Asianet News MalayalamAsianet News Malayalam

തിരുവനന്തപുരത്ത് വിമാനമിറങ്ങി, ഓട്ടോയിൽ യാത്ര തുടർന്നയാളെ സ്വിഫ്റ്റ് കാറിലെത്തിയ 3 പേർ തട്ടിക്കൊണ്ടുപോയി

യാത്ര ചെയ്തയാൾ ആരാണെന്നോ ആക്രമണത്തിൻ്റെ പിന്നിലെ ഉദ്ദേശമെന്തെന്നോ വ്യക്തമായിട്ടില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി

Man abducted from trivandrum by 3 member gang
Author
First Published Aug 14, 2024, 8:20 AM IST | Last Updated Aug 14, 2024, 9:00 AM IST

തിരുവനന്തപുരം: വിദേശത്ത് നിന്ന് തിരുവനന്തപുരത്ത് വന്നയാളെ തട്ടികൊണ്ടു പോയി. തമിഴ്‌നാട് സ്വദേശിയെയാണ് മൂന്നംഗ സംഘം തട്ടിക്കൊണ്ടുപോയത്. ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. വിദേശത്തു നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തി ഓട്ടോ റിക്ഷയിൽ കയറി യാത്ര ചെയ്യുമ്പോഴായിരുന്നു ആക്രമണം നടന്നത്.

സ്വിഫ്റ്റ് കാറിലെത്തിയ സംഘം ശ്രീകണ്ഠേശ്വരത്ത് വച്ച് ഓട്ടോറിക്ഷ തടഞ്ഞുനിർത്തി തട്ടിക്കൊണ്ടുപോയെന്നാണ് ഓട്ടോറിക്ഷാ ഡ്രൈവർ പൊലീസിനെ അറിയിച്ചത്. യാത്ര ചെയ്തയാൾ ആരാണെന്നോ ആക്രമണത്തിൻ്റെ പിന്നിലെ ഉദ്ദേശമെന്തെന്നോ വ്യക്തമായിട്ടില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. പിന്നാലെ കാർ തിരിച്ചറിഞ്ഞു. വാടകക്കെടുത്ത കാറിലാണ് സംഘമെത്തിയതെന്നാണ് ഏറ്റവും ഒടുവിൽ ലഭിച്ച വിവരം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Latest Videos
Follow Us:
Download App:
  • android
  • ios