്നുവെന്ന നിരീക്ഷണങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കുമിടെ നിലപാട് വ്യക്തമാക്കി കെപിഎ മജീദ് എംഎല്‍എ രംഗത്ത്. പാണക്കാട് പിഎംസ്എ പൂക്കോയ തങ്ങൾ 1974ൽ എടുത്ത നിലപാട് ഓർമിപ്പിച്ചുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം  നിലപാട് വ്യക്തമാക്കിയത്. Read More

12:15 PM IST

ലീഗ് നേതാവ് നവകേരള സദസ്സില്‍

മുസ്ലിം ലീഗ് നേതാവ് എൻ എ അബൂബക്കർ നവകേരള സദസിന്‍റെ പ്രഭാത യോഗത്തിൽ പങ്കെടുത്തു. ലീഗ് സംസ്ഥാന കൗൺസിൽ അംഗമാണ് അദ്ദേഹം. നായന്മാർമൂല ലീഗ് യൂണിറ്റ് പ്രസിഡന്‍റാണ്. കാസർഗോട്ടെ വ്യവസായ പ്രമുഖനാണ്. മന്ത്രിമാർ ഒന്നിച്ചു എത്തിയത് ജില്ലക്ക് ഗുണം ചെയ്യുമെന്ന് അബൂബക്കർ ഹാജി യോഗത്തിൽ പറഞ്ഞു. 

12:14 PM IST

വിമര്‍ശിച്ച് രമേശ് ചെന്നിത്തല

ദുർബലമായ എൽഡിഎഫ് ഏറെക്കാലമായി മുസ്ലിം ലീഗിനെ റാഞ്ചാൻ ശ്രമിക്കുന്നുവെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നവ കേരള സദസിന്റെ ബഹിഷ്കരണം യുഡിഎഫ് ഒറ്റക്കെട്ടായി എടുത്ത തീരുമാനമാണെന്ന് പറഞ്ഞ ചെന്നിത്തല, ലീഗ് എംഎൽഎയെ നവ കേരള സദസിൽ നിന്ന് വിലക്കിയത് കോൺഗ്രസാണെന്ന പിണറായിയുടെ ആരോപണത്തിനും മറുപടി പറഞ്ഞു. 

12:10 PM IST

കന്യാകുമാരി ജില്ലയിലെ മുഞ്ചിറയ്ക്ക് സമീപം കുറ്റിക്കാട്ടിൽ കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

കന്യാകുമാരി ജില്ലയിലെ മുഞ്ചിറയ്ക്ക് സമീപം കുറ്റിക്കാട്ടിൽ കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ജനിച്ച് മണിക്കൂറുകൾക്കുള്ളിലാണ് കുറ്റിക്കാട്ടിൽ ആൺകുഞ്ഞിനെ ആണ് മുഞ്ചിറ മങ്കാട് പാലത്തിന് സമീപം റോഡരികിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. നാട്ടുകാർ വിവരം അറിയിച്ചത് അനുസരിച്ച് പുതുക്കട പൊലീസെത്തി കുഞ്ഞിനെ രക്ഷപ്പെടുത്തി കുഴിത്തുറ സർക്കാർ താലൂക്ക്ആശുപത്രിയിലേക്ക് മാറ്റി. 

12:09 PM IST

പണി നടന്ന് കൊണ്ടിരിക്കുന്ന മേൽപ്പാലത്തിൽ നിന്നും ബിഎസ്എൻഎൽ കേബിള്‍ മോഷ്ടിക്കാൻ ശ്രമിച്ച കേസിലെ പ്രതികള്‍ പിടിയിൽ

പണി നടന്ന് കൊണ്ടിരിക്കുന്ന മേൽപ്പാലത്തിൽ നിന്നും ബിഎസ്എൻഎൽ കേബിള്‍ മോഷ്ടിക്കാൻ ശ്രമിച്ച കേസിലെ പ്രതികള്‍ പിടിയിൽ. ചിറയിൻകീഴ് റെയിൽവേ ഗേറ്റിന് സമീപത്തുള്ള മേൽപ്പാലത്തിലായിരുന്നു മോഷണ ശ്രമം. സംഭവവുമായി ബന്ധപ്പെട്ട് ആറ് പേരെ പൊലീസ് പിടികൂടി. 

