മറ്റൊരു സ്കൂട്ടറിൽ തട്ടി നിയന്ത്രണം വിട്ട ബൈക്ക് മതിലില്‍ ഇടിച്ച് ബൈക്ക് യാത്രികനായ ഐ ടി ഐ വിദ്യാർത്ഥി മരിച്ചു.
മാവേലിക്കര: മറ്റൊരു സ്കൂട്ടറിൽ തട്ടി നിയന്ത്രണം വിട്ട ബൈക്ക് മതിലില്‍ ഇടിച്ച് ബൈക്ക് യാത്രികനായ ഐ ടി ഐ വിദ്യാർത്ഥി മരിച്ചു. മാവേലിക്കര വിക്രം സാരാഭായി ഐടിഐയിലെ രണ്ടാംവർഷ ഇലക്ട്രിക്കൽ വിദ്യാർത്ഥി തെക്കേക്കര പല്ലാരിമംഗലം സൗപർണികയിൽ ശാന്തകുമാറിന്റെയും രാജിയുടെയും മകൻ എസ് ആദർശ് കുമാർ (കിച്ചു - 21) ആണ് മരിച്ചത്. ഇന്നലെ രാവിലെ 7.45 ഓടെ മാവേലിക്കര-രണ്ടാംകുറ്റി റോഡിൽ കൊച്ചുപറമ്പിൽ ജംഗ്ഷനിലായിരുന്നു അപകടം. ആദർശ് സുഹൃത്തിനൊപ്പം ഐ ടി ഐയിലേക്ക് പോകും വഴി കൊച്ചു പറമ്പിൽ ജംഗ്ഷനിൽ റോഡ് ക്രോസ് ചെയ്യുകയായിരുന്ന സ്കൂട്ടർ യാത്രികരുടെ പിന്നൽ തട്ടി ഇവർ സഞ്ചരിച്ചിരു ബൈക്കിന്റെ നിയന്ത്രണം നഷ്ടമാകുകയായിരുന്നു.
ഇടത്തേക്ക് ചരിഞ്ഞ ബൈക്ക് സമീപത്തെ മതിലിൽ ഇടിച്ച് ഓടയുടെ സ്ലാബിലേക്ക് ഇരുവരും തെറിച്ചു വീഴുകയായിരുന്നു. തലയ്ക്ക് ഗുരുതര പരിക്കേറ്റ ആദർശിനെ ഒപ്പം ഉണ്ടായിരുന്ന സുഹൃത്ത് ആദിദേവിനേയും ഉടൻ തന്നെ മാവേലിക്കര ജില്ലാ ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് തട്ടാരമ്പലത്തിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സ്കൂട്ടർ യാത്രികരായ താമരക്കുളം സ്വദേശി മനോജും ഇയാളുടെ മകനും നിസാര പരിക്കുകളോട് രക്ഷപെട്ടു. ആദിദേവ് മാവേലിക്കര ജില്ല ആശുപത്രിയിൽ ചികിത്സതേടി.















