കേസിന്റെ തുടർ കാര്യങ്ങൾക്കായി ഇഡി ഡയറക്ടർ കൊച്ചിയിലെത്തി. വീണയടക്കമുഉള്ളവർക്കെതിരായ തുടർനീക്കം നാളെ തീരുമാനിക്കും. വീണയുടെ വീട്ടിൽ പരിശോധനയ്ക്കെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചതിലും ചർച്ച നടക്കും.
തിരുവനന്തപുരം: മാസപ്പടി കേസിൽ തുടർനീക്കവുമായി ഇഡി(എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്). കേസിന്റെ തുടർ കാര്യങ്ങൾക്കായി ഇഡി ഡയറക്ടർ കൊച്ചിയിലെത്തി. വീണ അടക്കമുഉള്ളവർക്കെതിരായ തുടർനീക്കം നാളെ തീരുമാനിക്കും. വീണയുടെ വീട്ടിൽ പരിശോധനയ്ക്കെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചതിലും ചർച്ച നടക്കും. ഉന്നത ഉദ്യോഗസ്ഥരുടെ യോഗമാണ് കൊച്ചിയിൽ ചേരുക. അതേസമയം, സിഎംആർഎൽ കേസിൽ നാളെ ഹൈക്കോടതി വിധി വരാനിരിക്കെയാണ് ഉന്നതർ കൊച്ചിയിലേക്ക് എത്തിയത്.
ഹൈക്കോടതി സിംഗിൾ ബെഞ്ചിൻ്റെ ഉത്തരവിന് പിന്നാലെയാണ് ഇഡി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ വീട്ടിലടക്കം റെയ്‌ഡ് നടത്തിയത്. കമ്പനി മേധാവികളുടെ വീടുകളിലും ഓഫീസുകളിലും റെയ്‌ഡ് നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സി.എം.ആർ.എൽ കമ്പനി ഹൈക്കോടതിയിൽ അപ്പീൽ നൽകിയത്. മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയന്റെ കമ്പനിയായ എക്‌സാലോജിക് സൊല്യൂഷൻസിന് സേവനങ്ങൾ നൽകാതെ 1.72 കോടി രൂപ നൽകിയെന്നതാണ് കേസിലെ പ്രധാന ആരോപണം. ഹൈക്കോടതി വിധിക്കും റെയ്‌ഡിനും പിന്നാലെ സി.എം.ആർ.എൽ എം.ഡി ശശിധരൻ കർത്ത ഉൾപ്പെടെയുള്ളവർക്ക് ഇ.ഡി വീണ്ടും സമൻസ് അയക്കാനൊരുങ്ങുന്നതിനിടെയാണ് അടിയന്തര ഇടപെടൽ തേടി കമ്പനി ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്.


