മാണി സി കാപ്പന് ജനങ്ങളുടെ പിന്തുണയില്ല. ഓരോ തവണ പരാജയപ്പെടുമ്പോഴും കാപ്പൻ സിനിമാക്കാർക്ക് പിന്നാലെ പോവുകയാണ് ചെയ്തത്.  സിപിഎം നേതാക്കൾ കഷ്ടപ്പെട്ടാണ് കാപ്പനെ പാലയിൽ  ജയിപ്പിച്ചത്. 

തിരുവനന്തപുരം: ജനപിന്തുണയില്ലാത്തെ നേതാവാണ് മാണി സി കാപ്പനെന്നും അദ്ദേഹം മുന്നണി വിട്ടു പോയാലും ഇടതുജനാധിപത്യ മുന്നണിക്ക് ഒന്നും സംഭവിക്കില്ലെന്നും വൈദ്യുതി മന്ത്രി എം.എം.മണി. യുഡിഎഫിലേക്ക് പോകുമെന്ന് മാണി സി കാപ്പൻ വ്യക്തമാക്കിയതിന് പിന്നാലെയാണ് എം.എം.മാണി കാപ്പനെ കടന്നാക്രമിച്ച് രം​ഗത്ത് എത്തിയത്.

Add Asianetnews as a Preferred SourcegooglePreferred

മാണി സി കാപ്പന് ജനങ്ങളുടെ പിന്തുണയില്ല. ഓരോ തവണ പരാജയപ്പെടുമ്പോഴും കാപ്പൻ സിനിമാക്കാർക്ക് പിന്നാലെ പോവുകയാണ് ചെയ്തത്. സിപിഎം നേതാക്കൾ കഷ്ടപ്പെട്ടാണ് കാപ്പനെ പാലയിൽ ജയിപ്പിച്ചത്. കാപ്പൻ പോയതുകൊണ്ട് മുന്നണിക്ക് ഒന്നും സംഭവിക്കില്ല.‌‌

സെക്രട്ടേറിയറ്റിന് മുന്നിലെ ‌‌‌പിഎസ്‌സി റാങ്ക് ഹോൾഡർമാരുടെ പ്രക്ഷോഭം രാഷ്ട്രീയ ലക്ഷ്യങ്ങൾ വെച്ചാണെങ്കിൽ അത് ജനങ്ങൾക്ക് മുന്നിൽ തുറന്നു കാണിക്കുമെന്നും വഴി വിട്ടൊരു കാര്യവും സർക്കാർ ചെയ്തിട്ടില്ലെന്നും മണി പറഞ്ഞു. പ്രക്ഷോഭങ്ങൾ ഒരു ഐശ്വര്യമാണെന്നും അത് നടക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.