Asianet News MalayalamAsianet News Malayalam

മരം വെട്ടുന്നതിനിടെ വൈദ്യുതി ലൈനിലേക്ക് കാൽ വഴുതി വീണ് ഷോക്കേറ്റു; യുവാവിന് ദാരുണാന്ത്യം

തുടര്‍ച്ചയായ മഴയായതിനാലാണ് കാല്‍ വഴുതി അപകടം സംഭവിച്ചതെന്ന് കരുതുന്നു. ഇത്തരത്തിലുള്ള ജോലികളിലേര്‍പ്പെടുന്നവര്‍ സുരക്ഷാമുൻകരുതല്‍ തേടണമെന്നും, ജാഗ്രത പാലിക്കണമെന്നും ഈ ദാരുണസംഭവവും ഓര്‍മ്മപ്പെടുത്തുന്നു

man electrocuted to death while cutting tree at walayar palakkad
Author
First Published May 25, 2024, 4:07 PM IST

പാലക്കാട്: വാളയാർ ചുള്ളിമടയിൽ മരം വെട്ടുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു. ചുള്ളിമട സ്വദേശി വിജയ് (42) ആണ് മരിച്ചത്.

മരംവെട്ടുന്നതിനിടെ വൈദ്യുതി ലൈനിലേക്ക് കാൽ വഴുതി വീഴുകയായിരുന്നു. ഷോക്കേറ്റ് വൈകാതെ തന്നെ മരണം സംഭവിച്ചു. മൃതദേഹം മരത്തില്‍ തന്നെയായിരുന്നു. പിന്നീട് ഫയര്‍ ഫോഴ്സെത്തിയാണ് മൃതദേഹം താഴേക്ക് ഇറക്കിയത്.

തുടര്‍ച്ചയായ മഴയായതിനാലാണ് കാല്‍ വഴുതി അപകടം സംഭവിച്ചതെന്ന് കരുതുന്നു. ഇത്തരത്തിലുള്ള ജോലികളിലേര്‍പ്പെടുന്നവര്‍ സുരക്ഷാമുൻകരുതല്‍ തേടണമെന്നും, ജാഗ്രത പാലിക്കണമെന്നും ഈ ദാരുണസംഭവവും ഓര്‍മ്മപ്പെടുത്തുന്നു.

Also Read:- ബന്ധുവീട്ടിൽ വിരുന്നുന്നെത്തി, മണ്ണെടുത്ത കുഴിയിൽ കൂട്ടുകാരുമൊത്ത് കുളിക്കാനിറങ്ങി; 14 കാരന് ദാരുണാന്ത്യം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios