രണ്ടാഴ്ചക്കുള്ളിൽ നഷ്ടപരിഹാരം ലഭ്യമാക്കുമെന്ന ഉറപ്പ് കളക്ടർ ഫ്ലാറ്റ് ഉടമകൾക്ക് നൽകിയിട്ടുണ്ട്വിദേശത്തുള്ള ഉടമകളുടെ സാധനസാമഗ്രികൾ ജില്ലാ ഭരണകൂടത്തിന്റെ സംരക്ഷണയിൽ സൂക്ഷിക്കും

കൊച്ചി: മരടിലെ ഫ്ളാറ്റുകളിൽ ഇന്നും ഒഴിപ്പിക്കൽ നടപടികൾ തുടരും. ജില്ലാ കളക്ടറുമായി നടത്തിയ ചർച്ചയിൽ ഫ്ലാറ്റ് ഉടമകൾ ഒഴിപ്പിക്കൽ നടപടികളുമായി സഹകരിക്കുമെന്ന് അറിയിച്ചിരുന്നു. മൂന്നാം തീയതി വരെയാണ് ഫ്ലാറ്റുകളിൽ നിന്ന് ഒഴിയാനായി ഉടമകൾക്ക് അനുവദിച്ചിരിക്കുന്ന സമയം.

Add Asianetnews as a Preferred SourcegooglePreferred

രണ്ടാഴ്ചക്കുള്ളിൽ നഷ്ടപരിഹാരം ലഭ്യമാക്കുമെന്ന ഉറപ്പും കളക്ടർ ഫ്ലാറ്റ് ഉടമകൾക്ക് നൽകിയിട്ടുണ്ട്. വിദേശത്തുള്ള ഉടമകളുടെ സാധനസാമഗ്രികൾ ജില്ലാ ഭരണകൂടത്തിന്റെ സംരക്ഷണയിൽ സൂക്ഷിക്കും. എന്നാൽ ജില്ലാ കളക്ടർ നൽകിയ ഉറപ്പുകൾ പാലിച്ചില്ലെങ്കിൽ വീണ്ടും സമരം തുടങ്ങാനാണ് ഫ്ലാറ്റ് ഉടമകളുടെ തീരുമാനം.