മണ്ണാർക്കാട് എസ്‌സി-എസ്ടി കോടതി നാളെ വിധി പറയും. അതേസമയം അതിജീവിത ഇന്ന് കോടതിയിൽ ഹാജരാവുകയും അടച്ചിട്ട കോടതി മുറിയിൽ ജഡ്ജിക്ക് മൊഴി നൽകുകയും ചെയ്തു.

പാലക്കാട്: ജോലി വാഗ്ദാനം ചെയ്ത് ദളിത് യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ പാലക്കാട് നഗരസഭയിലെ കോൺഗ്രസ് കൗൺസിലർ പ്രശോഭ് വി. വത്സന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി പറയുന്നത് മണ്ണാർക്കാട് എസ്‌സി-എസ്ടി കോടതി നാളത്തേക്ക് മാറ്റി. അതേസമയം അതിജീവിത ഇന്ന് കോടതിയിൽ ഹാജരായി അടച്ചിട്ട കോടതി മുറിയിൽ ജഡ്ജിക്ക് മൊഴി നൽകി. ബലാത്സംഗം, എസ്‌സി എസ്ടി പീഡന നിരോധന നിയമം എന്നീ ഗുരുതരമായ വകുപ്പുകൾ ചുമത്തിയാണ് പ്രശോഭിനെതിരെ കേസെടുത്തത്. അതേസമയം ബലാത്സംഗം, എസ്‌സി എസ്ടി പീഡന നിരോധന നിയമം എന്നീ ഗുരുതരമായ വകുപ്പുകൾ ചുമത്തിയാണ് പ്രശോ ഭിനെതിരെ കേസെടുത്തത്. പാലക്കാട് സ്വദേശിയായ ദളിത് യുവതി മുഖ്യമന്ത്രിക്കും ജില്ലാ പൊലീസ് മേധാവിക്കുമാണ് പരാതി നൽകിയത്. 

Add Asianetnews as a Preferred SourcegooglePreferred

ഷാഫി പറമ്പിൽ, രാഹുൽ മാങ്കൂട്ടത്തിൽ തുടങ്ങിയ ഉന്നത നേതാക്കളുമായുള്ള തന്റെ അടുത്ത ബന്ധം പറഞ്ഞ് പ്രശോഭ് തന്നെ ഭീഷണിപ്പെടുത്തിയിരുന്നതായി യുവതിയുടെ പരാതിയിൽ പറയുന്നു. താമസസ്ഥലത്തെത്തി പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ മൊഴി. സംഭവം രാഷ്ട്രീയമായി വലിയ ചർച്ചകൾക്കാണ് പാലക്കാട്ട് വഴിതുറന്നിരിക്കുന്നത്. പ്രശോഭിന് കോൺഗ്രസ് നേതാക്കളുമായുള്ള ബന്ധം ഉയർത്തിക്കാട്ടി സിപിഎം ശക്തമായ പ്രചാരണം നടത്തുന്നു. വിവാദം കത്തിയതോടെ ഡിസിസി നേതൃത്വം ഇടപെട്ട് പ്രശോഭിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. ധാർമ്മികതയുണ്ടെങ്കിൽ കൗൺസിലർ സ്ഥാനം രാജിവെക്കണമെന്നായിരുന്നു പാർട്ടിയുടെ നിലപാട്.