കൊലക്കേസിലും കഞ്ചാവ് കേസിലും ഇയാൾ നേരത്തെ പിടിയിലായിട്ടുണ്ട്.

കൊല്ലം: കൊട്ടാരക്കരയിൽ നാല് കിലോ കഞ്ചാവുമായി ഒരാൾ പിടിയിൽ. ഓടനവട്ടം സ്വദേശി വിശ്വനാഥനാണ് അറസ്റ്റിലായത്. കൊല്ലം റൂറൽ പൊലീസ് ലഹരിവിരുദ്ധ സ്ക്വാഡ് കൊട്ടരാക്കര ബസ് സ്റ്റാന്‍റില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. ആന്ധ്രയിൽ നിന്നും കഞ്ചാവ് വാങ്ങി കൊല്ലം ജില്ലയിലെ ചില്ലറ വിൽപ്പനക്കാര്‍ക്ക് എത്തിച്ച് കൊടുക്കുന്നതിൽ പ്രധാനിയാണ് വിശ്വനാഥൻ. കൊലക്കേസിലും കഞ്ചാവ് കേസിലും ഇയാൾ നേരത്തെ പിടിയിലായിട്ടുണ്ട്.

Add Asianetnews as a Preferred SourcegooglePreferred