Asianet News MalayalamAsianet News Malayalam

താമരശേരി താലൂക്ക് ആശുപത്രിയിൽ വനിതാ ജീവനക്കാരെ കൈയ്യേറ്റം ചെയ്ത് യുവാവ്; 2 പേർക്ക് പരിക്ക്, പൊലീസ് കേസെടുത്തു

വിവരമറിഞ്ഞ് ഡിവൈഎസ്‌പി അടക്കം പൊലീസുകാർ സ്ഥലത്തെത്തി. ഷബീറിനെ ഉടൻ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു

Man booked on assualt charges against women security employees at Thamarassery govt hospital
Author
First Published Aug 12, 2024, 10:56 PM IST | Last Updated Aug 12, 2024, 10:56 PM IST

കോഴിക്കോട്: താമരശ്ശേരി താലൂക് ആശുപത്രിയിലെ വനിതാ സെക്യൂരിറ്റി ജീവനക്കാരെ  യുവാവ് ആക്രമിച്ചു. അരീക്കോട് കോഴിശ്ശേരി സ്വദേശി ഷബീർ ആണ് അക്രമം നടത്തിയത്. രാത്രി എട്ട് മണിയോടെയാണ് സംഭവം. ഷബീറിന്റെ ബന്ധുവായ സ്ത്രീ ആശുപത്രിയിലെ വനിതാ വാർഡിൽ ചികിത്സയിൽ കഴിയുന്നുണ്ട്. ഇവിടേക്ക് രാത്രി എട്ട് മണിക്ക് ശേഷം പുരുഷന്മാർക്ക് പ്രവേശനമില്ല. ഷബീറിനെ സെക്യൂരിറ്റി ജീവനക്കാരായ മിനി, ലാലി എന്നിവർ തടഞ്ഞു. അകത്തേക്ക് പോകാൻ ഷബീർ നിർബന്ധം പിടിച്ചു. പിന്നാലെ വാക്കേറ്റമുണ്ടായി. ഇതിന് ശേഷം ഷബീർ വനിതാ ജീവനക്കാരായ മിനി, ലാലി എന്നിവരെ കൈയ്യേറ്റം ചെയ്തു. സംഭവത്തിന് പിന്നാലെ ഇയാൾ സ്ഥലം വിട്ടു. മിനിയും ലാലിയും ആശുപത്രിയിൽ പരിക്കേറ്റ് ചികിത്സയിലാണ്. വിവരമറിഞ്ഞ് ഡിവൈഎസ്‌പി അടക്കം പൊലീസുകാർ സ്ഥലത്തെത്തി. ഷബീറിനെ ഉടൻ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു.
 

Latest Videos
Follow Us:
Download App:
  • android
  • ios