കോട്ടയം: ഇത്തവണ പാല പിടിക്കുമെന്ന ആത്മവിശ്വാസത്തില്‍  ഇടത് മുന്നണി സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്‍. ജോസ് കെ മാണി എതിരാളിയായാല്‍ ജയം എളുപ്പമാണ്. ജോസ് കെ മാണി വന്നാല്‍ സഹതാപ തരംഗം ഉണ്ടാകില്ല, ജനം പുച്ഛിച്ച് തള്ളുമെന്നും മാണി സി കാപ്പന്‍. മാണിയുടെ അഭാവത്തില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ ജയിക്കുമെന്ന ഉറച്ച ആത്മവിശ്വാസത്തിലാണ് മാണി സി കാപ്പന്‍.

പാലാ ഉപതെര‍ഞ്ഞെടുപ്പിൽ ഇടത് മുന്നണി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന മാണി സി കാപ്പന്‍ നിയാഴ്ച നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. തോമസ് ചാണ്ടി, പീതാംബരൻ മാസ്റ്റർ, എ കെ ശശീന്ദ്രൻ എന്നിവരടങ്ങുന്ന മൂന്നംഗ തെരഞ്ഞെടുപ്പ് സമിതിയാണ് മാണി സി കാപ്പന്‍റെ സ്ഥാനാര്‍ത്ഥിത്വം ഇടത് മുന്നണിയെ അറിയിച്ചത്. പാലാ മണ്ഡലത്തിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പ് ഭരണത്തിന്‍റെ വിലയിരുത്തലായി കാണാനാകില്ലെന്നായിരുന്നു തോമസ് ചാണ്ടിയുടെ പ്രതികരണം.