ജോലി സ്ഥലത്തായിരുന്ന ഭാര്യ, അലക്സാണ്ടറിനെ ഫോണിൽ വിളിച്ചിട്ട് കിട്ടാതായതിനെ തുടർന്ന് അയൽവാസിയെ വിളിച്ച് വിവരം പറയുകയായിരുന്നു
കൊല്ലം: വീട്ടിൽ തുണി ഇസ്തിരിയിടുന്നതിനിടെ ഷോക്കേറ്റ് ഗൃഹനാഥൻ മരിച്ചു. കൊട്ടാരക്കര വാളകെ അമ്പലക്കര സിലി ഭവനിൽ അലക്സാണ്ടർ ലൂക്കോസ് (48) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.
വയയ്ക്കലിലെ ഓഡിറ്റോറിയത്തിൽ ജീവനക്കാരനായിരുന്ന അലക്സാണ്ടർ ലൂക്കോസ്, ഉച്ചയ്ക്ക് തുണി ഇസ്തിരിയിടുമ്പോൾ വീട്ടിൽ മറ്റാരുമുണ്ടായിരുന്നില്ല. ഭാര്യ രാജി ഹരിത കർമ സേനാ അംഗമാണ്. ജോലി സ്ഥലത്തായിരുന്ന ഭാര്യ, അലക്സാണ്ടറിനെ ഫോണിൽ വിളിച്ചിട്ട് കിട്ടാതായതിനെ തുടർന്ന് അയൽവാസിയെ വിളിച്ച് വിവരം പറയുകയായിരുന്നു. അയൽവാസി വീട്ടിലെത്തി നോക്കിയപ്പോഴാണ് അലക്സാണ്ടർ ലൂക്കോസിനെ ഷോക്കേറ്റ നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം കൊട്ടാരക്കാര താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