10:47 AM IST

യുഎൻ അഭയാർത്ഥി കേന്ദ്രങ്ങളിൽ ഇസ്രയേൽ ബോംബാക്രമണം നടത്തിയെന്ന് ഹമാസ്

യുഎൻ അഭയാർത്ഥി കേന്ദ്രങ്ങളിൽ ഇസ്രയേൽ ബോംബാക്രമണം നടത്തിയെന്ന് ഹമാസ്. ആക്രമണത്തിൽ നിരവധി പേർ മരിച്ചതായാണ് സൂചന. അൽ ഷിഫാ ആശുപത്രി നിർബന്ധപൂർവം ഒഴിപ്പിച്ചെന്നും ഹമാസ് ആരോപിക്കുന്നു.  ഇസ്രായേലും ഹമാസും തമ്മിലുള്ള യുദ്ധത്തിന് ശേഷം ഗാസയും വെസ്റ്റ് ബാങ്കും പലസ്തീൻ അതോറിറ്റി ഭരിക്കണമെന്നാണ് തന്റെ നിർദ്ദേശമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ വാഷിംഗ്ടൺ പോസ്റ്റിലെ ലേഖനത്തിൽ പറഞ്ഞു.ഗാസയിൽ നിന്ന് ഫലസ്തീനികളെ ബലം പ്രയോഗിച്ച് ഒഴിപ്പിക്കരുത്, അധിനിവേശം പാടില്ല, ഉപരോധമോ തടസ്സമോ ഉണ്ടാകരുത്. യുദ്ധം അവസാനിച്ചുകഴിഞ്ഞാൽ, പലസ്തീൻ ജനതയുടെ ഉന്നമനം കേന്ദ്രമാക്കിയായിരിക്കണം ഭരണമെന്ന് ബൈഡൻ നിർദ്ദേശിച്ചത്. എന്നാൽ ഗാസയുടെ ഭരണം പലസ്തീൻ അതോറിറ്റിക്ക് കൈമാറണമെന്ന യുഎസ് നിർദേശം ഇസ്രയേൽ തള്ളി. അതേസമയം ഗാസയിലെ ദൈനംദിന മിനിമം ആവശ്യകതകൾ നിറവേറ്റുന്നതിന് കൂടുതൽ ഇന്ധനം ആവശ്യമാണെന്ന് ഐക്യരാഷ്ട്രസഭ വിശദമാക്കി. ഉപ്പുവെള്ള ശുദ്ധീകരണ പ്ലാന്റുകൾ, മലിനജല പമ്പുകൾ, ആശുപത്രികൾ, ഷെൽട്ടറുകളിലെ വാട്ടർ പമ്പുകൾ, സഹായ ഉപകരണങ്ങൾ എന്നിവയുടെ ആവശ്യങ്ങൾ നിറവേറ്റാൻ ഇപ്പോഴുള്ല ഇന്ധനം പര്യാപ്തമല്ലെന്ന് ഐക്യരാഷ്ട്രസഭ ആശങ്ക രേഖപ്പെടുത്തി.
 
10:46 AM IST

ദില്ലിയിൽ വായുഗുണനിലവാരത്തിൽ നേരിയ പുരോഗതി

ദില്ലിയിൽ വായുഗുണനിലവാരത്തിൽ നേരിയ പുരോഗതി. വെള്ളിയാഴ്ച വൈകുന്നേരം രേഖപ്പെടുത്തിയ ശരാശരി വായു ഗുണനിലവാര തോത് 317 ആണ്. അന്തരീക്ഷത്തിൽ കാറ്റിന്റെ വേഗത കൂടിയതാണ് വായു ഗുണനിലവാരം നേരിയതോതിൽ മെച്ചപ്പെടാൻ ഇടയാക്കിയത്. ഇതോടെ ഡീസൽ ട്രക്കുകൾക്ക് ദില്ലിയിൽ പ്രവേശനം അനുവദിച്ചു. പന്ത്രണ്ടാം ക്ലാസ് വരെയുള്ള സ്കൂളുകളും നാളെ തുറക്കും. എന്നാൽ കായിക മത്സരങ്ങൾക്കും പുറത്തുള്ള അസംബ്ലിക്കും ഒരാഴ്ചത്തേക്ക് വിലക്ക് ഉണ്ട്.

