വ്യാപാര സ്ഥാപനത്തിന്റെ ഗേറ്റ് തകർക്കാൻ ശ്രമം; സിസിടിവി ദൃശ്യങ്ങൾ പുറത്ത്, പൊലീസ് അന്വേഷണം തുടങ്ങി
ഈ സ്ഥാപനത്തിൽ സ്ഥാപിച്ചിട്ടുള്ള സി.സി.ടി.വി.ക്യാമറയും ലൈറ്റും പ്രദേശത്തെ സാമൂഹ്യ വിരുദ്ധർക്ക് ശല്യമായതാണ് ആക്രമണത്തിന് കാരണമെന്നാണ് സനൽകുമാറിന്റെ പരാതിയിൽ പറയുന്നത്.
തിരുവനന്തപുരം: തിരുവനന്തപുരം മലയിൻകീഴില് ടൈൽസ് വിൽപന സ്ഥാപനത്തിന് നേരെയുണ്ടായ ആക്രമണത്തിൽ സിസിടിവി കേന്ദ്രീകരിച്ച് പൊലിസ് അന്വേഷണം ആരംഭിച്ചു. മലയത്തുള്ള എസ്.കെ ടൈൽസ് ആന്റ് ബ്രിക്സ് കമ്പനിയുടെ പ്രധാന ഗേറ്റ് ആണ് കഴിഞ്ഞ ദിവസം ഒരു അക്രമി അടിച്ചു തകർത്തത്. കഴിഞ്ഞ തിങ്കളാഴ്ച രാത്രി ഒൻപത് മണിയോടെ ആയിരുന്നു സംഭവം. സ്ഥാപന ഉടമ സനൽകുമാറിന്റെ പരാതിയിലാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്ക് തുടർ നടപടിയുമായി മുന്നോട്ട് നീങ്ങുന്നത്. ഈ സ്ഥാപനത്തിൽ സ്ഥാപിച്ചിട്ടുള്ള സി.സി.ടി.വി.ക്യാമറയും ലൈറ്റും പ്രദേശത്തെ സാമൂഹ്യ വിരുദ്ധർക്ക് ശല്യമായതാണ് ആക്രമണത്തിന് കാരണമെന്നാണ് സനൽകുമാറിന്റെ പരാതിയിൽ പറയുന്നത്. ഗേറ്റ് തകർക്കുന്ന ദൃശ്യങ്ങൾ ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. പരാതിപ്രകാരം മലയിൻകീഴ് പൊലീസ് സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം