റീപ്ലാന്‍റേഷന്‍റെ മറവില്‍ തോട്ടത്ത ഖനന മാഫിയകൾക്ക് വിട്ടുകൊടുക്കരുതെന്നാണ് സിപിഐ മാവോയിസ്റ്റിന്‍റെ പേരിലുള്ള പോസ്റ്ററിലുള്ളത്. 

കോഴിക്കോട്: ചക്കിട്ടപ്പാറയില്‍ മാവോയിസ്റ്റ് സംഘമെത്തി. ഇന്ന് വൈകീട്ട് 6 മണിയോടെയാണ് രണ്ട് സ്ത്രീകളടങ്ങുന്ന ആയുധധാരികളായ സംഘം ചക്കിട്ടപ്പാറ പഞ്ചായത്ത് പ്ലാന്‍റേഷന്‍ വാർഡിലെ പേരാമ്പ്ര എസ്റ്റേറ്റിലെത്തിയത്. എസ്റ്റേറ്റ് മതിലിലും ബസ്റ്റോപ്പിലും പോസ്റ്ററൊട്ടിച്ച സംഘം ലഘുലേഖകളും വിതരണം ചെയ്തതായി നാട്ടുകാർ പറഞ്ഞു. റീപ്ലാന്‍റേഷന്‍റെ മറവില്‍ തോട്ടത്ത ഖനന മാഫിയകൾക്ക് വിട്ടുകൊടുക്കരുതെന്നാണ് സിപിഐ മാവോയിസ്റ്റിന്‍റെ പേരിലുള്ള പോസ്റ്ററിലുള്ളത്. തണ്ടർബോൾട്ടും പോലീസും സ്ഥലത്ത് തിരച്ചില്‍ ആരംഭിച്ചു.

Add Asianetnews as a Preferred SourcegooglePreferred