10 പേരെ പ്രതി ചേര്‍ത്താണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. ദേശാഭിമാനി ചീഫ് എഡിറ്ററും ന്യൂസ് എ‍ഡിറ്ററുമാണ് എതിർകക്ഷികൾ. 

ഇടുക്കി: ക്ഷേമ പെന്‍ഷന്‍ കിട്ടാത്തതിനെ തുടര്‍ന്ന് ഭിക്ഷ യാചിക്കാന്‍ തെരുവിലിറങ്ങിയ മറിയകുട്ടി ദേശാഭിമാനിക്കെതിരെ മാനനഷ്ടകേസ് ഫയല്‍ ചെയ്തു. ദേശാഭിമാനി ചീഫ് എഡിറ്ററടക്കം പത്തുപേരെ എതിര്‍ കക്ഷികളാക്കിയാണ് കേസ്. പത്രത്തിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും അപകീര‍്ത്തിപെടുത്താന്‍ ശ്രമിച്ചതില്‍ കോടതി ഇടപെട്ട് നീതി നടപ്പിലാക്കണമെന്നാണ് ആവശ്യം. മറിയക്കുട്ടിയുടെ മൊഴിയെടുത്ത കോടതി തുടർ നടപടികൾക്കായി കേസ് ശനിയാഴ്ചത്തേക്ക് മാറ്റി.

മൂന്നു മണിയോടെയാണ് അടിമാലി ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ അഭിഭാഷകനോപ്പമെത്തി കേസ് ഫയല്‍ ചെയ്തത്. ഭിക്ഷ യാചിച്ചതിനെ തുടര്‍ന്ന തന്നെ അപമാനിക്കുക എന്ന ലക്ഷ്യത്തോടെ ദേശാഭിമാനി തനിക്ക് ഭൂമിയും സ്വത്തുമുണ്ടെന്ന് പ്രചരിപ്പിച്ചു. മക്കളെകുറിച്ചും ശരിയല്ലാത്ത കാര്യങ്ങള്‍ പത്രത്തിലിട്ടു. പീന്നിടിതെല്ലാം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും കൂടി ചെയ്തപ്പോള്‍ തനിക്കും കുടുംബത്തിനും മാനക്കേടുണ്ടായി.

അതിനാല്‍ കോടതി ഇടപെട്ട് ചെയ്തവരെ ശിക്ഷിക്കുകയും തനിക്ക് നഷ്ടപരിഹാരം വാങ്ങിതരുകയും ചെയ്യണം ഇതോക്കെയാണ് ആവശ്യങ്ങള്‍. ദേശാഭിമാനി ചീഫ് എഡിറ്റര്‍ ന്യൂസ് എഡിറ്റര്‍ ഇടുക്കി ബ്യൂറോ ചീഫ് അടിമായി ഏരിയാ റിപ്പോര്‍ട്ടര്‍ തുടങ്ങി പത്തുപേരാണ് പ്രതികള്‍. ഇന്നു തന്നെ മറിയകുട്ടിയുടെ മൊഴിയെടുത്തു. ഉടന്‍ കോടതി എതിര്‍ കക്ഷികള്‍ക്ക് നോട്ടീസയക്കും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

പെൻഷൻ മുടങ്ങിയതിനെ തുടർന്ന് ഭിക്ഷ യാചിച്ച സംഭവം; വ്യാജ പ്രചരണത്തിനെതിരെ മറിയക്കുട്ടി ഹൈക്കോടതിയിലേക്ക്