ശിവഗിരിമഠം വത്തിക്കാനിൽ സംഘടിപ്പിക്കുന്ന ലോകമത സമ്മേളനത്തിൽ ഫ്രാൻസിസ് മാർപ്പാപ്പ ഇന്ന് അനുഗ്രഹ പ്രഭാഷണം നടത്തും. ഇന്ത്യൻ സമയം ഉച്ചയ്ക്ക് ഒരു മണിക്കാവും പ്രസംഗം. ശ്രീനാരായണ ഗുരു ആലുവയിൽ സംഘടിപ്പിച്ച ലോകമതസമ്മേളനത്തിൻെറ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായാണ് വത്തിക്കാനിലും സമ്മേളനം സംഘടിപ്പിക്കുന്നത്.
Malayalam News Live : കൊച്ചിയില്‍ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം

എറണാകുളം ചക്കരപ്പറമ്പിൽ കോളേജ് വിദ്യാർത്ഥികൾ സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. ദേശീയ പാതയിലുണ്ടായ അപകടത്തിൽ 3 പേർക്ക് പരിക്കേറ്റു. തമിഴ്നാട്ടിൽ നിന്നുള്ള കോളേജ് വിദ്യാർത്ഥികളാണ് ബസിലുണ്ടായിരുന്നത്.
ശിവഗിരി മഠത്തിന്റെ വത്തിക്കാനിലെ ലോകമത സമ്മേളനം
ക്ഷേമ പെൻഷൻ തട്ടിപ്പ് നടത്തിയ ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് അന്വേഷണം
സംസ്ഥാനത്തെ ക്ഷേമ പെൻഷൻ വാങ്ങുന്നവരുടെ പട്ടികയിൽ സമഗ്ര പരിശോധന നടത്താൻ നിർദ്ദേശിച്ച് ധനവകുപ്പ്. തദ്ദേശ ഭരണ വകുപ്പിന്റെ സഹകരണത്തോടെയാണ് ഗുണഭോക്താക്കളുടെ പട്ടിക വിലയിരുത്തുക. വാർഡ് അടിസ്ഥാനത്തിൽ തന്നെ പരിശോധന നടത്തും. നിശ്ചിത സമയ പരിധി വച്ച് അർഹതാ മാനദണ്ഡങ്ങൾ വിലയിരുത്താനും ആലോചന ഉണ്ട്.
ഗംഗാനദിയിൽ ഒഴുക്കിൽപെട്ട് കാണാതായ തൃശ്ശൂർ സ്വദേശിക്കായി തെരച്ചിൽ
ഉത്തരാഖണ്ഡ് ഋഷികേശിൽ കാണാതെയായ ദില്ലിയിൽ താമസിക്കുന്ന തൃശ്ശൂർ സ്വദേശി ആകാശിനു വേണ്ടിയുള്ള തെരച്ചിൽ ഇന്ന് വീണ്ടും ആരംഭിക്കും. എസ് ഡി ആർ എഫ്, പോലീസ് എന്നിവരുടെ നേതൃത്വത്തിലാണ് തെരച്ചിൽ പുനരാരംഭിക്കുക. പ്രതികൂല കാലാവസ്ഥ ചൂണ്ടിക്കാട്ടി ആകാശിനു വേണ്ടിയുള്ള തിരച്ചിൽ ഇന്നലെ വൈകിട്ടോടെ നിർത്തിവച്ചിരുന്നു. തിരച്ചിലിൽ കാര്യമായ പുരോഗതി ഇല്ലെന്നാണ് ഉയരുന്ന ആക്ഷേപം.
പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്ടിലെത്തും
വയനാട് ഉപതിരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തിൽ വിജയിച്ച പ്രിയങ്ക ഗാന്ധി ഇന്ന് വയനാട് മണ്ഡലത്തിൽ എത്തും. രണ്ട് ദിവസത്തേക്ക് ആണ് പ്രിയങ്കയുടെ സന്ദർശനം. ഇന്ന് മലപ്പുറം ജില്ലയിലെ സ്ഥലങ്ങളിലായിരിക്കും പ്രിയങ്ക സന്ദർശനം നടത്തുന്നത്. ഒന്നിന് വയനാട് ജില്ലയിലും സന്ദർശനം നടത്തും.
വീടിന് മുകളിലേക്ക് ലോറി മറിഞ്ഞ് അപകടം
പന്തളത്ത് വീടിന് മുകളിലേക്ക് ലോറി മറിഞ്ഞ് അപകടം. പന്തളം കൂരമ്പാലയിലാണ് വീടിന് മുകളിലേക്ക് നിയന്ത്രണം വിട്ട ലോറി മറിഞ്ഞിരിക്കുന്നത്. അപകടത്തിൽ 4 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാജേഷ് ,ദീപ, മീനാക്ഷി, മീര എന്നിവരാണ് വീട്ടിലുണ്ടായിരുന്നത്. മറിഞ്ഞത് ലോഡ് കയറ്റി വന്ന ലോറിയായതിനാൽ വീട് ഏകദേശം പൂർണമായി തകർന്ന നിലയിലാണ്.
ഫിൻജാൽ ചുഴലിക്കാറ്റ് ഇന്ന് ഉച്ചയ്ക്ക് ശേഷം കര തൊടും
ഫിൻജാൽ ചുഴലിക്കാറ്റ് ഇന്ന് കര തൊടും. ഉച്ചയ്ക്ക് ശേഷം കാരയ്ക്കലിനും മഹാബലിപുരത്തിനും ഇടയിൽ കര തൊടുമെന്നാണ് പുറത്തുവരുന്ന വിവരം. നിലവിൽ ചെന്നൈക്ക് 190 കിലോമീറ്റർ അകലെയാണ് ചുഴലിക്കാറ്റുള്ളത്. തമിഴ്നാട് -തെക്കൻ ആന്ധ്രാ തീരമേഖല അതീവജാഗ്രതയിലാണ്. 90 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനു സാധ്യതയുണ്ട്. ചെന്നൈ അടക്കം 8 ജില്ലകളിലെ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.