കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ സിഐഎസ്എഫിന്റെ സുരക്ഷാ പാളിച്ച. മറ്റൊരു ദിവസത്തെ യാത്രയ്ക്കുള്ള ടിക്കറ്റുമായി ഒരാൾ വിമാനത്താവളത്തിലെ എമിഗ്രേഷൻ കൗണ്ടറിൽ കടന്നു. പത്തനംതിട്ട സ്വദേശി വിജയ കുമാറാണ് കയറിയത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. 

ബന്ധുക്കളെ യാത്രയാക്കാനാണ് മറ്റൊരു ദിവസത്തേക്ക് യാത്ര ചെയ്യാൻ എടുത്ത ടിക്കറ്റ് ഉപയോഗപ്പെടുത്തി വിജയ കുമാർ വിമാനത്താവളത്തിലെത്തിയത്. സിഐഎസ്എഫുകാർ വേണ്ട വിധത്തിൽ ടിക്കറ്റ് പരിശോധിക്കാതിരുന്നതിനാലാണ് ഇയാൾക്ക് അകത്തു കടക്കാൻ കഴിഞ്ഞതെന്ന് അധികൃതർ വ്യക്തമാക്കി.