സന്ദീപ് വാര്യരുടെ പോസ്റ്റ് സമൂഹമാധ്യത്തിൽ ഷെയർ ചെയ്ത കോഴിക്കോട് ചേളന്നൂർ സ്വദേശി അറസ്റ്റിൽ.ചേളന്നൂർ സ്വദേശി പയ്യട സന്തോഷ് കുമാർ (56) നെയാണ് കോഴിക്കോട് റൂറൽ സൈബർ പൊലീസ് അറസ്റ്റ് ചെയ്തത്

കോഴിക്കോട്: സന്ദീപ് വാര്യരുടെ പോസ്റ്റ് സമൂഹമാധ്യത്തിൽ ഷെയർ ചെയ്ത കോഴിക്കോട് ചേളന്നൂർ സ്വദേശി അറസ്റ്റിൽ.ചേളന്നൂർ സ്വദേശി പയ്യട സന്തോഷ് കുമാർ (56) നെയാണ് കോഴിക്കോട് റൂറൽ സൈബർ പൊലീസ് അറസ്റ്റ് ചെയ്തത്. രാഹുൽ മാങ്കൂട്ടത്തിലെതിരെയുള്ള പീഡന പരാതിയുടെ പാശ്ചാത്തലത്തില്‍ സന്ദീപ് വാര്യര്‍ സമൂഹമാധ്യമത്തിലിട്ട പോസ്റ്റ് ഷെയര്‍ ചെയ്തതിനാണ് ഇയാള്‍ക്കെതിരെ പൊലീസ് നടപടി. സംഭവത്തിൽ സൈബർ പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. ഇന്നലെ രാത്രി സന്താഷ് കുമാറിനെ വീട്ടിൽ നിന്നും കസ്റ്റഡിയിലെടക്കുകയായിരുന്നു. ഇന്ന് അറസ്റ്റ് രേഖപ്പെടുത്തി. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തുന്ന ആദ്യ കേസാണിത്.

അതേസമയം, പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പീഡന പരാതി നൽകിയ യുവതിയുടെ വിവരങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചതിന് കാസർകോടും പൊലീസ് കേസെടുത്തിരുന്നു. ജയരാജ് ബാരെ എന്ന ഫേസ്ബുക്ക്‌ അക്കൗണ്ടിനെതിരെയാണ് കാസകര്‍കോട് സൈബര്‍ പൊലീസ് സ്വമേധയാ കേസെടുത്തത്. നേമം പൊലീസ് സ്റ്റേഷനിലെടുത്ത കേസിലെ അതിജീവിതയുടെ വിവരങ്ങൾ സമൂഹ മാധ്യമം വഴി പൊതുജനങ്ങളെ അറിയിച്ച് അതിജീവിതയെ അപമാനിച്ചുവെന്നാണ് എഫ്ഐആറിലുള്ളത്. അതേസമയം, അതിജീവിതയെ സാമൂഹിക മാധ്യമങ്ങളിൽ അധിക്ഷേപിച്ച കേസിൽ അറസ്റ്റിലായ രാഹുൽ ഈശ്വറിന്‍റെ കസ്റ്റഡി കാലാവധി ഇന്ന് തീരുമാനം. നേരത്തെ റിമാന്‍ഡ് ചെയ്ത രാഹുലിനെ കൂടുതൽ തെളിവെടുപ്പിനായി പൊലീസ് കസ്റ്റഡിയിൽ വിടുകയായിരുന്നു. ജയിലിൽ നിരാഹാരമിരുന്ന രാഹുലിനെ കഴി‍ഞ്ഞ ദിവസം ആശുപത്രിയിൽ പ്രവേശിപ്പിച്ച് ഡ്രിപ്പ് നൽകിയിരുന്നു. സൈബര്‍ അധിക്ഷേപ കേസിൽ കെപിസിസി ജനറൽ സെക്രട്ടറി സന്ദീപ് വാര്യര്‍ക്കെതിരെയും പൊലീസ് കേസെടുത്തിരുന്നു. ഇതിൽ സന്ദീപ് വാര്യര്‍ മുൻകൂര്‍ ജാമ്യാപേക്ഷ നൽകിയിട്ടുണ്ട്.