8:22 AM IST

വീണ്ടും തടഞ്ഞ് മോട്ടോർ വാഹന വകുപ്പ്

റോബിൻ ബസ് വീണ്ടും തടഞ്ഞ് മോട്ടോര്‍ വാഹന വകുപ്പ്. പത്തനംതിട്ടയിൽ നിന്ന് കോയമ്പത്തൂരിലേക്ക് സര്‍വീസ് തുടങ്ങിയ റോബിൻ ബസ് തൊടുപുഴയ്ക്ക് സമീപം കരിങ്കുന്നത്ത്‌ വെച്ചാണ് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ തടഞ്ഞ് പരിശോധന നടത്തിയത്. Read More

8:21 AM IST

റോബിൻ ബസിനെ വെട്ടാൻ കെഎസ്ആർടിസിയും

ഗതാഗത വകുപ്പിനെ വെല്ലുവിളിച്ച് അന്തർ സംസ്ഥാന സർവ്വീസ് നടത്തിയ റോബിൻ ബസിന്റെ രണ്ടാം ദിവസത്തെ സർവീസ് പത്തനംതിട്ടയിൽ നിന്നും കോയമ്പത്തൂരിലേക്ക് പുറപ്പെട്ടു. എത്ര പിഴ ഇട്ടാലും യാത്ര തുടരുമെന്ന് നടത്തിപ്പുകാർ വ്യക്തമാക്കി. അതേസമയം, റോബിൻ ബസിനെ വെട്ടാൻ കെഎസ്ആർടിസി ഇറക്കിയ പ്രത്യേക കോയമ്പത്തൂർ സർവീസ് തുടങ്ങും ആരംഭിച്ചിട്ടുണ്ട്. Read More

8:20 AM IST

നവകേരള സദസ് ഇന്നും കാസർകോട്

സംസ്ഥാന സർക്കാരിന്റെ നവകേരള സദസ് ഇന്ന് രണ്ടാം ദിനം. കാസർകോട് ജില്ലയിലെ മണ്ഡലങ്ങളിൽ ഇന്ന് പര്യടനം പൂർത്തിയാക്കും. രാവിലെ 9 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ജില്ലയിലെ പൗരപ്രമുഖമായി കൂടിക്കാഴ്ച നടത്തും. കാസർകോട് റസ്റ്റ് ഹൗസിലാണ് യോഗം. പത്തരയ്ക്ക് മുഖ്യമന്ത്രി മാധ്യമങ്ങളെ കാണും. തുടർന്ന് കാസർകോട് മണ്ഡലം നവ കേരള സദസ്സ് നായന്മാർമൂല മിനി സ്റ്റേഡിയത്തിൽ നടക്കും. Read More

8:19 AM IST

നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

കേരളത്തിൽ ഇന്നും മഴ സാധ്യത. നാല് ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

12:19 PM IST:

റോബിൻ ബസിന് തമിഴ്നാട്ടിലും കുരുക്ക് വീണു. വാളയാർ അതിർത്തി കടന്നെത്തിയ ബസ് തമിഴ്നാട് ആർടിഒ തടഞ്ഞു. ബസ് രേഖകൾ പരിശോധിക്കാനായാണ് തമിഴ്നാട് ആർടിഒ ബസ് തടഞ്ഞത്. ബസ് ഗാന്ധിപുരം പൊലീസ് സ്റ്റേഷനിലേക്ക് മാറ്റാൻ നിർദേശം തമിഴ്നാട് ആർടിഒ നില്‍കി.

