എറണാകുളം: പൗരത്വ നിയമ ഭേദഗതിക്കെതിരെ എല്‍ഡിഎഫ് സംഘടിപ്പിച്ച മനുഷ്യ മഹാശൃംഖലയിൽ അണിചേര്‍ന്ന് സംവിധായകന്‍ ആഷിഖ് അബുവും. ചരിത്രപ്രാധാന്യമുള്ള സമരമാണ് എല്‍ഡിഎഫിന്‍റെ മനുഷ്യ മഹാശൃംഖലയെന്ന് ആഷിഖ് അബു പ്രതികരിച്ചു. സമരത്തിലേക്ക് എല്ലാ വിഭാഗം ജനങ്ങളെയും ഉള്‍ക്കൊള്ളിക്കാന്‍ സാധിച്ചിരിക്കുന്നു. സമരത്തിന്‍റെ ഭാഗമാകാന്‍ സാധിച്ചതില്‍ സന്തോഷമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എറണാകുളം ഇടപ്പള്ളിയിലാണ് ആഷിഖ് അബു  മനുഷ്യ മഹാശൃംഖലയുടെ കണ്ണിയായത്. 

കൂടുതല്‍ വായിക്കൂ

മനുഷ്യമഹാശൃംഖലയ്ക്കിടെ വന്ദേമാതരം വിളിച്ച് യുവാവിന്‍റെ ആത്മഹത്യാശ്രമം
 

എല്‍ഡിഎഫിന്‍റെ മനുഷ്യമഹാശൃംഖല: അണി ചേര്‍ന്ന് ഇകെ സുന്നി വിഭാഗം നേതാക്കളും...

"