തേനീച്ചയുടെ അക്രമത്തിൽ നിന്നും രക്ഷപെടാൻ ബൈക്ക് യാത്രികൻ കിണറ്റിൽ ചാടി. കോഴിക്കോട് മുക്കം മാമ്പറ്റയിലാണ് സംഭവം.
കോഴിക്കോട്: തേനീച്ചയുടെ അക്രമത്തിൽ നിന്നും രക്ഷപെടാൻ ബൈക്ക് യാത്രികൻ കിണറ്റിൽ ചാടി. കോഴിക്കോട് മുക്കം മാമ്പറ്റയിലാണ് സംഭവം. തേനീച്ചയുടെ കുത്തേറ്റതിന് പിന്നാലെ കൂടുതൽ കുത്തേൽക്കാതിരിക്കാൻ ബൈക്ക് നിർത്തി കിണറ്റിൽ ചാടുകയായിരുന്നു. ചാത്തമംഗലം സ്വദേശി ഷാജുവാണ് കിണറ്റിൽ ചാടിയത്. ഫയർ ഫോഴ്സ് എത്തി ഷാജുവിനെ കിണറ്റിൽ നിന്നും രക്ഷപ്പെടുത്തി.


