കൊച്ചി: തീരദേശ പരിപാലന നിയമം ലംഘിച്ച് പടുത്തുടര്‍ത്തിയ മരടിലെ ഫ്ലാറ്റുകള്‍ പൊളിച്ചുനീക്കി. ഹോളിഫെയ്ത്ത് എച്ച് ടു ഒ എന്ന ഫ്ലാറ്റാൻണ് ആദ്യം പൊളിച്ച് നീക്കിയത്.  പിന്നാലെ ആല്‍ഫാ സെറിനും പൊളിച്ചു നീക്കി. നിയന്ത്രിത സ്ഫോടനത്തില്‍ കൃത്യമായാണ് മരടിലെ ഫ്ലാറ്റുകള്‍  പൊളിച്ചത്.  ഫ്ലാറ്റ് സമുച്ഛയം തകര്‍ത്തതോടെ പ്രദേശം മുഴുവന്‍ പൊടിപടലങ്ങള്‍ നിറഞ്ഞിരിക്കുകയാണ്.

സർവ്വം പൊടിപടലം: മരടിൽ എച്ച്ടുഒ ഫ്ലാറ്റ് ഇനിയില്ല, കെട്ടിടം തകർത്തു

കെട്ടിടം പൊളിക്കുന്നത് പൂര്‍ത്തിയായതോടെ ഇനി സമീപത്തുള്ള കെട്ടിടങ്ങൾക്കും മറ്റും കേടുപാടുകൾ ഉണ്ടായിട്ടുണ്ടോ എന്ന് സ്ട്രക്ച്ചറല്‍ എഞ്ചിനിയേഴ്സിന്‍റെ സംഘം പരിശോധന നടത്തും. ഉഗ്രസ്ഫോടനം, സമീപത്തെ കെട്ടിടങ്ങളില്‍ ഏതെങ്കിലും രീതിയിലുള്ള വിളളലോ കേടുപാടുകളോ ഉണ്ടാക്കിയിട്ടുണ്ടോയെന്നാണ് പരിശോധന നടത്തുക.  ആദ്യത്തെ ഫ്ലാറ്റ് ഹോളിഫെയ്ത്ത് എച്ച് ടുഒ വിന്‍റെ സ്ഫോടനം അഞ്ചു സെക്കൻഡിലാണ് പൂർത്തിയായത്. 

ഇനിയില്ല; സ്ഫോടനങ്ങളില്‍ തകര്‍ന്നടിഞ്ഞ് ആല്‍ഫ സെറിനും ഹോളിഫെയ്ത്തും - തത്സമയം.

മരട് പൊളിക്കല്‍: ഒരുക്കങ്ങളെല്ലാം പൂർത്തിയായി, ആളുകളെ ഒഴിപ്പിക്കുന്നു

നേരത്തെ ആൽഫാ സെറീൻ ഫ്ലാറ്റിന് മുന്നിൽ നേരത്തെ നാട്ടുകാർ പ്രതിഷേധിച്ചിരുന്നു. ഒഴിപ്പിക്കലും നിരോധനാജ്ഞയും സംബന്ധിച്ച് നിരവധി ആശയക്കുഴപ്പങ്ങൾ ഉണ്ടെന്നും ഇതിന് പരിഹാരം കാണണം എന്നുമാണ് നാട്ടുകാരുടെ ആവശ്യം. തങ്ങളുടെ വീടുകള്‍ക്ക് ആവശ്യമായ സുരക്ഷയൊരുക്കിയില്ലെന്നും പ്രദേശവാസികള്‍ ആരോപിച്ചു. പ്രതിഷേധിച്ചവരെ  പിന്നീട് സ്ഥലത്ത് നിന്നും മാറ്റിയാണ് ക്രമീകരണങ്ങള്‍ നടത്തിയത്.