12:18 PM IST:

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്നും നാളെയുമായി വിവിധ ജില്ലകളില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിലും നാളെ പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിലുമാണ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

12:17 PM IST:

നവകേരള സദസിലെത്തിയ എൻഎ അബൂബക്കറിനെ തള്ളി ലീ​ഗ് നേതാക്കളായ പിഎംഎ സലാമും പികെ കുഞ്ഞാലിക്കുട്ടിയും. നവകേരള സദസിൽ ലീഗ് ഭാരവാഹികൾ പങ്കെടുത്തിട്ടില്ലെന്ന് പിഎംഎ സലാം മലപ്പുറത്ത് പറഞ്ഞു. എൻഎ അബൂബക്കർ നിലവിൽ ലീഗ് ഭാരവാഹിയല്ല. നേരത്തെ ആയിരിക്കാമെന്നും സലാം മാധ്യമങ്ങളോട് പ്രതികരിച്ചു. 

12:17 PM IST:

എറണാകുളം ആർടിഒയ്ക്ക് ഭക്ഷ്യവിഷബാധ. ഭക്ഷ്യവിഷബാധയെ തുടർന്ന് ആർടിഒ അനന്തകൃഷ്ണനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ ചികിത്സയിൽ തുടരുകയാണ്. സംഭവത്തെ തുടർന്ന് എറണാംകുളം കാക്കനാടുള്ള ഹോട്ടൽ നഗരസഭ അടപ്പിച്ചു. ഹോട്ടൽ ആര്യാസ് ആണ്‌ പൂട്ടിച്ചത്. 

12:16 PM IST:

ട്രാൻസ്പോർട്ട് കമ്മീഷണർ എഡിജിപി ശ്രീജിത്തിന്റെ വാഹനമിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. പറന്തൽ പറപ്പെട്ടി മുല്ലശ്ശേരിൽ പത്മകുമാർ (48) ആണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരിച്ചത്. 

12:16 PM IST:

ലീഗും സിപിഎമ്മും അടുക്കുന്നുവെന്ന നിരീക്ഷണങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കുമിടെ നിലപാട് വ്യക്തമാക്കി കെപിഎ മജീദ് എംഎല്‍എ രംഗത്ത്. പാണക്കാട് പിഎംസ്എ പൂക്കോയ തങ്ങൾ 1974ൽ എടുത്ത നിലപാട് ഓർമിപ്പിച്ചുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം  നിലപാട് വ്യക്തമാക്കിയത്. Read More

12:15 PM IST:

മുസ്ലിം ലീഗ് നേതാവ് എൻ എ അബൂബക്കർ നവകേരള സദസിന്‍റെ പ്രഭാത യോഗത്തിൽ പങ്കെടുത്തു. ലീഗ് സംസ്ഥാന കൗൺസിൽ അംഗമാണ് അദ്ദേഹം. നായന്മാർമൂല ലീഗ് യൂണിറ്റ് പ്രസിഡന്‍റാണ്. കാസർഗോട്ടെ വ്യവസായ പ്രമുഖനാണ്. മന്ത്രിമാർ ഒന്നിച്ചു എത്തിയത് ജില്ലക്ക് ഗുണം ചെയ്യുമെന്ന് അബൂബക്കർ ഹാജി യോഗത്തിൽ പറഞ്ഞു. 

12:14 PM IST:

ദുർബലമായ എൽഡിഎഫ് ഏറെക്കാലമായി മുസ്ലിം ലീഗിനെ റാഞ്ചാൻ ശ്രമിക്കുന്നുവെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നവ കേരള സദസിന്റെ ബഹിഷ്കരണം യുഡിഎഫ് ഒറ്റക്കെട്ടായി എടുത്ത തീരുമാനമാണെന്ന് പറഞ്ഞ ചെന്നിത്തല, ലീഗ് എംഎൽഎയെ നവ കേരള സദസിൽ നിന്ന് വിലക്കിയത് കോൺഗ്രസാണെന്ന പിണറായിയുടെ ആരോപണത്തിനും മറുപടി പറഞ്ഞു. 

