കണ്ണൂർ: തളിപ്പറമ്പിൽ യുവതിയെ കാറിൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന പരാതിയിൽ ഒരാൾ അറസ്റ്റിൽ. രയരോത്തെ പ്രകാശ് കുര്യനാണ് അറസ്റ്റിലായത്. 

കേസിലെ ഒന്നാം പ്രതി നെല്ലിപ്പാറ സ്വദേശി ബിജോയ് ഒളിവിലാണ്. കാസർകോട് സ്വദേശിനിയായ യുവതിയെ ഫോണ്‍ വഴി സൗഹൃദം സ്ഥാപിച്ചാണ് കാറിൽ തട്ടിക്കൊണ്ടുപോയി പീ‍ഡിപ്പിച്ചത്. ഓഗസ്റ്റ് 25നാണ് സംഭവം. ഭർത്താവിന്‍റെ വീട്ടിൽ നിന്നാണ് യുവതിയെ തട്ടിക്കൊണ്ടുപോയത്.