Asianet News MalayalamAsianet News Malayalam

വീണ്ടും ജീവനെടുത്ത് റോഡിലെ കുഴി; വാട്ടർ അതോറിറ്റിയുടെ കുഴിയിൽ വീണ് യുവാവിന് ദാരുണാന്ത്യം

കുഴിയില്‍ വീണ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് ശ്യമിലിന് ഗുരുതരമായി പരിക്കേല്‍ക്കേറ്റു. ഓടിക്കൂടിയ നാട്ടുകാര്‍ അപ്പോള്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ  രണ്ട് ദിവസത്തിനുശേഷം ഇന്ന്  ശ്യാമില്‍ മരിച്ചു.

Man dies after bike fell in to pothole in Road in Kochi prm
Author
First Published Feb 4, 2023, 7:06 PM IST

കൊച്ചി: എറണാകുളം മുണ്ടംപാലത്ത് വാട്ടർ അതോറിറ്റി അറ്റകുറ്റപണിക്കായി കുഴിച്ച കുഴിയിൽ വീണ് പരിക്കേറ്റ ബൈക്ക് യാത്രികൻ മരിച്ചു.മുണ്ടം പാലം സ്വദേശി ശ്യാമിലാണ്  മരിച്ചത്. പണി കഴിഞ്ഞിട്ട് പത്ത് ദിവസമായിട്ടും കരാറുകാരൻ കുഴി മൂടിയിരുന്നില്ല. വ്യാഴാഴ്ച്ച രാത്രിയിലായിരുന്നു അപകടം. കുഴിയില്‍ വീണ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് ശ്യമിലിന് ഗുരുതരമായി പരിക്കേല്‍ക്കേറ്റു. ഓടിക്കൂടിയ നാട്ടുകാര്‍ അപ്പോള്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ  രണ്ട് ദിവസത്തിനുശേഷം ഇന്ന്  ശ്യാമില്‍ മരിച്ചു.

അപകടമുണ്ടായതിനു പിന്നാലെ ഇന്നലെ രാവിലെതന്നെ കരാറുകാരനെത്തി കുഴി മൂടി റോഡില്‍ കട്ട വിരിച്ചു.കുഴി മൂടുന്ന കാര്യത്തില് കരാറുകാരുടെ ഭാഗത്ത് സ്ഥിരമായി അലംഭാവമുണ്ടെന്ന് നാട്ടുകാര് ആരോപിച്ചു. ശ്യാമിലിന്‍റെ മരണത്തില്‍ തൃക്കാക്കര പൊലീസ് കേസെടുത്തിട്ടുണ്ട്. എന്നാല്‍ കുഴി മൂടിയിരുന്നുവെന്നും മുകളില്‍ കട്ട വിരിക്കാൻ മാത്രമാണ് ബാക്കിവച്ചതെന്നുമാണ് കരാറുകാരന്‍റെ വിശദീകരണം.

Follow Us:
Download App:
  • android
  • ios