12:08 PM IST:

കന്യാകുമാരി ജില്ലയിലെ മുഞ്ചിറയ്ക്ക് സമീപം കുറ്റിക്കാട്ടിൽ കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ജനിച്ച് മണിക്കൂറുകൾക്കുള്ളിലാണ് കുറ്റിക്കാട്ടിൽ ആൺകുഞ്ഞിനെ ആണ് മുഞ്ചിറ മങ്കാട് പാലത്തിന് സമീപം റോഡരികിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. നാട്ടുകാർ വിവരം അറിയിച്ചത് അനുസരിച്ച് പുതുക്കട പൊലീസെത്തി കുഞ്ഞിനെ രക്ഷപ്പെടുത്തി കുഴിത്തുറ സർക്കാർ താലൂക്ക്ആശുപത്രിയിലേക്ക് മാറ്റി. 

12:08 PM IST:

പണി നടന്ന് കൊണ്ടിരിക്കുന്ന മേൽപ്പാലത്തിൽ നിന്നും ബിഎസ്എൻഎൽ കേബിള്‍ മോഷ്ടിക്കാൻ ശ്രമിച്ച കേസിലെ പ്രതികള്‍ പിടിയിൽ. ചിറയിൻകീഴ് റെയിൽവേ ഗേറ്റിന് സമീപത്തുള്ള മേൽപ്പാലത്തിലായിരുന്നു മോഷണ ശ്രമം. സംഭവവുമായി ബന്ധപ്പെട്ട് ആറ് പേരെ പൊലീസ് പിടികൂടി. 

10:45 AM IST:

യുഎൻ അഭയാർത്ഥി കേന്ദ്രങ്ങളിൽ ഇസ്രയേൽ ബോംബാക്രമണം നടത്തിയെന്ന് ഹമാസ്. ആക്രമണത്തിൽ നിരവധി പേർ മരിച്ചതായാണ് സൂചന. അൽ ഷിഫാ ആശുപത്രി നിർബന്ധപൂർവം ഒഴിപ്പിച്ചെന്നും ഹമാസ് ആരോപിക്കുന്നു.  ഇസ്രായേലും ഹമാസും തമ്മിലുള്ള യുദ്ധത്തിന് ശേഷം ഗാസയും വെസ്റ്റ് ബാങ്കും പലസ്തീൻ അതോറിറ്റി ഭരിക്കണമെന്നാണ് തന്റെ നിർദ്ദേശമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ വാഷിംഗ്ടൺ പോസ്റ്റിലെ ലേഖനത്തിൽ പറഞ്ഞു.ഗാസയിൽ നിന്ന് ഫലസ്തീനികളെ ബലം പ്രയോഗിച്ച് ഒഴിപ്പിക്കരുത്, അധിനിവേശം പാടില്ല, ഉപരോധമോ തടസ്സമോ ഉണ്ടാകരുത്. യുദ്ധം അവസാനിച്ചുകഴിഞ്ഞാൽ, പലസ്തീൻ ജനതയുടെ ഉന്നമനം കേന്ദ്രമാക്കിയായിരിക്കണം ഭരണമെന്ന് ബൈഡൻ നിർദ്ദേശിച്ചത്. എന്നാൽ ഗാസയുടെ ഭരണം പലസ്തീൻ അതോറിറ്റിക്ക് കൈമാറണമെന്ന യുഎസ് നിർദേശം ഇസ്രയേൽ തള്ളി. അതേസമയം ഗാസയിലെ ദൈനംദിന മിനിമം ആവശ്യകതകൾ നിറവേറ്റുന്നതിന് കൂടുതൽ ഇന്ധനം ആവശ്യമാണെന്ന് ഐക്യരാഷ്ട്രസഭ വിശദമാക്കി. ഉപ്പുവെള്ള ശുദ്ധീകരണ പ്ലാന്റുകൾ, മലിനജല പമ്പുകൾ, ആശുപത്രികൾ, ഷെൽട്ടറുകളിലെ വാട്ടർ പമ്പുകൾ, സഹായ ഉപകരണങ്ങൾ എന്നിവയുടെ ആവശ്യങ്ങൾ നിറവേറ്റാൻ ഇപ്പോഴുള്ല ഇന്ധനം പര്യാപ്തമല്ലെന്ന് ഐക്യരാഷ്ട്രസഭ ആശങ്ക രേഖപ്പെടുത്തി.
 
