തന്‍റെ മുന്‍ ഭാര്യയാണെന്ന് തെറ്റിദ്ധരിച്ച് ഇയാള്‍ ക്ളാര്‍ക്ക് ശ്രീഷ്മയെയാണ് വെട്ടിപ്പരിക്കേല്‍പ്പിച്ചത്. കൗണ്ടറിലായിരുന്ന ശ്രീഷ്മയെ ബിജു പിന്നിലൂടെയെത്തി ആക്രമിക്കുകയായിരുന്നു. 

കോഴിക്കോട്: നന്മണ്ടയിൽ മുന്‍ ഭാര്യയെന്ന് കരുതി ബാങ്ക് ജീവനക്കാരിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. നന്മണ്ട സ്വദേശി മാക്കടമ്പത് ബിജുവിനെയാണ് ബാലുശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. വധശ്രമം, അതിക്രമിച്ചു കടക്കൽ, തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. കോഴിക്കോട് നന്മണ്ട സഹകരണ ബാങ്കിൽ ഇന്ന് ഉച്ചയോടെയാണ് സംഭവം നടന്നത്. തന്‍റെ മുന്‍ ഭാര്യയാണെന്ന് തെറ്റിദ്ധരിച്ച് ഇയാള്‍ ക്ളാര്‍ക്ക് ശ്രീഷ്മയെയാണ് വെട്ടിപ്പരിക്കേല്‍പ്പിച്ചത്. കൗണ്ടറിലായിരുന്ന ശ്രീഷ്മയെ ബിജു പിന്നിലൂടെയെത്തി ആക്രമിക്കുകയായിരുന്നു. 
നന്മണ്ടയിൽ മുൻ ഭാര്യയെ ആക്രമിക്കാനെത്തിയ യുവാവ് ആളുമാറി വെട്ടിയത് ബാങ്ക് ജീവനക്കാരിയെ, കസ്റ്റഡിയിൽ

ഇയാളുടെ മുന്‍ ഭാര്യ സുസ്മിത ഇതേ ബാങ്കില്‍ ക്ളാര്‍ക്കാണ്. ബിജുവില്‍ നിന്ന് വിവാഹമോചനം നേടിയ ശേഷം സുസ്മിത മറ്റൊരു വിവാഹം കഴിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് ബിജു ബാങ്കിലെത്തി ഇവരെ ഭീഷണിപ്പെടുത്തിയിരുന്നു. മാസ്ക് ധരിച്ചതിനാല്‍ സുസ്മിതയാണെന്ന് ധരിച്ചാണ് ബിജു, ശ്രീഷ്മയെ ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. കൈക്ക് പരിക്കേറ്റ ശ്രീഷ്മ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. 

മോഡലുകളുടെ അപകട മരണം,'കാർ അമിത വേഗത്തിൽ, ഓഡികാർ വന്ന വിവരമറിഞ്ഞത് ആശുപത്രിയിൽവെച്ച്': ഡിനിൽ ഡേവിസ്