കണ്ണൂരിൽ ബൈക്ക് ലോറിയിലിടിച്ച് യുവാവ് മരിച്ചു
ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചു വീണ റയീസിന്റെ തലയിലൂടെ പിൻ ചക്രം കയറിയിറങ്ങി തൽക്ഷണം മരിച്ചു.

കണ്ണൂർ: കുഞ്ഞിപ്പള്ളി മേൽപാലത്തിന് സമീപത്ത് ബൈക്കിൽ ലോറിയിടിച്ച് അഴിയൂർ എരിക്കിൽ ചാൽ സ്വദേശി മരിച്ചു. മുബീന മൻസിലിൽ റയീസ് (40) ആണ് മരിച്ചത്. ഇന്നലെ രാത്രി 8.15 ഓടെയാണ് സംഭവം. കുഞ്ഞിപ്പള്ളി യിലെ ബേക്കറിക്ക് സമീപത്തെ ഹോട്ടലിൽ നിന്നും ഭക്ഷണം വാങ്ങി ബൈക്കിൽ കയറിയ സമയത്ത് മാഹി ഭാഗത്ത് നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോവുന്ന കർണാടക രജിസ്ട്രേഷൻ അശോക് ലാലന്റ് ലോറി പിറകിൽ നിന്നും ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചു വീണ റയീസിന്റെ തലയിലൂടെ പിൻ ചക്രം കയറിയിറങ്ങി തൽക്ഷണം മരിച്ചു.
- 'മർദ്ദനം സ്റ്റേഷനിൽ വെച്ച്, മർദ്ദിച്ചത് ആരാണെന്നറിയില്ല'; കിളികൊല്ലൂർ കേസിൽ പൊലീസിനെ സംരക്ഷിച്ച് റിപ്പോർട്ട്
- ലോകം തരൂരിൻ്റെ വാക്കുകൾക്കായി കാതോർക്കുന്നു: പ്രൊഫഷണൽ കോൺഗ്രസ് വേദിയിൽ തരൂരിനെ പിന്തുണച്ച് യുവനേതാക്കൾ