Asianet News MalayalamAsianet News Malayalam

ദമനിൽ മലയാളി വിദ്യാർത്ഥിയെ കടലിൽ കാണാതായി

ദമൻ സമാജം അംഗം മുരളീധരൻ നായരുടെ മകൻ അശ്വിൻ മുരളിയെ (20) ആണ് കടലിൽ കാണാതായത്. സിൽവാസ്സ എസ് എസ് ആർ കോളേജിലെ അവസാന വർഷ ഡിഗ്രി വിദ്യാർത്ഥിയാണ് അശ്വിൻ.

Malayali student missing in sea at Daman
Author
First Published Aug 11, 2024, 10:58 PM IST | Last Updated Aug 11, 2024, 11:05 PM IST

ദമൻ: കേന്ദ്ര ഭരണ പ്രദേശമായ ദമനിൽ മലയാളി വിദ്യാർത്ഥിയെ കടലിൽ കാണാതായി. ദമൻ സമാജം അംഗം മുരളീധരൻ നായരുടെ മകൻ അശ്വിൻ മുരളിയെ (20) ആണ് കാണാതായത്. ഞായറാഴ്ച ഉച്ചയ്ക്ക് സുഹൃത്തുക്കളോടൊപ്പം കടലിൽ കുളിക്കാൻ പോയ അശ്വിനെ തിരകളിൽപ്പെട്ട കാണാതാകുകയായിരുന്നു. വൈകുന്നേരം 7 മണി വരെ രക്ഷാ ടീമും, മുങ്ങൽ വിദഗ്ധരും തിരച്ചിൽ നടത്തിയെങ്കിലും ഇതുവരെ കണ്ടെത്താനായിട്ടില്ല. സിൽവാസ്സ എസ് എസ് ആർ കോളേജിലെ അവസാന വർഷ ഡിഗ്രി വിദ്യാർത്ഥിയാണ് അശ്വിൻ. കേരളത്തിൽ പന്തളം സ്വദേശിയാണ് മുരളീധരൻ നായർ.

Also Read:  വയനാട് ദുരന്തം; 'ഡിഎൻഎ ഫലം കിട്ടി തുടങ്ങി, നാളെ മുതൽ പരസ്യപ്പെടുത്താം'; താത്കാലിക പുനരധിവാസം ഉടനെന്ന് മന്ത്രി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Latest Videos
Follow Us:
Download App:
  • android
  • ios