ചെന്നൈ-തിരുവനന്തപുരം എക്സ്പ്രസിലെ യാത്രക്കാരന്റെ ഫോൺ മോഷ്ടിക്കുന്നതിനിടയിലാണ് ഇയാൾ ഇന്ന് പിടിയിലായത്.
കോട്ടയം : ട്രെയിൻ യാത്രക്കാരുടെ മൊബൈൽ ഫോണുകൾ മോഷ്ടിക്കുന്ന പ്രതി അറസ്റ്റിൽ. അസം സ്വദേശിയായ അമിനുൾ ഇസ്ലാമിനെയാണ് കോട്ടയം റെയിൽ പൊലീസ് അറസ്റ്റ് ചെയ്തത്. ചെന്നൈ-തിരുവനന്തപുരം എക്സ്പ്രസിലെ യാത്രക്കാരന്റെ ഫോൺ മോഷ്ടിക്കുന്നതിനിടയിലാണ് ഇയാൾ ഇന്ന് പിടിയിലായത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.