10:45 AM IST:

ദില്ലിയിൽ വായുഗുണനിലവാരത്തിൽ നേരിയ പുരോഗതി. വെള്ളിയാഴ്ച വൈകുന്നേരം രേഖപ്പെടുത്തിയ ശരാശരി വായു ഗുണനിലവാര തോത് 317 ആണ്. അന്തരീക്ഷത്തിൽ കാറ്റിന്റെ വേഗത കൂടിയതാണ് വായു ഗുണനിലവാരം നേരിയതോതിൽ മെച്ചപ്പെടാൻ ഇടയാക്കിയത്. ഇതോടെ ഡീസൽ ട്രക്കുകൾക്ക് ദില്ലിയിൽ പ്രവേശനം അനുവദിച്ചു. പന്ത്രണ്ടാം ക്ലാസ് വരെയുള്ള സ്കൂളുകളും നാളെ തുറക്കും. എന്നാൽ കായിക മത്സരങ്ങൾക്കും പുറത്തുള്ള അസംബ്ലിക്കും ഒരാഴ്ചത്തേക്ക് വിലക്ക് ഉണ്ട്.

8:22 AM IST:

റോബിൻ ബസ് വീണ്ടും തടഞ്ഞ് മോട്ടോര്‍ വാഹന വകുപ്പ്. പത്തനംതിട്ടയിൽ നിന്ന് കോയമ്പത്തൂരിലേക്ക് സര്‍വീസ് തുടങ്ങിയ റോബിൻ ബസ് തൊടുപുഴയ്ക്ക് സമീപം കരിങ്കുന്നത്ത്‌ വെച്ചാണ് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ തടഞ്ഞ് പരിശോധന നടത്തിയത്. Read More

8:21 AM IST:

ഗതാഗത വകുപ്പിനെ വെല്ലുവിളിച്ച് അന്തർ സംസ്ഥാന സർവ്വീസ് നടത്തിയ റോബിൻ ബസിന്റെ രണ്ടാം ദിവസത്തെ സർവീസ് പത്തനംതിട്ടയിൽ നിന്നും കോയമ്പത്തൂരിലേക്ക് പുറപ്പെട്ടു. എത്ര പിഴ ഇട്ടാലും യാത്ര തുടരുമെന്ന് നടത്തിപ്പുകാർ വ്യക്തമാക്കി. അതേസമയം, റോബിൻ ബസിനെ വെട്ടാൻ കെഎസ്ആർടിസി ഇറക്കിയ പ്രത്യേക കോയമ്പത്തൂർ സർവീസ് തുടങ്ങും ആരംഭിച്ചിട്ടുണ്ട്. Read More

8:20 AM IST:

സംസ്ഥാന സർക്കാരിന്റെ നവകേരള സദസ് ഇന്ന് രണ്ടാം ദിനം. കാസർകോട് ജില്ലയിലെ മണ്ഡലങ്ങളിൽ ഇന്ന് പര്യടനം പൂർത്തിയാക്കും. രാവിലെ 9 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ജില്ലയിലെ പൗരപ്രമുഖമായി കൂടിക്കാഴ്ച നടത്തും. കാസർകോട് റസ്റ്റ് ഹൗസിലാണ് യോഗം. പത്തരയ്ക്ക് മുഖ്യമന്ത്രി മാധ്യമങ്ങളെ കാണും. തുടർന്ന് കാസർകോട് മണ്ഡലം നവ കേരള സദസ്സ് നായന്മാർമൂല മിനി സ്റ്റേഡിയത്തിൽ നടക്കും. Read More

8:19 AM IST: