ധനമന്ത്രി തോമസ് ഐസക് നിയമസഭയിൽ നൽകിയ മറുപടിയിലാണ് സിറിൽ അമർചന്ദ് മംഗൾദാസിന്‍റെ പങ്കാളിത്തം സംബന്ധിച്ചുള്ള വിവരങ്ങൾ.

തിരുവനന്തപുരം: വിമാനത്താവള ലേല നടപടികൾക്ക് പുറമെ മസാല ബോണ്ട് സമാഹരണത്തിനും സർക്കാർ നിയമോപദേശം ഏൽപ്പിച്ചത് സിറിൽ അമർചന്ദ് മംഗൾദാസ് കമ്പനിയെ. ഇതിനായി സർക്കാർ ഈ കമ്പനിക്ക് മാത്രം നൽകിയത് 10,75,000 രൂപയാണ്. ധനമന്ത്രി തോമസ് ഐസക് നിയമസഭയിൽ നൽകിയ മറുപടിയിലാണ് സിറിൽ അമർചന്ദ് മംഗൾദാസിന്‍റെ പങ്കാളിത്തം സംബന്ധിച്ചുള്ള വിവരങ്ങൾ പുറത്ത് വന്നത്. 2150 കോടി രൂപയായിരുന്നു മസാലബോണ്ട് വഴി സർക്കാർ സമാഹരിച്ചത്.

Add Asianetnews as a Preferred SourcegooglePreferred

തിരുവനന്തപുരം വിമാനത്താവള നടത്തിപ്പിനുള്ള ടെണ്ടറിൽ സംസ്ഥാന സർക്കാർ നിയമസഹായം തേടിയത് അദാനിയുമായി ബന്ധമുള്ള സ്ഥാപനത്തിൽ നിന്നാണെന്ന വിവരം നേരത്തെ പുറത്ത് വന്നിരുന്നു. സിറിൽ അമർചന്ദ് മംഗൾദാസ് എന്ന സ്ഥാപന ഉടമയുടെ മകൾ അദാനിയുടെ മരുമകളാണ്.

തുടർന്ന് വായിക്കാം: തിരുവനന്തപുരം വിമാനത്താവളം: സംസ്ഥാനം നിയമസഹായം തേടിയത് അദാനിയുടെ മരുമകളുടെ കമ്പനിയിൽ നിന്ന്...