പത്തനംതിട്ട ഇഞ്ചപ്പാറയില്‍ 40 കാരിക്ക് വെട്ടേറ്റു. സുഹൃത്ത് ബിനുവാണ് ആക്രമിച്ചതെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം

പത്തനംതിട്ട: പത്തനംതിട്ട ഇഞ്ചപ്പാറയില്‍ 40 കാരിക്ക് വെട്ടേറ്റു. സുഹൃത്ത് ബിനുവാണ് ആക്രമിച്ചതെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. വീടിനു സമീപത്തുവച്ചാണ് ആക്രമണം നടന്നത്. കഴുത്തിന്‍റെ ഭാഗത്ത് വെട്ടേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തെ തുടർന്ന് ബിനുവിനായി കൂടൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

YouTube video player